മനുഷ്യാവകാശലംഘനങ്ങള്‍ തുടരുന്ന യുഎസ്

അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയായ എന്‍എസ്എ ലോകമെങ്ങുനിന്നും ദിനംപ്രതി പരിശോധിക്കുന്നത് 2000 ലക്ഷം മെസേജുകളാണെന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. എന്‍എസ്എയുടെ മുന്‍ ചാരനായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട വിവരങ്ങളെ ആസ്പദമാക്കി ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളായ ‘ ദി ഗാര്‍ഡിയന്‍’പത്രവും ‘ചാനല്‍ഫോര്‍’ ചാനലുമാണ് വാര്‍ത്ത പുറത്ത് വിട്ടത്. എസ്എംഎസുകളില്‍നിന്ന് ഡേറ്റ വേര്‍ത്തിരിച്ച് ശേഖരിക്കുകയാണ് എന്‍എസ്എ ചെയ്യുന്നത്. മനുഷ്യാവകാശങ്ങള്‍ക്കും സ്വകാര്യതക്കുമെതിരായ കടന്നു കയറ്റമല്ലാതെ മറ്റെന്താണിത്? സൈബര്‍ ചാരവൃത്തിതന്നെ. എന്നാല്‍ തങ്ങള്‍ ചെയ്യുന്നത് നിയമപരമാണെന്നാണ് എസ്എന്‍എയുടെ വാദം. മിസ്ഡ് കോള്‍, റോമിങ് […]

obamaഅമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയായ എന്‍എസ്എ ലോകമെങ്ങുനിന്നും ദിനംപ്രതി പരിശോധിക്കുന്നത് 2000 ലക്ഷം മെസേജുകളാണെന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. എന്‍എസ്എയുടെ മുന്‍ ചാരനായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട വിവരങ്ങളെ ആസ്പദമാക്കി ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളായ ‘ ദി ഗാര്‍ഡിയന്‍’പത്രവും ‘ചാനല്‍ഫോര്‍’ ചാനലുമാണ് വാര്‍ത്ത പുറത്ത് വിട്ടത്. എസ്എംഎസുകളില്‍നിന്ന് ഡേറ്റ വേര്‍ത്തിരിച്ച് ശേഖരിക്കുകയാണ് എന്‍എസ്എ ചെയ്യുന്നത്. മനുഷ്യാവകാശങ്ങള്‍ക്കും സ്വകാര്യതക്കുമെതിരായ കടന്നു കയറ്റമല്ലാതെ മറ്റെന്താണിത്? സൈബര്‍ ചാരവൃത്തിതന്നെ. എന്നാല്‍ തങ്ങള്‍ ചെയ്യുന്നത് നിയമപരമാണെന്നാണ് എസ്എന്‍എയുടെ വാദം.
മിസ്ഡ് കോള്‍, റോമിങ് , ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ബ്രീട്ടീഷ് പൗരന്‍മാരുടെ വിവരങ്ങളും ചോര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ബ്രീട്ടീഷ് പ്രസിഡന്റ് ഡേവീഡ് കാമറൂണുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ചനടത്തി. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുണ്ടെന്ന് സ്‌നോഡന്‍ നേരത്തെ പുറത്ത്വിട്ടിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍നിന്ന് പുറത്ത്‌പോകേണ്ടി വന്ന സ്‌നോഡന് റഷ്യയാണ് അഭയം നല്‍കിയത്.
പ്രതിഷേധങ്ങളെ തുടര്‍ന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ഭേദഗതികള്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചു എന്നാല്‍, ഈ ഭേദഗതികള്‍ യു.എസ് പൗരന്മാര്‍ക്ക് മാത്രമായിരിക്കും പ്രയോജനപ്പെടുക എന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സുരക്ഷയുടെ പേരില്‍ ഇനിയും ആ രാജ്യത്തെ വിദേശ പൗരന്മാര്‍ ഇനിയും പീഡിപ്പിക്കപ്പെടുമെന്നതാണ് വസ്തുത. സ്വകാര്യത അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ പെട്ടതാണെന്നും അത് യു.എസ് പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു.
തങ്ങള്‍ അനൗദ്യേഗിക ലോക ഗവണ്മെന്റാണെന്നാണ് എന്നും അമേരിക്ക സ്വയം വിശ്വസിക്കുന്നത്. ഏതു പ്രസിഡന്റു വന്നാലും അതില്‍ മാറ്റമില്ല. അതാകട്ടെ ഇത്തരം വിഷയങ്ങളില്‍ ഒതുങ്ങുന്നില്ലതാനും. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാഖി ഭടന്മാരുടെ മൃതദേഹങ്ങളോട് സംസ്‌കാരസമ്പന്നരും പരിഷ്‌കൃതരുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തുന്ന അനാദരവിന്റേയും അവഹേളനത്തിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നല്ലോ. മറ്റല്ലായിടത്തും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ തന്നെയാണ് അതിനേക്കാള്‍ എത്രയോ മോശമായി അമേരിക്ക പെരുമാറുന്നത്. അമേരിക്ക നടത്തുന്ന മനുഷഅയാവകാശലംഘനങ്ഹള്‍ക്കെതിരെ ലോകം ഒന്നടങ്കം അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply