നികുതി വെട്ടിക്കുന്നവരുടെ കയ്യിലെത്തുമ്പോഴാണ് കറന്‍സി കള്ളപ്പണമാകുന്നത്

ഡോ. കെ.സി. ചക്രബര്‍ത്തി (20092014 കാലയളവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഡോ. കെ.സി. ചക്രബര്‍ത്തി മോദി വിരുദ്ധനോ, ബി.ജെ.പി. വിരുദ്ധനോ അല്ലല്ലോ. നോട്ടുനിരോധനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലളിതമായ ഭാഷയില്‍, യുക്തിയുക്തമായി അദ്ദേഹം വിശദീകരിക്കുന്നു. ആ വിശദീകരണം സംഗ്രഹിക്കുകയാണെങ്കില്‍ ഇതൊക്കെയാണ്:) 1. നോട്ടുനിരോധനത്തിന്റെ ഫലമായുള്ള സാമ്പത്തിക പ്രയോജനം കുറവും അതിനുവേണ്ടിവരുന്ന ചിലവ് കൂടുതലുമായിരിക്കും. 2. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയ്ക്ക് ശരിയായ വിശദീകരണം കിട്ടിയിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഞാന്‍ വിചാരിക്കുന്നു. 3. കറന്‍സി നോട്ടുകളെല്ലാം കള്ളപ്പണമല്ല. എല്ലാ […]

rbi

ഡോ. കെ.സി. ചക്രബര്‍ത്തി

(20092014 കാലയളവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഡോ. കെ.സി. ചക്രബര്‍ത്തി മോദി വിരുദ്ധനോ, ബി.ജെ.പി. വിരുദ്ധനോ അല്ലല്ലോ. നോട്ടുനിരോധനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലളിതമായ ഭാഷയില്‍, യുക്തിയുക്തമായി അദ്ദേഹം വിശദീകരിക്കുന്നു. ആ വിശദീകരണം സംഗ്രഹിക്കുകയാണെങ്കില്‍ ഇതൊക്കെയാണ്:)

1. നോട്ടുനിരോധനത്തിന്റെ ഫലമായുള്ള സാമ്പത്തിക പ്രയോജനം കുറവും അതിനുവേണ്ടിവരുന്ന ചിലവ് കൂടുതലുമായിരിക്കും.

2. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയ്ക്ക് ശരിയായ വിശദീകരണം കിട്ടിയിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഞാന്‍ വിചാരിക്കുന്നു.

3. കറന്‍സി നോട്ടുകളെല്ലാം കള്ളപ്പണമല്ല. എല്ലാ കറന്‍സി നോട്ടുകളും വെളുത്ത പണം തന്നെയാണ്.

4. നികുതി അടയ്ക്കാത്ത വ്യക്തിയുടെ കയ്യില്‍ കറന്‍സി എത്തുമ്പോഴാണ് അത് കള്ളപ്പണമായി മാറുന്നത്.

5. നികുതി അടയ്ക്കുന്ന വ്യക്തികളുടെ കയ്യില്‍ കറന്‍സി വരുമ്പോള്‍ അത് വെളുത്ത പണമാണ്.

6. നികുതി വെട്ടിക്കുന്ന പ്രക്രിയയയും നികുതി അടയ്ക്കാത്ത വ്യക്തിയുമാണ് അപരാധി. പക്ഷെ കറന്‍സിയെതന്നെ നശിപ്പിക്കലാണ് ഇവിടെ നടന്നത്.

7. ആ പ്രക്രിയകളോ വ്യക്തികളോ മാറാത്തിടത്തോളം കാലം ഒരു വ്യക്തിക്ക്, കള്ളപ്പണമുണ്ടാക്കുന്നതിന് കറന്‍സിയോ, സ്വര്‍ണ്ണമോ, മറ്റു ആസ്തികളോ ഉപയോഗിക്കാനാകും.

8. കാശൊക്കെ പണക്കാരുടെ കയ്യിലാണെന്നാണെന്നാണ് ഗവണ്‍മെന്റിന്റെ മനസ്സിലാക്കല്‍, എന്നാല്‍ മറിച്ചാണ് കാര്യങ്ങള്‍. റൊക്കപ്പണം കൂടുതലും പാവങ്ങളുടെ കയ്യിലാണുള്ളത്.

9. പാവങ്ങളുടെ കയ്യിലുള്ള ധനം 90 ശതമാനവും പണമായിട്ടായിരിക്കും. ഇപ്പോഴാകട്ടെ അവരുടെ കയ്യില്‍ പണവുമില്ല.

10. നിങ്ങളുടെ എല്ലാ വ്യാപാരങ്ങളെയും കൊടുക്കല്‍ വാങ്ങലുകളെയും ഇത് ബാധിക്കുന്നു.

11. പുതിയ നോട്ടുകള്‍ പുനസ്ഥാപിക്കാനുള്ള ചിലവ് 10,000 ത്തിനും 15,000 ത്തിനുമിടയില്‍ വരും. അത് നേരിട്ടുള്ള നഷ്ടമാണ്.

12. നോട്ടുമാറ്റി കൊടുക്കല്‍, പണം കൈകാര്യം ചെയ്യല്‍, തിരക്ക് നിയന്ത്രിക്കല്‍ എന്നിവ മാത്രമായിരിക്കും അടുത്ത രണ്ടുമാസത്തോളം ബാങ്കുകള്‍ ചെയ്യുന്നത്. ജനങ്ങളും ഈ കാര്യങ്ങളൊക്കെയായി തിരക്കിലായിരിക്കും. ഇതെല്ലാം സാമ്പത്തിക രംഗത്ത് പ്രതികൂലമായ ഫലം ഉണ്ടാക്കും.

13. പണ പ്രതിസന്ധിയുണ്ടാകുമ്പോള്‍, സാമ്പത്തിക വ്യവഹാരങ്ങള്‍ കുറയുന്നു, ചിലപ്പോള്‍ സാഹചര്യത്തിനനുസരിച്ച് വലിയ തകര്‍ച്ചതന്നെ സംഭവിക്കുന്നു.

14. ജനങ്ങളുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ നാണയപ്പെരുപ്പത്തില്‍ കുറവു സംഭവിക്കുന്നു. ജനങ്ങളുടെ കയ്യിലുള്ള പണം മുഴുവന്‍ പിന്‍വലിക്കുമ്പോള്‍ വിലകള്‍ തകരുന്നു, പക്ഷേ പച്ചക്കറികള്‍ വാങ്ങാന്‍പോലും പറ്റാതാകുന്നു. കാരണം ഇവിടെ കച്ചവടത്തിന്റെ മാധ്യമം ഇല്ലാതാക്കുന്നതുകൊണ്ടാണ് വില കുറയുന്നത്.

15. സാമ്പത്തിക വളര്‍ത്ത താഴുമ്പോള്‍ ഗവണ്‍മെന്റിന്റെ നികുതി വരുമാനവും കുറയുന്നു… ഒരു വ്യക്തി മാളുകളിലോ, റസ്റ്ററന്റിലോ, സിനിമാ ഹാളിലോ കള്ളപ്പണം കൊണ്ടുപോയി ചിലവഴിക്കുമ്പോള്‍ ഗവണ്‍മെന്റിന് നികുതിയുടെ ഒരു പങ്ക് ലഭിക്കുന്നുണ്ട്.

16. നോട്ടുനിരോധനം വളരെ മൂര്‍ച്ച കുറച്ച ഉപകരണമാണ്, വളരെ വകതിരിവോടെ വളരെ വളരെ നിര്‍ണ്ണായകമായ അസാധാരണ അവസരങ്ങളില്‍ മാത്രം ഉപയോഗിക്കാനാവുന്നതാണ്. പൊതുവെ പറഞ്ഞാല്‍, സാധാരണ അവസരങ്ങളില്‍ അത് ഒരു ഗുണഫലവും ഉണ്ടാക്കാന്‍ പോകുന്നില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply