വാക്സിനും ആരോഗ്യചിന്തയിലെ അടിയന്തരാവസ്ഥയും

ജയന്‍ പി എം കേരളത്തിന്റെ ആരോഗ്യമേഖലയെ നോക്കുമ്പോള്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളയും മരണവും നടക്കുന്നത് പകര്‍ച്ചേതര രോഗങ്ങളിലൂടെയാണെന്നാണ്(നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ്- heart diseases, stroke, cancers, diabetes, chronic kidney disease, osteoporosis, Alzheimer’s disease..)എന്റെ പരിമിതമായ അറിവ്. കിഡ്നി രോഗവും കാന്‍സറുമാണ് ഇതില്‍ നമുക്ക് ഏറ്റവും പരിചിതമായുള്ളത്. നോണ്‍കമ്യൂണിക്കബിള്‍ ഡിസീസ് വന്നതിനുശേഷം ചികിത്സിക്കാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിയും മരുന്നുകടകളും റെഡിയായി ക്യൂവായി നില്‍പ്പുണ്ട്, പണം മാത്രമേ വേണ്ടതുള്ളൂ. പോരാത്തതിന് സൗജന്യചികിത്സാപദ്ധതികളുമുണ്ട്. ജീവിതശൈലീമാറ്റവും വികസനനയത്തിന്റെ ഭാഗമായി രൂപംകൊള്ളുന്ന […]

vvvജയന്‍ പി എം

കേരളത്തിന്റെ ആരോഗ്യമേഖലയെ നോക്കുമ്പോള്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളയും മരണവും നടക്കുന്നത് പകര്‍ച്ചേതര രോഗങ്ങളിലൂടെയാണെന്നാണ്(നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ്- heart diseases, stroke, cancers, diabetes, chronic kidney disease, osteoporosis, Alzheimer’s disease..)എന്റെ പരിമിതമായ അറിവ്. കിഡ്നി രോഗവും കാന്‍സറുമാണ് ഇതില്‍ നമുക്ക് ഏറ്റവും പരിചിതമായുള്ളത്. നോണ്‍കമ്യൂണിക്കബിള്‍ ഡിസീസ് വന്നതിനുശേഷം ചികിത്സിക്കാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിയും മരുന്നുകടകളും റെഡിയായി ക്യൂവായി നില്‍പ്പുണ്ട്, പണം മാത്രമേ വേണ്ടതുള്ളൂ. പോരാത്തതിന് സൗജന്യചികിത്സാപദ്ധതികളുമുണ്ട്. ജീവിതശൈലീമാറ്റവും വികസനനയത്തിന്റെ ഭാഗമായി രൂപംകൊള്ളുന്ന പാരിസ്ഥിതികമാറ്റവുമൊക്കെയാണ് നമ്മെ ഇത്രയും രോഗങ്ങളിലേക്ക് തള്ളിവിടുന്നതില്‍ പ്രധാനകാരണങ്ങള്‍.
ഇത്തരം രോഗങ്ങള്‍ വരുന്നതിനെ മുന്‍കൂട്ടി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പല പദ്ധതികളുമുണ്ട്. National Program for Prevention and Control of Cancer Diabetes Cardiovascular Diseases and Stroke(NPCDCS) എന്ന പദ്ധതി അതിലൊന്നാണ്. പി.എച്ച്.സി, സി.എച്ച്.സി, അതിന് താഴെ സബ് സെന്ററുകള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിങ്ങനെ ഗ്രാമങ്ങളിലേക്ക് പടര്‍ന്നുകിടക്കുന്ന പൊതുജനാരോഗ്യസംരക്ഷണത്തിന്റ ശരിയായ നാഡികളെ പ്രവര്‍ത്തനസജ്ജമാക്കിയാണ് ഈ പദ്ധതി നടപ്പാക്കേണ്ടത്. രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ്ങും പ്രാധമികമായ ചികിത്സയും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.(വലിയ പണച്ചെലവൊന്നും സര്‍ക്കാരിനും രോഗിക്കുമില്ല)
സബ്സെന്റ്റിനു കീഴില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരായി ഗൃഹസന്ദര്‍ശനം നടത്തി രോഗവിവരമന്വേഷിക്കുകയും പ്രാഥമിക പരിശോധന നടത്തുകയാണ് ആശാവര്‍ക്കര്‍മാരുടെ ജോലി. ഇവര്‍ മാസത്തിലൊരിക്കല്‍ വീടുകള്‍ കയറി രോഗവിവരങ്ങള്‍ അറിയണം. വിട്ടിലെ മെമ്പര്‍മാരില്‍ പുകവലിയോ മദ്യപാനമോ പ്രഷറോ ഉണ്ടെന്ന് പരിശോധിക്കും. പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോള്‍, തൂക്കം കൂടുതല്‍ എന്നിവയൊക്കെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കണം. സബ് സെന്റര്‍ തലത്തില്‍ ആഴ്ചയിലൊരിക്കല്‍ പകര്‍ച്ചേതരവ്യാധിക്കുള്ള ക്യാമ്പ് നടത്തണം. 30 വയസ്സിന് മുകളിലുള്ള എല്ലാവരെയും അതിലേക്ക് ക്ഷണിക്കണം. മറ്റ് പലതും നോക്കുന്നതുപോലെ രക്തസമ്മര്‍ദം, പ്രമേഹത്തിനുള്ള ഗ്ലൂക്കോവിറ്റ എന്നിവയും അവിടെ വെച്ച് നോക്കണം. അവിടെനിന്ന് കണ്ടെത്തുന്ന രോഗികളെ പി.എച്ച്.സിക്ക് വിടണം. ഇങ്ങനെ ശക്തമായി ഇവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പരിശോധിക്കാന്‍ ഗ്രാമസഭകള്‍ക്കും പഞ്ചായത്തിനും പ്രത്യേക ചുമതലയുമുണ്ട്.
എന്റെ പ്രാഥമികമായ അന്വേഷണത്തില്‍ ഈ മെഷിനറി കേരളത്തില്‍ ഇന്ന് ഏതാണ്ട് നിശ്ചലമോ അല്ലെങ്കില്‍ ചിലയിടത്ത് പേരിനുമാത്രമോ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രോഗം വന്നവരെ ചികിത്സിക്കാനും പണം പിരിക്കാനും നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സംവിധാനം നന്നായി ഉണരുന്നതും കാണാം.
പോഷകാഹാരക്കുറവിനെക്കുറിച്ചും ഹൈപ്പര്‍ടെന്‍ഷനെക്കുറിച്ചും ദി ഹിന്ദുപത്രത്തിലെ ഇന്നത്തെ പഠനറിപ്പോര്‍ട്ട് വായിച്ചപ്പോഴാണ് ഇത്രയും കുറിക്കാന്‍ തോന്നിയത്. നേരത്തെതന്നെ പ്രമേഹരോഗികളില്‍ ഒന്നാം സ്ഥാനം കേരളത്തിനുണ്ട്. അതിപ്പോള്‍ കൊളസ്ട്രോളിന്റെ കാര്യത്തിലും ഹൈപ്പര്‍ ടെന്‍ഷന്റെ കാര്യത്തിലും ഒന്നാമതെത്തിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.(അതിന്റെ ലിങ്ക് -http://www.thehindu.com/…/hypertension-…/article19814430.ece, http://www.thehindu.com/…/many-indians-…/article19814502.ece)
എന്നാല്‍ നമ്മുടെ സമീപത്തൊന്നും അത്ര പരിചിതമല്ലാത്ത ഇതുവരെ കേരളത്തിലെ രോഗികളുടെ എണ്ണമോ രോഗവര്‍ധനവോ ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലാത്ത ചില രോഗത്തെ(റൂബല്ല, അഞ്ചാംപനി) മുന്‍കൂട്ടി നിര്‍മാര്‍ജനം ചെയ്യാനെന്ന പേരില്‍ നമ്മുടെ ആരോഗ്യമേഖലയും മാധ്യമങ്ങളും വിദ്യാഭ്യാസരംഗവുമടക്കമുള്ള മറ്റെല്ലാ മെഷിനറികളും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു!.. പഠനങ്ങളും കണക്കുകളും നിരവധിയായി വന്നിട്ടുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ അവതാളത്തിലുമാണ് പകര്‍ച്ചേതരരോഗം വരാതിരുന്നാല്‍ ആശുപത്രികളുടെയും മ്മടെ മരുന്ന് കമ്പനികളുടെയും കഞ്ഞികുടി മുട്ടിപ്പോകില്ലേ….. അല്ലാതെന്ത്. അല്ലാ, ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ലെന്ന വല്ല സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടുണ്ടോ ആവോ? അതോ പൊലീസ് അറസ്റ്റ് ചെയ്യുമോ…..അറിയില്ല.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply