ഫാകട് ജൈവവള മേഖലയിലേക്ക് മാറണം

ഫാക്ടിനെ രക്ഷിക്കാനെന്ന പേരില്‍ എത്രയോ കോടികളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ 1000 കോടി കൂടി നല്‍കുന്നു. ആദിവാസികള്‍ക്കുവേണ്ടി ഇന്നോളം ചിലവഴിച്ച തുക അവര്‍ക്ക് വീതിച്ചുകൊടു്തതിരു്‌നനെങ്കില്‍ എല്ലാവരും ലക്ഷപ്രഭുക്കളായിരുന്നു എന്നു പറയുന്ന പോലെ ഫാക്ടിനു വേണ്ടി ചിലവഴിച്ച തുക തൊഴിലാളികള്‍ക്ക് വീതിച്ചു കൊടുത്തിരുന്നെങ്കില്‍ അവര്‍ കോടീശ്വരന്മാരായേനെ. സ്വാഭാവികമായും അപ്പോള്‍ ചോദിക്കും കമ്പനി നിലനില്‍ക്കണ്ടേ എന്ന്.. തീര്‍ച്ചയായും ആലോചിക്കേണ്ട വിഷയമാണത്. കേരളം ജൈവകൃഷി സംസ്ഥാനമാക്കുമെന്നാണു ഗവണ്മന്റ് തീരുമാനം. പിന്നെന്തിനാണു ഇത്രയും പണം ചിലവഴിച്ച് ഒരു രാസവള നിര്‍മ്മാണശാല പുനരുദ്ധരിക്കുന്നത് […]

fff

ഫാക്ടിനെ രക്ഷിക്കാനെന്ന പേരില്‍ എത്രയോ കോടികളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ 1000 കോടി കൂടി നല്‍കുന്നു. ആദിവാസികള്‍ക്കുവേണ്ടി ഇന്നോളം ചിലവഴിച്ച തുക അവര്‍ക്ക് വീതിച്ചുകൊടു്തതിരു്‌നനെങ്കില്‍ എല്ലാവരും ലക്ഷപ്രഭുക്കളായിരുന്നു എന്നു പറയുന്ന പോലെ ഫാക്ടിനു വേണ്ടി ചിലവഴിച്ച തുക തൊഴിലാളികള്‍ക്ക് വീതിച്ചു കൊടുത്തിരുന്നെങ്കില്‍ അവര്‍ കോടീശ്വരന്മാരായേനെ. സ്വാഭാവികമായും അപ്പോള്‍ ചോദിക്കും കമ്പനി നിലനില്‍ക്കണ്ടേ എന്ന്.. തീര്‍ച്ചയായും ആലോചിക്കേണ്ട വിഷയമാണത്. കേരളം ജൈവകൃഷി സംസ്ഥാനമാക്കുമെന്നാണു ഗവണ്മന്റ് തീരുമാനം. പിന്നെന്തിനാണു ഇത്രയും പണം ചിലവഴിച്ച് ഒരു രാസവള നിര്‍മ്മാണശാല പുനരുദ്ധരിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തേണ്ടതുതന്നെ. അതും പെരിയാറിനെ മലിനമാക്കുന്നതില്‍ ഒട്ടും മോശമല്ലാത്ത പങ്ക് ഫാക്ടും വഹിക്കുമ്പോള്‍…
രാസവളത്തിലധിഷ്ഠിതമായ ഹരിത വിപ്ലവത്തിന്റെ പതാകവാഹകരായിരുന്നു ഫാക്ട്. അതിലവരെ കുറ്റപ്പെടുത്താനാവില്ല. അതിനായിരുന്നു അന്നത്തെ സര്‍ക്കാര്‍ കമ്പനിയുടെ മേലുള്ള സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ‘ശാസ്ത്രീയത’ എന്നാലതാണെന്ന ‘അന്ധവിശ്വാസ’വും ശക്തമായിരുന്നു. അന്ന് കമ്പനി ലാഭത്തിലുമായിരുന്നു.
രാസവള വ്യവസായമെന്നത് സര്‍ക്കാരിന്റെ സബ്‌സിഡിയെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന ഒന്നാണ്. ഹരിത വിപ്ലവ വ്യാപനത്തിനായി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വളരെയേറെ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. ഭക്ഷ്യ സ്വയം പര്യാപ്തതയായിരുന്നു പ്രഖ്യാപിച്ച ലക്ഷ്യം. സബ്‌സിഡി പണമല്ല. രാസവളം, കീടനാശിനി അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍, ട്രാക്ടര്‍, ടില്ലര്‍ തുടങ്ങിയവയാണ് കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്നത്. രാസവളങ്ങളുടെ കമ്പോള വില സര്‍ക്കാര്‍ നിശ്ചയിക്കുന്നു. കമ്പനികള്‍ ആ വിലക്ക് കര്‍ഷകര്‍ക്ക് വളം നല്‍കണം. വിതരണവും കമ്പനികളുടെ കടമയാണ്. ഉല്‍പാദന ചിലവിനേക്കാള്‍ കുറവായിരിക്കും ഈ വില. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നു. രാജ്യത്തെ നിരവധി വന്‍കിട രാസവളക്കമ്പനികള്‍ (സിന്‍ദി മുതലുള്ളവ) വളര്‍ന്നതിങ്ങനെയാണ് . എന്നാല്‍ സബ്‌സിഡി കുറയുകയും വിവിധ കാരണങ്ങളാല്‍ കമ്പനികളുടെ ഉല്‍പാദന ചിലവ് കൂടുകയും ചെയ്തതോടെ കമ്പനികളുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായി.
പൊതുമേഖലയും പൊതു ആസ്തികളുമെല്ലാം ‘വ്യാപാരമൂല്യ’ മുള്ളവയാമെന്നു കണ്ടെത്തിയ 1990 കളോടെയാണ് ഫാക്ടിന്റെ തകര്‍ച്ച ആരംഭിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഫാക്ടിന്റെ വളം പോലും വേണ്ടത്ര വില്‍ക്കാന്‍ കഴിയാതായി. കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ ഉദാരീകരണ നയങ്ങളും അന്താരാഷ്ട്ര വ്യാപാര കരാറുകളുമെല്ലാം കര്‍ഷകര്‍ക്ക് വന്‍ കട ബാധ്യത വരുത്തിവച്ചു. ലക്ഷക്കണക്കിനു കര്‍ഷകര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തു. ഇതിനോടൊപ്പമാണ് രാസവളങ്ങളും കീടനാശിനികളും ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ നേരില്‍ കാണുക വഴി അവക്കെതിരെ ശക്തമായ ജനകീയ വികാരമുണരുന്നതും മറ്റുമായ വിഷയങ്ങള്‍ വരുന്നത്. മേല്‍പറഞ്ഞ പ്രശ്‌നങ്ങളെല്ലാം ഫാക്ടിനേയും തളര്‍ത്തിയിട്ടുണ്ട്. ഉദാരവല്‍ക്കരണം നടപ്പിലായെങ്കിലും രാസവളത്തിന്റെ വില നിര്‍ണയാവകാശം സര്‍ക്കാര്‍ തന്നെ കൈവശം വച്ചതും പ്രശ്‌നമായി. ഉല്‍പാദന ചിലവിനേക്കാള്‍ കുറഞ്ഞ തുകക്ക് ഉല്‍പ്പന്നം വില്‍ക്കേണ്ടി വന്നു.
ഇനി എത്ര കോടി ലഭിച്ചാലും ഫാക്ടിനുണ്ടാകുന്ന പുതുജീവന്‍ എത്രകാലത്തേക്കുണ്ടാകും? ഇന്നത്തെ ഉല്‍പന്നങ്ങളും വച്ച് ദീര്‍ഘകാല ഭാവി ആ സ്ഥാപനത്തിനുണ്ടോ? പാരിസ്ഥിതികമായി ചിന്തിക്കുന്നവരെ ശത്രുക്കളായി കാണുന്ന ഒരു വിഭാഗം നേതാക്കള്‍ യൂണിയനുകളുടെ തലപ്പത്തുണ്ട്. രാസവളം കീടനാശിനി മാതൃകയിലെ കൃഷി ഇനി ഏറെക്കാലം മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്ന് അവര്‍ക്കുപോലും നിഷേധിക്കാനാവില്ല. എത്ര മരുന്നും ഓക്‌സിജനും കൊടുത്താലും രാസവളാധിഷ്ഠിതമായ ഒരു വ്യവസായത്തിന് ദീര്‍ഘകാല ആയുസ്സില്ല എന്ന സത്യം ഇവര്‍ തിരിച്ചറിയണം. കേരളം തന്നെ 2010 ന് മുമ്പ് ജൈവ കാര്‍ഷിക നയം പ്രഖ്യാപിച്ചതാണ്. 10 വര്‍ഷത്തിനകം രാസവളം, രാസകീടനാശിനി മുതലായവ പൂര്‍ണമായും ഒഴിവാക്കുമെന്നതാണ് നയം. കര്‍ഷകരുടെ ചിലവ് പലമടങ്ങായി ഉയര്‍ത്തിയതില്‍ (വളം, കീടനാശിനി, ജലസേചനം, ഊര്‍ജം) രാസകൃഷിക്ക് വലിയ പങ്കുണ്ട്. ഈ രാസവസ്തുക്കള്‍ക്കടിസ്ഥാനമായ പ്രകൃതി വിഭവങ്ങള്‍ മുതലായവ എത്ര കാലത്തേക്ക് ലഭിക്കും? അസംസ്‌കൃത വസ്തുക്കളും ഉല്‍പ്പന്ന കമ്പോളവും അനിശ്ചിതമായ ഒന്നാണിതെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടേ ഇതിന്റെ പ്രശ്‌നപരിഹാരം തേടാന്‍ പാടുള്ളൂ.
രാസവള വില വര്‍ദ്ധനവ് പൂര്‍ണമായും സബ്‌സിഡിയിലൂടെ മറി കടക്കാന്‍ കഴിയുന്ന അവസ്ഥ ഇന്നുണ്ടോ? ഏതാണ്ടെല്ലാ സാമൂഹ്യ സുരക്ഷാമേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നല്‍കാത്ത സബ്‌സിഡി രാസവളങ്ങള്‍ക്ക് നല്‍കുമോ? അവിടെയാണ് പുതിയ രീതിയില്‍ നാം ചിന്തിക്കേണ്ടത്.
കൊച്ചിയടക്കമുള്ള കേരളത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലും മിക്ക ഗ്രാമങ്ങളിലും ഇന്നു മാലിന്യം വലിയൊരു പ്രതിസന്ധിയാണ്. ഇതിലെ ജൈവ ഘടകത്തെ വേര്‍തിരിച്ച് വളമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ കുറെ പരിഹാരം ആ പ്രശ്‌നത്തിനുണ്ടാക്കാം. പഞ്ചായത്തുകളും നഗരസഭകളും പല സ്വകാര്യ ഏജന്‍സികളും (വലുതും ചെറുതും) ശ്രമിച്ചിട്ടും പരിഹൃതമാകാത്ത ഇതില്‍ ഫാക്ടിന് ഇടപെടാനാകും. ഈ രംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ ഇന്ന് ചിലവാക്കുന്ന തുക ഫാക്ടിനു കിട്ടിയാല്‍ അതു വഴി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാം. കേരളത്തിന്റെ പല ഭാഗത്തും ശരിയായ വികേന്ദ്രീകൃത സംസ്‌ക്കരണ ശാലകള്‍ സ്ഥാപിക്കുകയും അവരുടെ വളങ്ങള്‍ ഫാക്ട് ശേഖരിച്ച് പരിശോധിച്ച് ഗുണനിലവാരമനുസരിച്ച് ജൈവളമാക്കി സ്വന്തം ലേബലില്‍ വില്‍ക്കാനാകും. ശേഖരണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഫാക്ടിന്റെ നിലവിലുള്ള ഔട്ട് ലെറ്റുകളും മറ്റും ഉപയോഗിക്കാം. അങ്ങനെ പുതിയതും ദീര്‍ഘകാല പ്രസക്തിയുള്ളതുമായ മേഖലകളിലേക്കുമാറണം. കൃഷി എന്നും വേണ്ടി വരും. എന്നാല്‍ അതു രാസകൃഷിയായിരിക്കില്ലെന്നു മനസ്സിലാക്കാന്‍ തയ്യാറായാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പമാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഫാകട് ജൈവവള മേഖലയിലേക്ക് മാറണം

  1. ഇന്നത്തെ ജനസംഘ്യ വര്ധനവിനു മുഴുവൻ ഭക്ഷണം ഉറപ്പാക്കനമെങ്ങിൽ അതിനു ജൈവ വളം മാത്രം മതിയാവില്ല . രാസ വളങ്ങല്ക്ക് തീര്ച്ചയായും പ്രസക്തിയുണ്ട് .

Leave a Reply