വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് – രാജ്യത്തെ 210 പ്രമുഖ എഴുത്തുകാരുടെ പ്രസ്താവന

വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു വഴിത്തിരിവാണ്. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശങ്ങളും, ഇഷ്ടമുള്ള പോലെ ഭക്ഷിക്കുവാനും പ്രാര്‍ഥിക്കുവാനും ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യവും ആവിഷ്‌ക്കരസ്വാതന്ത്ര്യവും വിയോജിക്കുവാനുള്ള അവകാശവും നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സമുദായത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും ജന്മപ്രദേശത്തിന്റെയും പേരില്‍ ജനങ്ങള്‍ വിവേചനത്തിന് വിധേയരാകുന്നതും ആക്രമിക്കപ്പെടുന്നതും തല്ലിക്കൊല്ലപ്പെടുന്നതും നാം കണ്ടു. രാജ്യത്തെ വിഭജിക്കാനും ഭയം സൃഷ്ടിക്കാനും സമ്പൂര്‍ണപൗരരായി ജീവിക്കുന്നതില്‍നിന്ന് കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ഒഴിച്ചുനിര്‍ത്താനും വിദ്വേഷരാഷ്ട്രീയം ഉപയോഗിക്കപ്പെടുന്നു. എഴുത്തുകാരും കലാകാരന്‍മാരും സിനിമാനിര്‍മാതാക്കളും പാട്ടുകാരും […]

ddd

വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു വഴിത്തിരിവാണ്. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശങ്ങളും, ഇഷ്ടമുള്ള പോലെ ഭക്ഷിക്കുവാനും പ്രാര്‍ഥിക്കുവാനും ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യവും ആവിഷ്‌ക്കരസ്വാതന്ത്ര്യവും വിയോജിക്കുവാനുള്ള അവകാശവും നല്‍കുന്നുണ്ട്.

എന്നാല്‍ ഇക്കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സമുദായത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും ജന്മപ്രദേശത്തിന്റെയും പേരില്‍ ജനങ്ങള്‍ വിവേചനത്തിന് വിധേയരാകുന്നതും ആക്രമിക്കപ്പെടുന്നതും തല്ലിക്കൊല്ലപ്പെടുന്നതും നാം കണ്ടു. രാജ്യത്തെ വിഭജിക്കാനും ഭയം സൃഷ്ടിക്കാനും സമ്പൂര്‍ണപൗരരായി ജീവിക്കുന്നതില്‍നിന്ന് കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ഒഴിച്ചുനിര്‍ത്താനും വിദ്വേഷരാഷ്ട്രീയം ഉപയോഗിക്കപ്പെടുന്നു. എഴുത്തുകാരും കലാകാരന്‍മാരും സിനിമാനിര്‍മാതാക്കളും പാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനും വിധേയരാകുന്നു. അധികാരികളെ ചോദ്യം ചെയ്യുന്നവര്‍ അപകടത്തിലാണ്; കപടവും അപഹാസ്യവുമായ ആരോപണങ്ങള്‍ ചുമത്തി അവരെ ഉപദ്രവിക്കുന്നതും തടങ്കലിലാക്കുന്നതും പതിവായിരിക്കുന്നു.

ഈ സ്ഥിതി മാറണമെന്ന് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. യുക്തിവാദികളും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അനുവദിക്കാനാവില്ല. സ്ത്രീകളെയും ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഹിംസിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണം. എല്ലാവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യപരിരക്ഷ ഇവയ്ക്കെല്ലാമുള്ള തുല്യാവസരങ്ങളും ഉപാധികളും നടപടികളും ഉണ്ടാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാത്തിലുമുപരിയായി, നമ്മുടെ വൈവിധ്യം നിലനില്‍ക്കുകയും ജനാധിപത്യം പുലരുകയും ചെയ്യേണ്ടതുണ്ട്.

ഇത് നമുക്ക് എങ്ങിനെ ചെയ്യാനാവും? അത്യാവശ്യമായ ഈ മാറ്റം നാം എങ്ങിനെ കൊണ്ടുവരും? നാം ചെയ്യേണ്ട, നമുക്ക് ചെയ്യാന്‍ കഴിയുന്ന, പലതുമുണ്ട്. എന്നാല്‍ നിര്‍ണ്ണായകമായ ഒരു ആദ്യചുവടുണ്ട്.

നമുക്ക് ഉടന്‍ എടുക്കാവുന്ന ആ ആദ്യത്തെ ചുവട് വിദ്വേഷരാഷ്ട്രീയത്തെ വോട്ടിലൂടെ പുറത്താക്കുക എന്നതാണ്. നമ്മുടെ ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്‌ക്കരിക്കുക, ഹിംസയ്ക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരെ വോട്ടു ചെയ്യുക. നമ്മുടെ ഭരണഘടന നല്‍കിയ വാഗ്ദാനങ്ങള്‍ പുതുക്കുന്ന ഒരിന്ത്യയ്ക്കുവേണ്ടി വോട്ടുചെയ്യാന്‍ നമുക്കുള്ള ഒരേയൊരു വഴി ഇതാണ്. അതുകൊണ്ടാണ് നാനാത്വവും സമത്വവും പുലരുന്ന ഒരു ഇന്ത്യയ്ക്കുവേണ്ടി വോട്ടുചെയ്യുവാന്‍ ഞങ്ങള്‍ എല്ലാ പൗരരോടും ആവശ്യപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply