ഫ്‌ലാഷ് മോബും ഒരു ഫ്‌ലാഷ് ബാക്കും

ഷബീര്‍ അഹമ്മദ് കെ പി മലപ്പുറത്തേ മുസ്ലിം പെണ്‍കുട്ടികള്‍ തട്ടമിട്ട് ഫ്‌ലാഷ് മോബു നടത്തിയതിനേ വിമര്‍ശിച്ചും തെറി പറഞ്ഞും വെര്‍ട്യുല്‍ മുഫ്തിമാര്‍ ഒരു ഭാഗത്ത്, ആ തെറിപറച്ചലില്‍ വേപതു പുണ്ട് sfi സഖാക്കള്‍ മുസ്ലിം സ്ത്രീകളുടെ സ്വാതന്തൃത്തിനു വേണ്ടി തട്ടമിടാത്ത പെണ്‍കുട്ടികളെ തട്ടമിടീച്ചു കൊണ്ട് തിരുവനന്തപുരത്ത് മറു ഫ്‌ലാഷ് മോബ്,, ആവിഷ്‌കാര സ്വാതന്തൃം എന്ന നിലയില്‍ രണ്ട് ഫ്‌ലാഷ് മോബിനൊപ്പം എന്നു പറയട്ടെ,, വിഷയം എനിക്ക് ഗൗരവമായി തോന്നുന്നത് തിരുവനന്തപുരത്തെ ഫ്‌ലാഷ് മോബിനോടാണ്, ആ ഫ്‌ലാഷ് മോബിന് […]

sfiഷബീര്‍ അഹമ്മദ് കെ പി

മലപ്പുറത്തേ മുസ്ലിം പെണ്‍കുട്ടികള്‍ തട്ടമിട്ട് ഫ്‌ലാഷ് മോബു നടത്തിയതിനേ വിമര്‍ശിച്ചും തെറി പറഞ്ഞും വെര്‍ട്യുല്‍ മുഫ്തിമാര്‍ ഒരു ഭാഗത്ത്,
ആ തെറിപറച്ചലില്‍ വേപതു പുണ്ട് sfi സഖാക്കള്‍ മുസ്ലിം സ്ത്രീകളുടെ സ്വാതന്തൃത്തിനു വേണ്ടി തട്ടമിടാത്ത പെണ്‍കുട്ടികളെ തട്ടമിടീച്ചു കൊണ്ട് തിരുവനന്തപുരത്ത് മറു ഫ്‌ലാഷ് മോബ്,,
ആവിഷ്‌കാര സ്വാതന്തൃം എന്ന നിലയില്‍ രണ്ട് ഫ്‌ലാഷ് മോബിനൊപ്പം എന്നു പറയട്ടെ,,
വിഷയം എനിക്ക് ഗൗരവമായി തോന്നുന്നത് തിരുവനന്തപുരത്തെ ഫ്‌ലാഷ് മോബിനോടാണ്,
ആ ഫ്‌ലാഷ് മോബിന് പ്രാധാന്യം ഏറെയാണ്
കാരണം സ്വയമിഷ്ടത്താല്‍ തട്ടമിട്ട പെണ്‍കുട്ടികളാണ് മലപ്പുറത്ത് വന്നതെങ്കില്‍ തിരുവനന്തപുരത്ത് നേരേ മറിച്ചും
എന്ന് വെച്ചാല്‍ തട്ടമിടുന്ന നിരവധി സഖാക്കളായ പെണ്‍കുട്ടികള്‍,ആ പ്രസ്ഥാനത്തോടൊപ്പം നില നില്ക്കുമ്പോഴാണ് അവരില്‍ നിന്നും ഒരാളെ പോലും ഈ പരിപാടിയില്‍ അണി നിരത്താന്‍ സാധിക്കാതെ പോയത്
അപ്പോള്‍ ഇടത് പക്ഷത്ത് നിലയുറപ്പിച്ച മുസ്ലിം പെണ്‍കുട്ടികളുടെ സ്വാതന്തൃമാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് എന്ന് എനിക്ക് തോന്നിയതില്‍ അത്ഭുത മേതുമില്ല,
അറിയാമല്ലോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നിഖാബടക്കം ധരിച്ച arattupuzha hakkim എന്ന സഖാവിന്റെ മകള്‍,ശൂഭ്രപതാകയു മായി മുന്‍ നിരയില്‍ അണിനിരന്നപ്പോള്‍,pk.sureshkumar നേ പോലുള്ള സൈബര്‍ സഖാക്കള്‍,ഉയര്‍ത്തി വിട്ട പാര്‍ടിയില്‍ സംശയത്തിന്റെ വാള്‍മുന
അന്ന് പറഞ്ഞത് വര്‍ഗീയ വാദികള്‍,ഇടത് പുരോഗമന പ്രസ്ഥാനങ്ങളില്‍ നുഴഞ്ഞു കയറി ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വിപ്ലവീര്യത്തെ തന്നേ ഇല്ലായ്മ ചെയ്യും ഇതായിരുന്നല്ലോ ആശങ്കയൂം ആദിയും,
ഈ പ്രചരണത്തില്‍ സ്വാഭാവിക മായും sfi ക്കകത്തുള്ള മുസ്ലിം പെണ്‍കുട്ടികള്‍ ഭയന്ന് കാണും കാരണം തങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ തങ്ങള്‍ പാരമ്പര്യമായി കൊണ്ട് നടക്കുന്ന വിശ്വാസപരമായ ജീവിത രീതികളും വേഷ ഭൂഷാദികളും ഈ പ്രസ്ഥാനത്തിനകത്ത് ചോദ്യം ചെയ്യപെടുകയാണ്,,
കേവല രാഷ്ട്രീയമായ മുന്നേറ്റത്തിന് വേണ്ടിയുള്ള മുസ്ലിം സ്ത്രീകളോടുള്ള താത്കാലിക ഐക്യ ദാര്‍ഢ്യം എന്നതില്‍ കവിഞ്ഞ് പ്രാസ്ഥാനിക തലത്തില്‍ തങ്ങളുടെ വ്യക്തി സ്വാതന്തൃത്തിനും മതവിശ്വാസങ്ങള്‍ക്കും അപര വത്കരണത്തിന്റെ അലയൊലികളാണ് നടന്നു വരുന്നത് അത് കൊണ്ടാവണം തട്ട മീടുന്ന പെണ്‍കുട്ടികള്‍,തിരുവനന്തപുരത്ത് ലഭിക്കാതെ പോയത്,,
നേരേ,മറിച്ച് വായ്ക് രാമാനം മത മൗലിക വാദികള്‍ തീവ്രവാദികള്‍,അപരിഷ്‌കൃതര്‍ എന്നൊക്കെ ആക്ഷേപിക്കുന്ന മുസ്ലിം സംഘടനക്കകത്തുള്ള പെണ്‍ കുട്ടികള്‍ തെരുവിലും കേമ്പസുകളിലും മറ്റ് സാധ്യമാവുന്ന എല്ലാ പൊതുവേധികളിലൂം സംവേദനത്തിന്റെ ഭാഗമായി അവരാടുന്നു പാടുന്നു നാട്യങ്ങളവതരിപ്പിക്കുന്നു തങ്ങളുടെ വേഷ വിധാനങ്ങള്‍ക്ക് അകത്തു നിന്നു കൊണ്ട് തന്നേ അവിടങ്ങളില്‍ അവരേ ചോദ്യംചെയ്യപെടാറുള്ളത് യാഥാസ്തികത്വവൂം പുരുഷ കേന്ദ്രീകൃതത്തിന് വിധേയമായ പൗരോഹിത്യ മതവര്‍ഗങ്ങളില്‍ നിന്നാണ്,
ഈ മത വിഭാഗങ്ങളില്‍ പെട്ടവര്‍ തന്നേയാവണം sfi എന്ന പുരോഗമന പ്രസ്ഥാനത്തിലണി നിരന്ന ഏറിയ കൂറും
അത് കൊണ്ടാണല്ലോ സംസ്ഥാന തലത്തില്‍ തന്നേ ഏറേ പ്രാധാന്യത്തോടും പ്രചരണ കോലാഹലം നടത്തിയും സംഘടിപ്പിക്ക പെട്ട ഒരു ഫ്‌ലാഷ് മോബില്‍ തട്ടമിട്ടു നടക്കുന്നവരുടെ ദൗര്‍ലഭ്യം അനുഭവീക്കേണ്ടി വന്നിട്ടുള്ളത്,,
തീര്‍ച്ചയായും sfi ക്കകത്തുള്ള സ്വതന്തൃം നീഷേധിക്കപെട്ട പൊതുഇടങ്ങളില്‍ അവസരം നിഷേധിക്കപെട്ട മുസ്ലിം പെണ്‍കുട്ടികളേ ബോധവത്കരിക്കുന്നതിന് വേണ്ടി തന്നേയാവണം sfi തട്ടമിട്ട ഫ്‌ലാഷ് മോബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു കാണുക,,

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply