ഭരണം ഇഴയുന്നു, ജനം കുഴയുന്നു

ആര്‍ സുരേഷ് തിരുവനന്തപുരം: വിവാദങ്ങളുടെ വേലിയേറ്റത്തില്‍ സര്‍ക്കാര്‍വഞ്ചി ആടിയുലയുമ്പോള്‍, ഭരണസംവിധാനങ്ങള്‍ നിലയില്ലാക്കയത്തില്‍. സുപ്രധാനകാര്യങ്ങളില്‍പ്പോലും വ്യക്തമായ തീരുമാനം കൈക്കൊള്ളാനാകാതെയാണു സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം ഒന്നരലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും വിവാദങ്ങള്‍ക്കു പിന്നാലെ പായുകയും ഭരണം ഏറെക്കുറേ സ്തംഭനാവസ്ഥയിലാവുകയും ചെയ്തതോടെ വലയുന്നതു ജനം. സെക്രട്ടേറിയറ്റിലെ ഇ-ഗവേണന്‍സ് സംവിധാനം പാടേ തകര്‍ന്നതും ഭരണവേഗക്കുറവിനു പ്രധാനകാരണമാണ്. ഇ-ഗവേണന്‍സ് പദ്ധതിയുടെ തുടക്കത്തില്‍ സ്ഥാപിച്ച സാങ്കേതികസംവിധാനങ്ങള്‍ നവീകരിക്കാനോ ശേഷി വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. അഞ്ചുവര്‍ഷം മുമ്പുവരെ ഒന്നോ രണ്ടോ വകുപ്പുകള്‍ […]

cccആര്‍ സുരേഷ്

തിരുവനന്തപുരം: വിവാദങ്ങളുടെ വേലിയേറ്റത്തില്‍ സര്‍ക്കാര്‍വഞ്ചി ആടിയുലയുമ്പോള്‍, ഭരണസംവിധാനങ്ങള്‍ നിലയില്ലാക്കയത്തില്‍. സുപ്രധാനകാര്യങ്ങളില്‍പ്പോലും വ്യക്തമായ തീരുമാനം കൈക്കൊള്ളാനാകാതെയാണു സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം ഒന്നരലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു.
മന്ത്രിമാരും ഉദ്യോഗസ്ഥരും വിവാദങ്ങള്‍ക്കു പിന്നാലെ പായുകയും ഭരണം ഏറെക്കുറേ സ്തംഭനാവസ്ഥയിലാവുകയും ചെയ്തതോടെ വലയുന്നതു ജനം. സെക്രട്ടേറിയറ്റിലെ ഇ-ഗവേണന്‍സ് സംവിധാനം പാടേ തകര്‍ന്നതും ഭരണവേഗക്കുറവിനു പ്രധാനകാരണമാണ്. ഇ-ഗവേണന്‍സ് പദ്ധതിയുടെ തുടക്കത്തില്‍ സ്ഥാപിച്ച സാങ്കേതികസംവിധാനങ്ങള്‍ നവീകരിക്കാനോ ശേഷി വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. അഞ്ചുവര്‍ഷം മുമ്പുവരെ ഒന്നോ രണ്ടോ വകുപ്പുകള്‍ മാത്രമാണ് ഇ-ഗവേണന്‍സിനെ ആശ്രയിച്ചിരുന്നത്. നിലവില്‍ മിക്ക വകുപ്പുകളും ഈ സംവിധാനത്തിലേക്കു മാറിയെങ്കിലും അതനുസരിച്ച് സാങ്കേതികസംവിധാനങ്ങള്‍ ആധുനികമാക്കിയിട്ടില്ല. അഞ്ചു ഫയലുകള്‍ ഒരുമിച്ച് സ്‌കാന്‍ ചെയ്താല്‍ സെര്‍വര്‍ തകരാറിലാകുന്ന സ്ഥിതിയാണു സെക്രട്ടേറിയറ്റില്‍. ഉച്ചകഴിഞ്ഞ് പലപ്പോഴും സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാറില്ല. വൈകിട്ട് ആറിനുശേഷമേ ഇവ വീണ്ടും പ്രവര്‍ത്തനസജ്ജമാകൂ.
വിദ്യാഭ്യാസ-തദ്ദേശവകുപ്പുകളില്‍ മാത്രം രണ്ടായിരത്തോളം ഫയലുകള്‍ പൊടിപിടിച്ചുകിടക്കുന്നു. മന്ത്രിസഭായോഗം തീരുമാനമെടുത്താല്‍ 48 മണിക്കൂറിനുള്ളില്‍ ഉത്തരവിറങ്ങണമെന്ന ചട്ടവും തകിടംമറിഞ്ഞു. ജലവിഭവം, പൊതുമരാമത്ത്, ആരോഗ്യവകുപ്പുകളിലും സമാനപ്രശ്നമുണ്ട്. ധനവകുപ്പിലാണ് ഏറ്റവും വലിയ പ്രതിസന്ധി. തടസമില്ലാതെ നടക്കുന്നതു റവന്യൂ റിക്കവറി നടപടികള്‍ മാത്രം. ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും ഭരണം മന്ദഗതിയിലാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരണവുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ അതൃപ്തി ഇനിയും മാറിയിട്ടില്ല. ഭരണ-പ്രതിപക്ഷ യൂണിയനുകളിലെ ഉദ്യോഗസ്ഥര്‍ നിസ്സഹകരണത്തിലാണ്. ശിക്ഷാനടപടിയെന്നോണം ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ വിന്യസിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ ഈ യോഗത്തിലുമുണ്ടായി. അതിനു വിരുദ്ധമായ ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ക്കെതിരേ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ നടപടികളുടെ ഭാഗമായി കുറേ ഉദ്യോഗസ്ഥരെ മാറ്റി. ട്രഷറികളിലെ സ്ഥിതിയും പരിതാപകരമാണ്. ഒന്നാംതീയതിയോടെ തിരക്കുമൂലം ട്രഷറി സെര്‍വറുകള്‍ തകരാറിലാകുന്നത് ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരുമായുള്ള ശണ്ഠയ്ക്കു കാരണമാകുന്നു. മൈക്രോസോഫ്റ്റിന്ഒന്‍പതു കോടി രൂപ നല്‍കാന്‍ മടിച്ച്, സ്പാര്‍ക് സംവിധാനം സ്വതന്ത്ര സോഫ്റ്റ്വേറിലേക്കു മാറ്റിയതുമൂലമുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല.
സഹായാഭ്യര്‍ഥനകള്‍ ഉള്‍പ്പെടെ അടിയന്തരാവശ്യമുള്ള ഫയലുകള്‍ അഡീഷണല്‍ സെക്രട്ടറി തലത്തില്‍ തീര്‍പ്പുകല്‍പ്പിച്ച് അയയ്ക്കണമെന്നു മന്ത്രിമാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഇതു സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിനു കാലതാമസമുണ്ടാക്കുന്നു. എന്നാല്‍, ഇക്കാര്യങ്ങളില്‍ മന്ത്രിതലതീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ കുടുങ്ങുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ഉന്നതോദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പകയ്ക്ക് ഇരയായാല്‍ പെന്‍ഷന്‍ പോലും വാങ്ങാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply