മുന്നാക്ക വികസന കോര്‍പ്പറേഷന്‍ എന്ന രാഷ്ട്രീയ അശ്ലീലം

ദിനില്‍ സി എ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ എന്ന രാഷ്ട്രീയ അശ്ലീലം വീണ്ടും കേരളത്തില്‍. നാളിതുവരെയായി (ഇതെഴുതുന്ന നിമിഷം പോലും) പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ ചെയര്‍മാന്മാര്‍ക്ക് കാബിനറ്റ് പദവി നല്‍കാത്തപ്പോഴാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ (എന്നുള്ള ‘ആരോപണം’ നേരിടുന്നു 🙂 ) ബാലകൃഷ്ണപിള്ളയെന്ന സവര്‍ണ്ണ രാഷ്ട്രീയ വൈകൃതത്തെ താലോലിക്കുന്നത്. അല്ലെങ്കില്‍ എന്തോന്നാണീ മുന്നാക്ക വികസനം (#ആരുടെവികസനം)? കടകംപള്ളി പ്രസംഗിച്ച പോലെ ഭൂപരിഷ്‌ക്കരണം ദുരിതത്തിലാക്കിയ നമ്പൂതിരിയുടേയും, സവര്‍ണ്ണ സമൂഹത്തെയും വികസിപ്പിക്കാനുള്ള കോര്‍പ്പറേഷനും കാബിനറ്റ് […]

ppp

ദിനില്‍ സി എ

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ എന്ന രാഷ്ട്രീയ അശ്ലീലം വീണ്ടും കേരളത്തില്‍. നാളിതുവരെയായി (ഇതെഴുതുന്ന നിമിഷം പോലും) പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ ചെയര്‍മാന്മാര്‍ക്ക് കാബിനറ്റ് പദവി നല്‍കാത്തപ്പോഴാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ (എന്നുള്ള ‘ആരോപണം’ നേരിടുന്നു 🙂 ) ബാലകൃഷ്ണപിള്ളയെന്ന സവര്‍ണ്ണ രാഷ്ട്രീയ വൈകൃതത്തെ താലോലിക്കുന്നത്. അല്ലെങ്കില്‍ എന്തോന്നാണീ മുന്നാക്ക വികസനം (#ആരുടെവികസനം)? കടകംപള്ളി പ്രസംഗിച്ച പോലെ ഭൂപരിഷ്‌ക്കരണം ദുരിതത്തിലാക്കിയ നമ്പൂതിരിയുടേയും, സവര്‍ണ്ണ സമൂഹത്തെയും വികസിപ്പിക്കാനുള്ള കോര്‍പ്പറേഷനും കാബിനറ്റ് പദവിയും ? എന്നു പറയുമ്പോള്‍ കാബിനറ്റ് ഫയലുകള്‍ പരിശോധിക്കാനും ആവശ്യമുള്ള ഇന്‍ഫോര്‍മേഷന്‍ പെരുന്നയിലെ നായര്‍ ആസ്ഥാനവുമായി പങ്കുവെക്കാനുമുള്ള ഭരണഘടനാപരമായ അധികാരസ്ഥാനം ബാലകൃഷ്ണ പിള്ളക്ക് വളഞ്ഞ വഴിയിലൂടെ ഈ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. ഈ ഭരണത്തെ നിയന്ത്രിക്കുന്നത് എല്‍.ഡി.എഫിലെ പാര്‍ട്ടി കമ്മിറ്റികള്‍ മാത്രമായിരിക്കില്ല വിമോചന സമരത്തിന്റെ (a regressive movement) സന്തതികള്‍ കൂടിയായിരിക്കും.
ആര്‍ ബാലകൃഷ്ണ പിള്ളക്കുള്ള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ പദവി നിയമനം എങ്ങിനെയാണ് വി.എസിനുള്ള മറുപടിയായി മാറുന്നുവെന്ന് എനിക്കിപ്പോഴും മനസിലായില്ല. വിജയന്‍സര്‍ക്കാര്‍ന്റെ ഇപ്പോഴത്തെ പ്രതിഷ്ഠയെ വി.എസ് എന്നൊരു വ്യക്തിയിലേക്ക് ചുരുക്കുന്നതു പോലും വ്യവസ്ഥാവാദികളുടെ അടവായെ കാണാന്‍ കഴിയുകയുള്ളൂ. ഒരു അഴിമതിക്കാരനെ ജയിലില്‍ അടച്ചതില്‍ വി.എസ് ഉയര്‍ത്തി പിടിച്ച രാഷ്ട്രീയത്തിനുള്ള സ്ഥാനവും ആ പോരാട്ടത്തിന്റെ ചരിത്രവും മനസിലാക്കാതെയുമല്ല ഈ അഭിപ്രായം. ഭരണ വര്‍ഗത്തിലെ അഴിമതിയെന്ന വ്യവസ്ഥയോടുള്ള ജനങ്ങളുടെ അമര്‍ഷമാണ് വി.എസ് എന്ന ഇച്ഛാശക്തിയിലൂടെ പോരാടിയത്.
കാലം മാറി. നിലവില്‍ ഏതെങ്കിലും പാര്‍ട്ടി ഘടകത്തില്‍ വി.എസ് പൂര്‍ണ അംഗമല്ല. ലെനിനിസ്റ്റ് പാര്‍ട്ടിയുടെ നയ തീരുമാന ഘടകങ്ങളില്‍ ഒന്നില്‍ പോലും പൂര്‍ണ്ണ അംഗമല്ലാത്ത ഒരാളുടെ അഭിപ്രായം എന്തുതന്നെ ആയാലും *സംഘടന കമ്മിറ്റിയിലെ ഭൂരിപക്ഷ വോട്ടിന്റെ* കണക്കില്‍ എടുത്ത തീരുമാനം നടപ്പിലാക്കുകയാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ ഈ നടപടി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുള്ള സൂചനയായി തന്നെ കാണേണ്ടി വരും. കീഴാള ജനതക്കുള്ള ദുസൂചന കൂടിയാണത്.
ഇതു കേവലം വി.എസ് പിണറായി ബൈനറികളികളിലെ സൗന്ദര്യ പിണക്കം മാത്രമാണോ? ഫ്യൂഡല്‍ ജീര്‍ണതകളെയും അഴിമതിക്കാരെയും യാതൊരു ഉളുപ്പും ഇല്ലാതെ അധികാരവും പദവിയും നല്‍കി സംരക്ഷിക്കും എന്നല്ലേ മന്ത്രിസഭയും, സി.പി.എമ്മും, കാനത്തിനെ സി.പി.ഐയും, എല്‍.ഡി.എഫും തുറന്നു പറയുന്നത്.
ഇതെല്ലാം പാര്‍ട്ടി അറിയാതെയാണ് നടപ്പിലാക്കുന്നത് എന്നു വിശ്വസിക്കുന്ന സുന്ദര വിഡ്ഢികള്‍ക്കു നല്ല നമസ്‌ക്കാരം 🙂
സുന്ദര വിഡ്ഢികള്‍ക്കു കടപ്പാട്: വിജയന്‍ സെക്രട്ടറി
Post Script: വ്യവസ്ഥയെ പുണഃരുന്നതാണോ വ്യവസ്ഥാ വിരുദ്ധരുടെ ബദല്‍ എന്നു ചിന്തിക്കേണ്ടത് ഇടതുപക്ഷ മനസുകളാണ്. ഇതിനായാണോ അധികരത്തില്‍ എത്തുന്നത്. വ്യവസ്ഥയെ ഒരു നാള്‍ ഇരുട്ടി വെളുക്കുമ്പോള്‍ അട്ടിമറിക്കണം എന്നുള്ള പിടിവാശിയൊന്നുമില്ല. എന്നാല്‍ ഭരണവും സമരവും എന്നൊന്നുണ്ട്. ഭരണത്തില്‍ ഇരിക്കുമ്പോള്‍ സമാന്തരമായി കൊണ്ടു നടക്കേണ്ടവ. വ്യവസ്ഥയെ മറിച്ചിട്ടില്ലെങ്കിലും പോലും ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തുകയെങ്കിലുമാകാം. സമരം തുടരാം. അതിനു കഴിയാത്തവര്‍ ഈ പണിക്കു നില്‍ക്കരുത്. സെലക്ടീവ് അംനീഷ്യയില്ലാതാകാന്‍ ചില ഉദാഹരണങ്ങള്‍ താഴെ. അന്വേഷിച്ചു പോയാല്‍ വിവിദ്ധ സര്‍ക്കാരുകള്‍ ചെയ്ത വെല്‍ഫെയര്‍ പദ്ധതികളുടെ ചാര്‍ട്ടു ലഭിക്കും. റിഗ്രസീവ് ഡിസിഷന്‍സിന്റെ ലിസ്റ്റും ലഭിക്കും. മുഴുവന്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്യാന്‍ പാങ്ങില്ല:
* ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഷീ ടാക്‌സി തുടങ്ങി വിജയന്‍ സര്‍ക്കാര്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ തുടങ്ങി (രണ്ടും നല്ല കാര്യം)
* ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ട്രാന്‍സ്‌ജെണ്ടര്‍ പോളിസി കൊണ്ടു വന്നു വിജയന്‍ സര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് മെട്രോയില്‍ ജോലി നല്‍കി (രണ്ടും നല്ല കാര്യം)
* ഉമ്മന്‍ചാണ്ടി അഴിമതി കരാര്‍ ഉണ്ടാക്കി വിഴിഞ്ഞം അദാനിക്ക് തീറെഴുതി നല്‍കി അഴിമതിയുണ്ടെന്നു പറഞ്ഞ കരാര്‍ വിജയന്‍ മുഖ്യമന്ത്രിയായപ്പോഴും തുടര്‍ന്നു. അന്വേഷണം പ്രഖ്യാപിച്ചതുമില്ല (രണ്ടും നല്ല കാര്യമാണോ)
* ഉമ്മന്‍ചാണ്ടി മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ഉണ്ടാക്കി പിള്ളയെ പ്രതിഷ്ഠിച്ചു വിജയന്‍ മുന്നാക്ക വികസന കോര്‍പ്പറേഷനെയും പിള്ളയെയും പുനഃപ്രതിഷ്ഠിച്ചു (രണ്ടും നല്ലകാര്യമാണോ)

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply