മന്നത്തു പത്മനാഭന് വാലുണ്ടായിരുന്നില്ല

തീര്‍ച്ചയായും മന്നത്ത് പത്മനാഭന്റെ വ്യക്തിത്വത്തില്‍ മുഖ്യം സമുദായ പരിഷ്‌കര്‍ത്താവ് എന്നതുതന്ന. എന്നാല്‍ ഇടതുപക്ഷ നേതാക്കള്‍ പോലും പേരിനു പുറകില്‍ ജാതിപേരുവെച്ച് നടന്നിരുന്ന കാലത്ത് അദ്ദേഹം അതുപേക്ഷിച്ചിരുന്നു. എന്നാല്‍ ദശകള്‍ക്കുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്നവകാശപ്പെടുന്ന സുകുമാരന്‍ നായര്‍ ആ വാലിന്റെ പിന്‍ബലത്താണ് കേരള രാഷ്ട്രീയത്തെ കയ്യിലെടുക്കാനും നേതാക്കളെ അപമാനിക്കാനും ശ്രമിക്കുന്നത്. കേരളത്തിന്റെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാന്‍? മന്നത്തിന്റെ ജന്മദിനത്തില്‍ കോട്ടയത്തുണ്ടായിരുന്നതിനാലാണ് വി എം സുധീരന്‍ പെരുന്നയിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. അതു കേരളത്തിലെ നടപ്പുരീതിതന്നെ. മറ്റുപലരും സുകുമാരന്‍ നായരുടെ അനുഗ്രഹം തേടിയാണ് […]

i6q1e1h56u_hqzarvjwp7_9adbj937wv_b

തീര്‍ച്ചയായും മന്നത്ത് പത്മനാഭന്റെ വ്യക്തിത്വത്തില്‍ മുഖ്യം സമുദായ പരിഷ്‌കര്‍ത്താവ് എന്നതുതന്ന. എന്നാല്‍ ഇടതുപക്ഷ നേതാക്കള്‍ പോലും പേരിനു പുറകില്‍ ജാതിപേരുവെച്ച് നടന്നിരുന്ന കാലത്ത് അദ്ദേഹം അതുപേക്ഷിച്ചിരുന്നു. എന്നാല്‍ ദശകള്‍ക്കുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്നവകാശപ്പെടുന്ന സുകുമാരന്‍ നായര്‍ ആ വാലിന്റെ പിന്‍ബലത്താണ് കേരള രാഷ്ട്രീയത്തെ കയ്യിലെടുക്കാനും നേതാക്കളെ അപമാനിക്കാനും ശ്രമിക്കുന്നത്. കേരളത്തിന്റെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാന്‍?
മന്നത്തിന്റെ ജന്മദിനത്തില്‍ കോട്ടയത്തുണ്ടായിരുന്നതിനാലാണ് വി എം സുധീരന്‍ പെരുന്നയിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. അതു കേരളത്തിലെ നടപ്പുരീതിതന്നെ. മറ്റുപലരും സുകുമാരന്‍ നായരുടെ അനുഗ്രഹം തേടിയാണ് എത്താറ്. പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാര്‍തന്നെ. തന്നെ കാണാന്‍ മടിച്ച സുകുമാരന്‍ നായരെ കാണാതെ സുധീരന്‍ തിരിച്ചുപോയത് ഉചിതമായി. അതാണ് സുകുമാരന്‍ നായരുടെ ഈഗോയെ വേദനിപ്പിച്ചത്. അതിന്റെ ഭാഗമായുള്ള ജല്‍പ്പനങ്ങള്‍ തള്ളികളയുകയാണ് ഉചിതം. എന്‍.എസ്.എസ് ആരെയും ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചിട്ടില്ല, കൂടിക്കാഴ്ചയ്ക്ക് സമയം തേടണമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടെ ആര്‍ക്കും ഞെരങ്ങാനുള്ള സ്ഥലമല്ലെന്നും. എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയവേളയില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വി.എം സുധീരന്‍ പറഞ്ഞു. മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങുകയായിരുന്നു ഉദ്ദേശ്യം. പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിച്ചില്ല. മുന്‍കൂട്ടി അറിയിച്ച ശേഷമാണ് അവിടെ പോയത്. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്കല്ല പോയതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യം വിവാദമായതില്‍ വേദനയുണ്ട്. തന്നെ വെറുതെവിടണമെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ച്ചയായും സുധീരന്‍ പറയുന്നതുതന്നെയാണ് ഭൂരിപക്ഷം മലയാളികളും വിശ്വസിക്കുക. പക്ഷെ അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ ഉണ്ടാക്കിവെച്ച കീഴ്‌വഴക്കങ്ങളാണ് സുധീരന് പാരയായത്. യാത്ര ഒഴിവാക്കാനുള്ള വിവേകമായിരുന്നു അദ്ദേഹം കാണിക്കേണ്ടിയിരുന്നത്. അമൃതമഠത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും സുധീരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല.
വലിയൊരു പോരാട്ടമാണ് സത്യത്തില്‍ സുധീരനു മുന്നിലുള്ളത്. ്താകട്ടെ പ്രാഥമികമായി സ്വന്തം പാര്‍്ട്ടിക്കാരോടാണ്. പിന്നെയേ പ്രതിപക്ഷത്തോടുവരൂ. ഒപ്പം രാഷ്ട്രീയത്തിലെ മൂല്യച്യുതിക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായും സുധീരന്‍ അറിഞ്ഞോ അറിയാതേയോ മാറിയിട്ടുണ്ട്. അവ നിര്‍വ്വഹിക്കുന്നതിനുപകരം തീരെ നിലവാരമില്ലാത്തവരുടെ ശകാരം കേള്‍ക്കേണ്ടിവരുന്നത് മഹാ അപമാനമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply