മാധ്യമങ്ങളുടെ എക്‌സ്‌ക്ലൂസീവ് – ഇംപാക്ട് പ്രയോഗങ്ങള്‍

മാധ്യമങ്ങള്‍ പലപ്പോഴും എട്ടുകാലി മമ്മുഞ്ഞുങ്ങളാകുന്നോ? ഉണ്ട് എന്നു കരുതുന്നതില്‍ തെറ്റില്ല. എത്രയോ കാലമായി നടക്കുന്ന കാര്യങ്ങളായിരിക്കും ആദ്യം എക്‌സ്‌ക്ലൂസീവ് എന്നും പിന്നെ ഇംപാക്ട് എന്നുമൊക്കെ അവകാശപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ചാനലില്‍ കണ്ടത്. മുതലമടയില്‍ ക്വാറികള്‍ക്കെതിരെ നടക്കുന്ന ജനകീയ സമരം തുടങ്ങി എത്രയോ മാസങ്ങളായി. നിയമപരമായ മാര്‍ഗ്ഗങ്ങൡൂടേയും സമരങ്ങളിലൂടേയും ജനങ്ങള്‍ ശക്തമായി തന്നെ രംഗത്തുണ്ട്. വന്‍കിട ക്വാറികളായതിനാല്‍ സ്വാഭാവികമായും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാര്യമായി സജീവമല്ല. മാധ്യമങ്ങളും പ്രാദേശികവാര്‍ത്തയായി […]

mmm

മാധ്യമങ്ങള്‍ പലപ്പോഴും എട്ടുകാലി മമ്മുഞ്ഞുങ്ങളാകുന്നോ? ഉണ്ട് എന്നു കരുതുന്നതില്‍ തെറ്റില്ല. എത്രയോ കാലമായി നടക്കുന്ന കാര്യങ്ങളായിരിക്കും ആദ്യം എക്‌സ്‌ക്ലൂസീവ് എന്നും പിന്നെ ഇംപാക്ട് എന്നുമൊക്കെ അവകാശപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ചാനലില്‍ കണ്ടത്. മുതലമടയില്‍ ക്വാറികള്‍ക്കെതിരെ നടക്കുന്ന ജനകീയ സമരം തുടങ്ങി എത്രയോ മാസങ്ങളായി. നിയമപരമായ മാര്‍ഗ്ഗങ്ങൡൂടേയും സമരങ്ങളിലൂടേയും ജനങ്ങള്‍ ശക്തമായി തന്നെ രംഗത്തുണ്ട്. വന്‍കിട ക്വാറികളായതിനാല്‍ സ്വാഭാവികമായും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാര്യമായി സജീവമല്ല. മാധ്യമങ്ങളും പ്രാദേശികവാര്‍ത്തയായി ചുരുക്കുകയായിരുന്നു.
ജനങ്ങളുടെ നിരന്തരമായ പരാതികളുടേയും സമരങ്ങളുടേയും ഫലമായി പല ക്വാറികള്‍ക്കും ഇടക്ക് സ്റ്റേ ലഭിച്ചിരുന്നു. എന്നാല്‍ ക്വാറിയുടമകള്‍ മോശക്കാരല്ലല്ലോ. അവര്‍ സ്റ്റേക്ക് സ്റ്റേ വാങ്ങി മുന്നോട്ടുപോയിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലില്‍ എക്‌സ്‌ക്ലുസീവ് എന്ന വിശേഷണത്തോടെ ഈ വാര്‍ത്ത കണ്ടത്. രണ്ടുദിവസത്തിനകം തങ്ങലുടെ വാര്‍ത്തയുടെ ഇംപാക്ട് എന്ന പേരില്‍ ക്വാറികള്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കിയെന്നും. അവിടെ പോലീസ് മര്‍ദ്ദനമേറ്റ് മാസങ്ങളായി സമരം ചെയ്യുന്നവരുടെ ഇംപാക്ട് അല്ല, അത് റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇംപാക്ട് ആണത്രെ. എന്തൊരു വൈരുദ്ധ്യം.
എല്ലാ ചാനലുകളും പത്രങ്ങളും പിന്തുടരുന്ന രീതിയാണിത്. ദശകങ്ങളായി നടക്കുന്ന എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പോലും എക്‌സക്ലൂസീവി എന്നും ഇംപാക്ട് എന്നുമുള്ള വിശേഷണങ്ങള്‍ പ്രയോഗിച്ചവരുണ്ട്. സമരങ്ങളളില്‍ മാത്രമല്ല, മറ്റുവിഷയങ്ങളിലും ഈ പ്രവണത സജീവമാണ്. അതേസമയം സാമ്പത്തികമോ മറ്റു താല്‍പ്പര്യങ്ങലോ മൂലം ഇതേ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതും നിത്യസംഭവമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply