തള്ളേണ്ടത് വര്‍ഗ്ഗീയഫാസിസത്തോടൊപ്പം രാഷ്ട്രീയഫാസിസത്തേയും

അതിനിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 23ന് കേരളം പോളിംഗ് ബൂത്തിലേക്കു നീങ്ങുകയാണ്. രാജ്യം ഇന്നോളം കേള്‍ക്കാത്ത രീതിയിലുള്ള വര്‍ഗ്ഗീയ പ്രസ്ഥാവനകളുടെ അകമ്പടിയോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കുറി കേരളത്തിലും അത്തരം പ്രസ്താവനകള്‍ വ്യാപകമായി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വയനാടിനെ പാക്കിസ്ഥാനെന്നും മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണെന്നും ലീഗിന്റെ പതാക പാക് പതാകയുമാണെന്ന രീതിയിലുള്ള പ്രസ്താവനകള്‍ പുറത്തുവന്നത് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനുമടക്കമുള്ള നേതാക്കളില്‍ നിന്നായിരുന്നു. സ്വാഭാവികമായും കേരളത്തിലെ നേതാക്കളും അതേറ്റെടുത്തു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ദശകങ്ങളായി […]

fff

അതിനിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 23ന് കേരളം പോളിംഗ് ബൂത്തിലേക്കു നീങ്ങുകയാണ്. രാജ്യം ഇന്നോളം കേള്‍ക്കാത്ത രീതിയിലുള്ള വര്‍ഗ്ഗീയ പ്രസ്ഥാവനകളുടെ അകമ്പടിയോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കുറി കേരളത്തിലും അത്തരം പ്രസ്താവനകള്‍ വ്യാപകമായി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വയനാടിനെ പാക്കിസ്ഥാനെന്നും മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണെന്നും ലീഗിന്റെ പതാക പാക് പതാകയുമാണെന്ന രീതിയിലുള്ള പ്രസ്താവനകള്‍ പുറത്തുവന്നത് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനുമടക്കമുള്ള നേതാക്കളില്‍ നിന്നായിരുന്നു. സ്വാഭാവികമായും കേരളത്തിലെ നേതാക്കളും അതേറ്റെടുത്തു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ദശകങ്ങളായി ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരുന്ന് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളായ ഒരു പാര്‍്ട്ടിയെ ഇത്തരത്തിലാക്ഷേപിച്ചപ്പോള്‍ പ്രതിരോധിക്കുന്നതിനു പകരം എരിതീയില്‍ എണ്ണയൊഴിക്കുകയാണ് എല്‍ഡിഎഫ് നേതാക്കളും ചെയ്തത്. അതേസമയം രാഹുല്‍ ഗാന്ധിയാകട്ടെ ഗംഭീരമായ നിലപാടുകളിലൂടേയും പ്രഭാഷണങ്ങലിലൂടേയും താന്‍ രാഷ്ട്രീയത്തിലെ ജെന്റില്‍ മാനാണെന്ന് പറയാതെ പറയുകയായിരുന്നു.
എന്തായാലും ഈ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു വഴിത്തിരിവാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമുദായത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും ജന്മപ്രദേശത്തിന്റെയും പേരില്‍ ജനങ്ങള്‍ വിവേചനത്തിനും അക്രമത്തിനും വിധേയരാകുകയും ഭരണഘടനയും ജനാധിപത്യവും മതേതരതവവും സാമൂഹ്യനീതിയും ഫെഡറലിസവും വെല്ലുവിളി നേരിടുകയും ചെയ്യുകയാണല്ലോ. എഴുത്തുകാരും കലാകാരന്‍മാരും സിനിമാനിര്‍മാതാക്കളും പാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനും വിധേയരാകുന്നു. സ്വാഭാവികമായും അവയെല്ലാം സംരക്ഷിക്കാനും വിദ്വേഷരാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഇന്ത്യയും ബിജെപിയുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. അഥവാ ഭാരതത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള പോരാട്ടം. യൂണിറ്റിയില്‍ നിന്ന് ഫെഡറലിസത്തെ രക്ഷിക്കാനുള്ള പോരാട്ടം.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നത് തീ പാറുന്ന പോരാട്ടമാണ്. ഒരിക്കല്‍ കൂടി ഭരണത്തിനായി എന്‍ഡിഎ ശക്തമായി രംഗത്തുണ്ട്. എന്നാലിനിയും മതരാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഓരോ സംസ്ഥാനത്തും സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ മുന്നണികള്‍ എന്‍ഡിഎയെ ചെറുക്കുന്നു. കോണ്‍ഗ്രസ്സ് വിഭാവനം ചെയ്തപോലൊരു വിശാലമുന്നണി അഖിലേന്ത്യാതലത്തില്‍ രൂപപ്പെട്ടില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളിലും തീ പാറുന്ന പോരാട്ടം തന്നെയാണ് നടക്കുന്നത്. എന്തായാലും എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിക്കുക എളുപ്പമല്ല. അതേസമയം കൂടുതല്‍ സീറ്റുള്ള മുന്നണിയായി എന്‍ഡിഎ മാറിയാല്‍ അവരെതന്നെയായിരിക്കും മന്ത്രിസഭയുണ്ടാക്കാന്‍ രാഷ്ട്രപതി ക്ഷണിക്കുക. തെരഞ്ഞെടുപ്പിനു മുമ്പെയുള്ള ധാരണ മാത്രമേ രാഷ്ട്രപതി പരിഗണിക്കാനിടയുള്ളു. അതിനാല്‍ തന്നെ എന്‍ഡിഎ അധികാരത്തില്‍ വരുന്നതു തടയാനുള്ള ഏകസാധ്യത തെരഞ്ഞെടുപ്പിനു മുമ്പത്തെ സഖ്യങ്ങളും ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ്സിനു ലഭിക്കലുമാണ്. സഖ്യങ്ങള്‍ക്ക് ഇനി സാധ്യത കുറവാണ്. ബിജെപിയോ കോണ്‍ഗ്രസ്സോ നമ്പര്‍ വണ്‍ എന്ന ചോദ്യം തന്നെയാണ് ഫാസിസമോ ജനാധിപത്യമോ എന്ന ചോദ്യത്തിനുള്ള ഉത്തരം.
തീര്‍ച്ചയായും പ്രാദേശിക – പിന്നോക്ക – ദളിത് പാര്‍ട്ടികളക്ക് നിര്‍ണ്ണായകസ്വാധീനമുള്ള ഭരണമാണ് ഇനി വരേണ്ടത്. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാപ്രസിഡന്റായിട്ടും രാഹുല്‍ഗാന്ധി നിരന്തരമായി പറയുന്നത് വൈവിധ്യങ്ങളെ കുറിച്ചാണ്. അപ്പോളും ഏറ്റവും കൂടുതല്‍ സീറ്റുള്ള പാര്‍ട്ടിയാകുക എന്ന ലക്ഷ്യവും കോണ്‍ഗ്രസ്സിനുണ്ട്. ഉണ്ടാകാതെ സാധ്യമല്ലതാനും.
ഈ സാഹചര്യത്തിലാണ് കേരളം 23ന് പോളിംഗ് സ്‌റ്റേഷനുകളിലേക്ക് പോകുന്നത്. ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് എന്‍ഡിഎ ജയിക്കാനായി മതസരിക്കുന്നതെങ്കിലും ്അതൊരു ചെറിയ കാര്യമല്ല. എന്‍ഡിഎക്ക് അക്കൗണ്ട് തുറക്കാനായാല്‍ അതോടെ അവസാനിക്കുന്നു കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധത. അതേസമയം സ്വാഭാവികമായും ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫ്ും യുഡിഎഫും തമ്മില്‍ നടക്കുന്നത്. കോണ്‍ഗ്രസ്സിനെ സംബനധിച്ച് അധികാരത്തിലെത്താന്‍ ഓരോസീറ്റും പ്രധാനമാണ്. തെരഞ്ഞടുപ്പിനുശേഷം ഇടതുപക്ഷം പിന്തുണക്കാനിടയുണ്ടെങ്കിലും മന്ത്രിസഭയുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കപ്പെടണമെങ്കില്‍ സ്വന്തം ചിഹ്നത്തിലെ വിജയം തന്നെ വേണമെന്നതിനാല്‍ ഈ തരഞ്ഞെടുപ്പിനെ സൗഹൃദമായി കാണാനവര്‍ക്കാകില്ല. സിപിഎമ്മിനും സിപിഐക്കുമാകട്ടെ ദേശീയ പാര്‍ട്ടി എന്ന അംഗീകാരത്തിന്റെ പ്രശ്‌നമായതിനാല്‍ ഒരു സൗഹൃദവും സാധ്യമല്ല. അതിനാല്‍ തന്നെ രാഹുലും യെച്ചൂരിയും തമ്മിലുള്ള അന്തര്‍ധാരയൊക്കെ അവര്‍ തള്ളുന്നത് സ്വാഭാവികം.
കാര്യങ്ങളിങ്ങനെയാണെങ്കിലും ഇരുമുന്നണികള്‍ ജയിച്ചാലും വര്‍ഗ്ഗീയ ഫാസിസത്തിനെതിരാകുമെന്നു പറഞ്ഞാലും വളരെ പ്രധാനപ്പെട്ട ഒരുകാര്യത്തില്‍ ഇടതുപക്ഷം, പ്രതേകിച്ച് സിപിഎമ്മും അവരെ പിന്തുണക്കുന്ന സാംസ്‌കാരിക നായകരും മറുപടി പറയേണ്ടതു്ണ്ട്. അതവര്‍ പിന്തുടരുന്ന രാഷ്ട്രീയഫാസിസത്തെ കുറിച്ചാണ്. വര്‍ഗ്ഗീയഫാസിസത്തിനു മറുപടിയല്ല രാഷ്ട്രീയഫാസിസം. സാക്ഷരതയിലും രാഷ്ട്രീയബോധ്യത്തിലും മുന്‍പന്തിയിലാണ് എന്ന് അഭിമാനംകൊള്ളുന്ന മലയാളികള്‍ സ്വന്തം ജനാധിപത്യബോധത്തിന്റെ പരിമിതികളെ കുറിച്ചുകൂടി ചിന്തിക്കേണ്ട തെരഞ്ഞെടുപ്പാണിത്. നിരന്തരം ആവര്‍ത്തിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടത്തെ രാഷ്ട്രീയസംസ്‌കാരം എത്രമാത്രം അധമമായിക്കഴിഞ്ഞു എന്നതിന്റെ സാക്ഷ്യപത്രമാണ്. ആ കൊലപാതകങ്ങളില്‍ ഇരുപക്ഷത്തും പ്രധാനമായുള്ളത് വര്‍ഗ്ഗീയഫാസിസത്തിന്റേയും രാഷ്ട്രീയഫാസിസത്തിന്റേയും വക്താക്കളാണ്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ ആയിരത്തിലേറെ രാഷ്ട്രീയപ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥപോലും നിലനില്‍ക്കുന്നു. സംവാദത്തിന്റെയും ആശയപരമായ ഏറ്റുമുട്ടലുകളുടെയും വേദിയായാണ് ജനാധിപത്യ രാഷ്ട്രീയപ്രവര്‍ത്തനം മാറേണ്ടത്. എന്നാലിവിടെ നടക്കുന്നത് അതല്ല. വടകരയിലെ സ്ഥാനാര്‍ത്ഥിയിലൂടെ തങ്ങള്‍ നയം മാറ്റാന്‍ തയ്യാറില്ല എന്നു തന്നെയാണ് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സാംസ്‌കാരികനായകരില്‍ വലിയൊരു ഭാഗവും രാഷ്ട്രീയ ഫാസിസത്തിന്റെ വക്താക്കളായി മാറുന്നതാണ് തെരഞ്ഞെടുപ്പു സമയത്ത് കാണുന്നത്. എതിരഭിപ്രായം പറഞ്ഞ കല്‍പ്പറ്റ നാരായണനെതിരെ ഭീഷണി നിലനില#ക്കുന്നതായും വാര്‍ത്തയുണ്ട്. ഈ അവസ്ഥ മാറിയേ തീരു. കേരളം ജനാധിപത്യപ്രവര്‍ത്തനങ്ങളുടെ ശവപ്പറമ്പാക്കി മാറരുത്. വര്‍ഗ്ഗീയഫാസിസത്തോടൊപ്പം രാഷ്ട്രീയഫാസിസത്തേയും തള്ളിക്കളയാന്‍ ജനാധിപത്യ വാദികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത്തരമൊരു ഉത്തരവാദിത്തം കൂടിയാണ് ഈ സമയത്ത് ജനാധിപത്യവാദികളുടെ മുന്നിലുള്ളത്. വികസനവും പരിസ്ഥിതിയും ലിംഗനീതിയും സാമൂഹ്യനീതിയുമടക്കം വളരെയധികം വിഷയങ്ങള്‍ നിനില്‍ക്കുമ്പോളും ഇത്തവണത്തെ പ്രധാന പരിഗണന വര്‍ഗ്ഗീയഫാസിസത്തിനും രാഷ്ട്രീയഫാസിസത്തിനുമെതിരെ നിലപാടെടുക്കുക എന്നതു തന്നെയാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “തള്ളേണ്ടത് വര്‍ഗ്ഗീയഫാസിസത്തോടൊപ്പം രാഷ്ട്രീയഫാസിസത്തേയും

  1. hekllo

Leave a Reply