ലാലേട്ടാ …. ഇത് ആര്‍ എസ് എസ് ശാഖയില്‍ വായിക്കാനുള്ള മുഖസ്തുതി

ഒരഭ്യുദയകാംക്ഷി…. വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന് എന്ന് ചോദിച്ചു ബ്ലേഡ് കമ്പനികള്‍ക്ക് മുന്നിലും , വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചുകൊണ്ട് മദ്യശാലയ്ക്ക് മുന്നിലും , തട്ടുപൊളിപ്പന്‍ മസാലകളില്‍ മീശയും പിരിച്ച് അഭിനയിച്ചുകൊണ്ട് സിനിമാകൊട്ടകകള്‍ക്ക് മുന്നിലും ആളുകളെ ക്യൂ നിര്‍ത്തിയ താങ്കള്‍ ഒരു ഭ്രാന്തന്‍ പ്രധാനമന്ത്രി , ഒരു നട്ടപ്പാതിരായ്ക്ക് ഒരു ജനതയെ ഒന്നാകെ ഉടുതുണിയോടെ നാട്ടിലെ ബാങ്കുകളുടെ മുന്നില്‍ പൊരിവെയിലത്ത് ക്യൂ നിര്‍ത്തിയതിനെ ന്യായീകരിച്ചുകൊണ്ട് എഴുതിയ ബ്ലോഗ് വായിച്ചു . 1) സത്യസന്ധമായി പറയട്ടെ . ഒരു ആര്‍ […]

la;ഒരഭ്യുദയകാംക്ഷി….

വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന് എന്ന് ചോദിച്ചു ബ്ലേഡ് കമ്പനികള്‍ക്ക് മുന്നിലും , വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചുകൊണ്ട് മദ്യശാലയ്ക്ക് മുന്നിലും , തട്ടുപൊളിപ്പന്‍ മസാലകളില്‍ മീശയും പിരിച്ച് അഭിനയിച്ചുകൊണ്ട് സിനിമാകൊട്ടകകള്‍ക്ക് മുന്നിലും ആളുകളെ ക്യൂ നിര്‍ത്തിയ താങ്കള്‍ ഒരു ഭ്രാന്തന്‍ പ്രധാനമന്ത്രി , ഒരു നട്ടപ്പാതിരായ്ക്ക് ഒരു ജനതയെ ഒന്നാകെ ഉടുതുണിയോടെ നാട്ടിലെ ബാങ്കുകളുടെ മുന്നില്‍ പൊരിവെയിലത്ത് ക്യൂ നിര്‍ത്തിയതിനെ ന്യായീകരിച്ചുകൊണ്ട് എഴുതിയ ബ്ലോഗ് വായിച്ചു .

1) സത്യസന്ധമായി പറയട്ടെ . ഒരു ആര്‍ എസ് എസ് ശാഖയില്‍ വായിക്കാന്‍ തയ്യാറാക്കിയ ഒരു മുഖസ്തുതി സര്‍ക്കുലര്‍ പോലെ തോന്നി . വരികള്‍ക്കിടയില്‍ എവിടെയും രാജ്യത്ത് ഇതുവരെ മരിച്ചുവീണ നിരപരാധികളുടെ രക്തത്തെക്കുറിച്ച് ഒരു വാക്ക് പോലും വരാതിരിക്കുവാനുള്ള ശ്രദ്ധ നല്‍കിയ താങ്കളുടെ കൌശലം ഇഷ്ട്ടപ്പെട്ടു . പക്ഷേ, അത് ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയല്ലേ മിസ്റ്റര്‍ കമ്പ്‌ലീറ്റ് അസംബന്ധക്കാരാ ..?!

2) വെറും 400 കോടിയുടെ വ്യാജ കറന്‍സിക്കാരെ പരാജയപ്പെടുത്താന്‍ കോടാനുകോടി മനുഷ്യരെ ക്ലെശിപ്പിക്കുന്നതിനെ ‘ചെറിയ ബുദ്ധിമുട്ടുകള്‍ ‘ എന്ന് പേരിട്ട് വിളിക്കുന്നതിലെ യുക്തിയെന്താണ് മിസ്റ്റര്‍ സൂപ്പര്‍ സ്റ്റാര്‍ ..? വിശന്നു തളര്‍ന്നും , ഒരു തുള്ളി വെള്ളം കുടിക്കാതെയും , ജോലി ഉപേക്ഷിച്ചും , ജീവിതത്തിനും , മരണത്തിനും മദ്ധ്യേ മക്കളെയും , ഭാര്യയേയും , മാതാപിതാക്കളെയും , പ്രിയപ്പെട്ടവരെയും ആശുപത്രിയിലും , ഓപറേഷന്‍ തിയറ്ററിലും ഉപേക്ഷിച്ചും വരി നില്‍ക്കാന്‍ വരുന്ന ഈ മനുഷ്യര്‍ അക്രമാസക്തരായി കലാപം സൃഷ്ട്ടിക്കില്ലെന്നാര് പറഞ്ഞു ..? ഈ ആള്‍ക്കൂട്ടം ബാങ്കുകള്‍ ആക്രമിക്കില്ലേ ..? പോലീസിനെ വകവരുത്തില്ലേ ..? സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , ധാന്യപ്പുരകള്‍ കൊള്ളയടിക്കില്ലേ ..? ബാങ്കില്‍, പോലീസില്‍ , സെക്യൂരിറ്റിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യില്ലേ ..?!
ഒരു നടപ്പാതിരയ്ക്ക് രാജ്യത്തെ ഉടുവസ്ത്രത്തോടെ തൂക്കിയെടുത്ത് ബാങ്കിനു മുന്നിലെ അനന്തമായ ക്യൂവിലേയ്ക്കു വലിച്ചു കയറ്റിയ പ്രധാനമന്ത്രിയ്‌ക്കെതിരെ രോഷം കൊണ്ടു ജ്വലിക്കുകയാണ് ജനത. അയാളെയും , പിതാമഹന്മാരെയും അടക്കം ജനത തെറി വിളിക്കുന്നതിനെക്കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ താങ്കളുടെ പേനയിലെ മഷി തീര്‍ന്നുപോയോ മിസ്റ്റര്‍ ..?!

3) ഒരുതുണ്ടു നോട്ടിനുവേണ്ടിയുളള പരക്കം പാച്ചില്‍ കലാപത്തില്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് സുപ്രിംകോടതിയ്ക്കു പോലും തുറന്നടിച്ചു പറയേണ്ടി വന്നതും താങ്കളുടെ ബ്ലോഗില്‍ വിഷയമായി കണ്ടില്ല . അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ആഹാരവും മരുന്നും പോലും വാങ്ങാനാവാത്ത അവസ്ഥ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടോ . രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കൈവശം തന്ത്രവുമില്ല, മന്ത്രവുമില്ല. മരണ സംഘ്യ അരുപതു കഴിഞ്ഞതും താങ്കള്‍ അറിഞ്ഞില്ല അല്ലെ മിസ്റ്റര്‍ ഫിലിം സ്റ്റാര്‍ ..?
4) കോടിക്കണക്കിനു രൂപയുടെ കളളപ്പണം സൂക്ഷിക്കുന്നവരെ വഴിയാധാരമാക്കാനാണ് പ്രധാനമന്ത്രി അസാധാരണമായ ചങ്കൂറ്റത്തോടെ നോട്ടു പിന്‍വലിക്കാന്‍ തീരുമാനിച്ചത് എന്നാണ് താങ്കള്‍ ഉള്‍പ്പടെയുള്ള ആരാധകരുടെ സ്തുതിഗീതം. എന്നാല്‍ ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ വഴിയാധാരമായി നില്‍ക്കുന്നത് എല്ലും തോലുമായ പരമദരിദ്രരും. വിജയ് മല്യയ്ക്കു പറന്നു പോകാന്‍ വിമാനത്താവളം തുറന്നിട്ടതിനു തൊട്ടുപിന്നാലെ കോടിക്കണക്കിനു വായ്പ കിട്ടാക്കടങ്ങളുടെ പട്ടികയിലേയ്ക്ക് വകമാറ്റി. BJP നേതാക്കള്‍ നൂറു കണക്കിന് കോടികള്‍ മുടക്കി മക്കളുടെ കല്യാണം ഒരു ജനതയെ അപമാനിച്ചുകൊണ്ട് നടത്തുന്നു . വേറെചില BJP മന്ത്രിമാരുടെ കാറുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ കള്ളപ്പണം പിടിക്കുന്നു . ഇതൊന്നും അറിയാനും മേജര്‍ രവിയുടെ സിനിമാ സെറ്റില്‍ സംവിധാനം ഇല്ലാതെ ബുദ്ധിമുട്ടുന്നു അല്ലെ മിസ്റ്റര്‍ ലാല്‍ ..?

5) ‘മദ്യഷോപ്പിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് എടിഎമ്മിന് മുന്നിലും അതാവാം’ എന്ന് താങ്കള്‍ പറയുന്നതിലൂടെ മുഴുവന്‍ മലയാളികളെയും അപമാനിക്കുകയല്ലേ മിസ്റ്റര്‍ ..? കേരളത്തിലെ എത്ര ശതമാനം മനുഷ്യരാണ് ഹേ മദ്യഷാപ്പിനു മുന്നില്‍ ക്യൂ നില്‍ക്കാരുള്ളത്..? അക്കൂട്ടര്‍ തന്നെയാണോ എ ടി എം നും ബാങ്കുകള്‍ക്കും മുന്നില്‍ നില്‍ക്കുന്നത് ..? മുത്തശ്ശിമാരും, സ്ത്രീകളും കുട്ടികളും ,അവശവൃദ്ധരും ക്യൂ നില്‍ക്കുന്ന എത്ര മദ്യഷോപ്പുകള്‍ താങ്കള്‍ കണ്ടിട്ടുണ്ട് അസംബന്ധ രാജാവേ ..?! മദ്യഷോപ്പിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതുപോലെയാണോ ഒരു നേരത്തെ അന്നത്തിനോ , മരുന്നിനോ വേണ്ടി സ്വയം അധ്വാനിച്ച കാശിനായി പൌരന്‍ പൊരിവെയിലത്ത് യാതന സഹിക്കുന്നത് . കുട ചൂടിത്തരാന്‍ പരിവാരങ്ങള്‍ ഇല്ലാതെ നിങ്ങള്‍ രണ്ടേ രണ്ടു മിനിറ്റ് വെയിലത്ത് നിന്നിട്ട് എത്ര പതിറ്റാണ്ടുകളായി മിസ്റ്റര്‍ ?! സുചിത്രയും , പ്രണവും, താങ്കളുടെ അച്ഛന്‍ വിശ്വനാഥന്‍ നായരുമെല്ലാം പണത്തിനായി ക്യൂ നില്‍ക്കുന്നുവെങ്കില്‍ അവരെല്ലാം മദ്യഷോപ്പിനു മുന്നില്‍ നില്‍ക്കുന്നത് പോലെയെന്ന് കാണുവാന്‍ നിങ്ങള്ക്ക് കഴിയുമോ ..?!

6) നോട്ടുകളായി സൂക്ഷിക്കുന്ന കളളപ്പണം ആറു ശതമാനത്തില്‍ താഴെയുളള രാജ്യത്തിലാണ് പ്രചാരത്തിലുളള കറന്‍സിയുടെ എണ്‍പത്തി ആറു ശതമാനം നോട്ടുകളും പിന്‍വലിച്ച തുഗ്ലക് പരിഷ്‌കാരം. ഒരു കളളപ്പണക്കാരന്റെയും ജീവിതം പ്രധാനമന്ത്രി കാരണം വഴിമുട്ടിയില്ല എന്നു തിരിച്ചറിയുന്നവരുടെ ആത്മരോഷം കാട്ടുതീയായി പടരാനുളള സാധ്യതയാണ് സുപ്രിംകോടതിയ്ക്കു പോലും കഴിഞ്ഞ ദിവസം ബോധ്യമായത്. നാളിതുവരെ പിടിച്ചെടുത്ത കള്ളപ്പണം മുഴുവന്‍ താങ്കളുടെ ആരാധ്യ പുരുഷന്‍ നരേന്ദ്രമോഡിയുടെ പാര്ട്ടിക്കാരില്‍ നിന്നായിരുന്നു എന്ന് അറിയാനുള്ള സംവിധാനവും മേജര്‍ രവിയുടെ സിനിമാ സെറ്റില്‍ ഇല്ല എന്ന് തന്നെ ഞാന്‍ നിഷ്‌കളങ്കമായി വിശ്വസിക്കുന്നു സര്‍.

7) സംഘി വിഡ്ഢികള്‍ മോദി കീജെയ് വിളിക്കുന്നുണ്ടെങ്കിലും, അവരുടെയും നില താങ്കളുടെ അത്രയും ഭദ്രമല്ല സര്‍. കള്ളപ്പണക്കാരായ സിനിമാ നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന ആഡംബരത്തില്‍ , കൊട്ടാരങ്ങലായ ഹോട്ടലുകളില്‍ , ലോകത്തെ ഏറ്റവും മുന്തിയ വാഹനങ്ങളില്‍ ജീവിക്കുന്ന താങ്കളെപ്പോലെയല്ല സര്‍ ഒരു സാധാരണ ബിജെപിക്കാരന്‍ പോലും . അയാളുടെ കയ്യിലും മൂന്നും നാലും ക്രെഡിറ്റ് കാര്‍ഡോ , ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനമോ ഒന്നുമില്ല സര്‍ . ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയും ആശങ്കയിലാണ്. തീരുമാനം സെല്‍ഫ് ഗോളാകുമോ എന്ന സംശയം അവര്‍ സ്വകാര്യമായി പ്രകടിപ്പിച്ചു തുടങ്ങി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചോര്‍ക്കുമ്പോഴുളള പരിഭ്രമം മറച്ചു വെയ്ക്കാനാവാത്തവിധം പുറത്തുവരുന്നു.

8) നിങ്ങളുടെ ഭാര്യക്കോ , മക്കള്‍ക്കോ , മാതാപിതാക്കള്‍ക്കോ , മറ്റു പ്രിയപ്പെട്ടവര്‍ക്കോ ഈ തീരുമാനംകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായോ സര്‍. ?!പത്തുമിനിട്ടെങ്കിലും താങ്കള്‍ എവിടെയെങ്കിലും പണത്തിനായി ക്യൂ നിന്നോ ..? പിറന്നു വീണു മാസങ്ങള്‍ മാത്രമായ താങ്കളുടെ കുഞ്ഞ് ബാങ്കില്‍ പണമുണ്ടായിട്ടും ചികിത്സ കിട്ടാതെ മരിച്ചോ ..? മാതാവോ , പിതാവോ കൈവെള്ളയില്‍ ഊര്‍ന്നുപോയോ ..? സഹോദരി ഫീസ് കൊടുക്കാതെ പഠനം നിര്‍ത്തിയോ ? ഇല്ല എന്നതാണ് ഉത്തരമെങ്കില്‍ , താങ്കളുടെ ബ്ലോഗ് ദന്തഗോപുരത്തിലിരുന്നുകൊണ്ട് ഫാഷിസ്ട്ടുകള്‍ക്ക് അടുക്കളപ്പണിചെയ്യലാണ് എന്ന് പറയാതെ കഴിയുമോ സര്‍ ..?

9) ഈ തുഗ്ലക്ക് ഭ്രാന്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുന്നത് എങ്ങിനെയാണ് സര്‍..? ഏതു ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് BJP ക്കാര്‍ പോലും ബഡായി വിടാന്‍ മടിക്കുന്ന അവകാശ വാദം താങ്കള്‍ നടത്തിയത് ..? 265000 കോടിയാണോ, 246700 കോടിയാണോ വലുത് എന്ന ചെറിയ കണക്കു താങ്കള്‍ക്കു അറിയുമോ മിസ്റ്റര്‍ ? ഈ പരിഷ്‌ക്കാരത്തിന്റെ ശരാശരി അയ്യായിരം കോടിയുടെ പ്രതിദിന നഷ്ടം കണക്കാക്കിയാല്‍ത്തന്നെ രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടിയുടെ (265000cr)
നഷ്ടമുണ്ടാകും.ഈ നടപടികൊണ്ട്
രണ്ടുലക്ഷത്തിനാല്‍പ്പത്താറായിരത്തി മുന്നൂറ് കോടി രൂപയുടെ കള്ളപ്പണവും
നാനൂറ് കോടിയുടെ കള്ളനോട്ടുമാണ് ഇല്ലാതാവുമെന്ന് കരുതുന്നത്. മൊത്തം രണ്ടുലക്ഷത്തി നാല്‍പ്പത്താറായിരത്തി എഴുനൂറുകോടി (246700 കോടി).
കുറഞ്ഞത് രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടിയുടെ പൊതു നഷ്ടവും
പുതിയ നോട്ടച്ചടിയ്ക്കാന്‍ പന്തീരായിരം കോടിവേറെയും.നൂറ്റിയിരുപതുകോടി ജനതയുടെ
രണ്ടുമാസത്തെ (അത്രമാത്രമെന്നു യാതൊരു ഉറപ്പുമില്ല) ദുരിതവും കുഴഞ്ഞുവീണും ചികിത്സകിട്ടാതെയും
ചത്തൊടുങ്ങാന്‍ കുറെ പൗരന്‍മാരെയും ചെലവഴിച്ച്
നടത്തുന്ന ഈ യുദ്ധത്തിന്റെ ലാഭക്കണക്ക് എന്തായിരിയ്ക്കുമെന്ന് ബ്ലോഗ് എഴുതുന്നതിനിടെ ഒരു നിമിഷം പോലും ചിന്തിക്കാന്‍ താങ്കള്‍ക്കു സാധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു .

10) തൊഴില്‍ ലീവാക്കി ഒരു പകല്‍ മുഴുവന്‍ വെയിലത്ത് നിന്നാലും , അവസാനിക്കാത്ത ക്യൂ. ഹൃദയസ്തംഭനം വന്നും തളര്‍ന്നുവീണും ക്യൂവില്‍ത്തന്നെ മരിക്കുന്നവര്‍, ആത്മഹത്യ, സംഘര്‍ഷങ്ങള്‍, നിശ്ചയിച്ചുറപ്പിച്ച വിവാഹം ഉപേക്ഷിക്കുന്നവര്‍, ചികിത്സയും മരുന്നും ആംബുലന്‍സ് സേവനവും നിഷേധിക്കപ്പെടുന്നവര്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കൈവശമുളള മാതാപിതാക്കളുടെ കണ്‍മുന്നില്‍ ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്ന നവജാതശിശുമരണം അറുപതു കടക്കാന്‍ പോകുന്നു . തുഗ്ലക്ക് തീരുമാനത്തിന്റെ ഇരകളുടെ പട്ടികയില്‍ ഇനിയാരൊക്കയെന്നു ഒരു വരി പോലും എഴുതാത്ത നിങ്ങളുടെ ബ്ലോഗ് ആരെ സുഖിപ്പിക്കാനാണ് മിസ്റ്റര്‍ ..?

11) കീശ നിറയെ ക്രെഡിറ്റ് കാര്‍ഡുകളുളള, എസ് യു വി വാഹനങ്ങളും മള്‍ട്ടി പര്‍പ്പസ് സ്മാര്‍ട്ട് ഫോണുകളുമുളള സമ്പന്ന നാഗരിക മധ്യവര്‍ഗം പടച്ചുവിടുന്ന വാട്‌സാപ്പ് തമാശകളുടെ കൂട്ടത്തിലാണ് മിസ്റ്റര്‍ മോഹന്‍ലാല്‍ താങ്കളുടെ ബ്ലോഗും ഒരു ശരാശരി ഇന്ത്യക്കാരന്‍ വായിക്കുന്നത് . മോഡിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കുഴലൂത്തുകാരന്‍ എന്ന പാതാളത്തിലേക്ക് അധപതിച്ചുപോയ ഒരു കലാകാരന്‍ ഞങ്ങളുടെ നാട്ടില്‍ ജീവിച്ചിരുന്നു എന്ന് ചരിത്രം താങ്കളെ അടയാളപ്പെടുത്തും മിസ്റ്റര്‍ . ഈ ജനതയോടുള്ള ക്രൂരതകളാണ് ഇന്ത്യയുടെ പൊതുവികാരത്തിന്റെ പ്രതീകമാണെന്നു കരുതുന്നവരെ കാത്തിരിക്കുന്നത് തെരുവില്‍ പടരുന്ന തീയാണ്.
ആ അഗ്‌നിയില്‍ ചുട്ടുചാമ്പലാവാതെ ബാക്കിയാവാന്‍ കരുത്തുള്ള യാതൊന്നും തല്‍ക്കാലം ഇന്ത്യയിലില്ല …!!
ആ ഘട്ടത്തില്‍ താങ്കളുടെ ഗംബ്ലീറ്റ് കുഴലൂത്തുകളും ചാരമാകുന്നത് കാണാം …!

സദ്ബുദ്ധിയും , സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു കലാകാരനായി മാനസിക പരിവര്‍ത്തനം വരട്ടെയെന്ന പ്രാര്‍ത്ഥനകളോടെ …

നിങ്ങള്ക്ക് മുകളിലെ വിഹായസ്സുകള്‍ നിറയെ സ്‌നേഹാദരവുകളോടെ…

ഒരഭ്യുദയകാംക്ഷി….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply