ഗെയ്ല്‍ വിരുദ്ധ സമരവും സിപിഎം നിലപാടും

ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം ശക്തമാകുകയാണ്. സമരമേഖലകളിലെ മിക്കവാറും ജനങ്ങള്‍ പദ്ധതിക്കെതിരാണ്. സിപിഎം നേതാക്കള്‍ സമരത്തിനെതിരെ ശക്തമായി രംഗത്തുണ്ടെങ്കിലും അവരുടെ അണികള്‍ അസ്വസ്ഥരാണ്. സമരം ചെയ്യുന്നവരെയെല്ലാം തീവ്രവാദികളായി ആരോപിക്കുകയും ഒരു ജില്ലയെ തന്നെ തീവ്രവാദി ജില്ലയാക്കുകയും ചെയ്യുന്ന തികച്ചും അപകടകരമായ സമീപനമാണ് സിപിഎം പിന്തുടരുന്നത്. പുതുവൈപ്പിന്‍ ജനതയുടെ സമരത്തേയും ഇത്തരത്തില്‍ ചിത്രീകരിച്ചിട്ട് അധികം ദിവസമായില്ല. ഈ സമരങ്ങളെയെല്ലാം പിന്തുണക്കുന്ന വി എസ് മുതല്‍ സുധീരന്‍ വരെയുള്ള നേതാക്കളേയും അതില്‍ ഉള്‍പ്പെടുത്തുമോ എന്നറിയില്ല. ജനവികാരം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ […]

gg

ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം ശക്തമാകുകയാണ്. സമരമേഖലകളിലെ മിക്കവാറും ജനങ്ങള്‍ പദ്ധതിക്കെതിരാണ്. സിപിഎം നേതാക്കള്‍ സമരത്തിനെതിരെ ശക്തമായി രംഗത്തുണ്ടെങ്കിലും അവരുടെ അണികള്‍ അസ്വസ്ഥരാണ്. സമരം ചെയ്യുന്നവരെയെല്ലാം തീവ്രവാദികളായി ആരോപിക്കുകയും ഒരു ജില്ലയെ തന്നെ തീവ്രവാദി ജില്ലയാക്കുകയും ചെയ്യുന്ന തികച്ചും അപകടകരമായ സമീപനമാണ് സിപിഎം പിന്തുടരുന്നത്. പുതുവൈപ്പിന്‍ ജനതയുടെ സമരത്തേയും ഇത്തരത്തില്‍ ചിത്രീകരിച്ചിട്ട് അധികം ദിവസമായില്ല. ഈ സമരങ്ങളെയെല്ലാം പിന്തുണക്കുന്ന വി എസ് മുതല്‍ സുധീരന്‍ വരെയുള്ള നേതാക്കളേയും അതില്‍ ഉള്‍പ്പെടുത്തുമോ എന്നറിയില്ല.
ജനവികാരം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത് സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ യോഗം നടക്കുന്നതുവരെ പണി നിര്‍ത്തുക എന്ന കീഴ് വഴക്കം നടപ്പാക്കാത്തതിനാല്‍ സമരസമിതി ചര്‍ച്ച ബഹിഷ്‌കരിക്കുമെന്നാണ് പറയുന്നത്. വ്യക്തമായ കാരണങ്ങള്‍ നിരത്തിതന്നെയാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയിട്ടുള്ളത്. എല്ലാവരുടെ വികസനത്തിനുമെന്നു പറഞ്ഞ് നടപ്പാക്കുന്ന മിക്ക പദ്ധതികളിലേയും ഇരകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കിയിട്ടില്ല എന്ന പൊതു പശ്ചാത്തലം പ്രധാനമാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കാമെന്ന ഗെയ്‌ലിന്റെ പ്രസ്താവന തന്നെ, ഇപ്പോള്‍ നല്‍കുന്ന പരിഹാരം അപര്യാപ്തമാണെന്നതിനു തെളിവാണ്. കേരള ംപോലെ ജനസാന്ദ്രതയുള്ള പ്രദേശത്തെ പദ്ധതികള്‍ എങ്ങനെയാവണമെന്നത് മറ്റൊരു പ്രശ്‌നം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് മുന്‍സര്‍ക്കാര്‍ പോലും ചെയ്യാത്ത രീതിയില്‍ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്ന്ന് 3700 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി. 2007 ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പ്രട്രോളിയം മന്ത്രാലയവും ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രൊജക്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഗെയില്‍ പദ്ധതി നടപ്പാക്കുന്നത്. LNG ടെര്‍മിനലിന്റെയും പുതുവൈപ്പിനില്‍ നിന്ന് അമ്പലമുകളിലേക്കുള്ള പൈപ് ലൈല്‍ ആണ് ആദ്യഘട്ടം. അത് പൂര്‍ണ്ണമായി. രണ്ടാമത്തെ ഘട്ടമാണ് KKMB പദ്ധതി (കൊച്ചി – കൂറ്റനാട് – മംഗലാപുരം – ബംഗ്ലളൂരു). അതാണ് ഇപ്പോള്‍ തര്‍ക്കവിഷയമായിട്ടുള്ളത്. കായംകുളം താപ വൈദ്യൂതി നിലയത്തിലേക്കുള്ള പൈപ് ലൈന് പദ്ധതിയാണ് മൂന്നാം ഘട്ടം. പാചകാവശ്യത്തിനല്ല, വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള LNG (Liquified Natural Gas) കൊച്ചിയിലെ LNG ടെര്‍മിനലില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബഗ്ലൂളൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്ന പദ്ധതിയാണ് രണ്ടാം ഘട്ടം. മാംഗ്ലൂര്‍ റിഫൈനറി & പെട്രോ കെമിക്കല്‍സ് ലി. (MRPL), കുതിരേമുഖ് അയേണ്‍ ഓര്‍ കമ്പനി ലി. (KIOCL), മഹാനദി കോള്‍ ഫീല്‍ഡ് ലിമിറ്റഡ് എന്നീ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാനാണ് KKMB പദ്ധതി. 1962 ലെ സെക്ഷന്‍ 7 എ, ബി, സി വകുപ്പുകള്‍ പ്രകാരം ജനവാസ മേഖലയിലൂടെയോ ഭാവിയില്‍ ജനവാസ പ്രദേശമാകാന്‍ സാധ്യതയുള്ളിടത്തിലൂടെയോ ഇത്തരം പൈപ് ലൈന്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുതെന്ന് സമരക്കാര്‍ പറയുന്നു. കടലിലൂടെ സ്ഥാപിക്കാനുദ്ദേശിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗവുമായാണ് നിയമം അട്ടിമറിച്ച് ജനവാസ മേഖലകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. പദ്ധതി പ്രകാരം 1114 കിലോ മീറ്റര്‍ പൈപ് ലൈന്‍ ആണ് സ്ഥാപിക്കാന്‍ പോകുന്നത്. കേരളത്തില്‍ ഏതാണ്ട് 500 കി. മീ. നീളത്തിലാണ് പദ്ധതി കടന്നുപോകുന്നത്. 24 ഇഞ്ച് വ്യാസമുള്ള പൈപുകള്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിന് 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ? 1962 ലെ P M P Act(Pterolium and Minerals Pipeline Aquisition of Right of Use in land Act) പ്രകാരമാണ് ഈ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുന്നത്. മറ്റ് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൈവശാവകാശം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമായിരിക്കുന്നതാണ് ഈ നിയമം.. ഭൂമിയുടെ ആധാരവിലയുടെ 10 ശതമാനം മാത്രമാണ് ഭൂമിയിലുള്ള അധികാരത്തിന് നഷ്ടപരിഹാരമായി (Userfee) നല്‍കുന്നത്. ഈ ഭൂമിയില്‍ മരം നടാനോ കിണര്‍ കുഴിക്കാനോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ല. വേരിറങ്ങാത്ത പച്ചക്കറി കൃഷി തുടങ്ങിയവക്ക് മാത്രമേ സ്ഥലം ഉപയോഗിക്കാന്‍ പാടുള്ളൂ. പൈപ്പ് ലൈനിന്റെ സുരക്ഷ സ്ഥലം ഉടമയുടെ ചുമതലയിലുമാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ഭൂമി നഷ്ടപ്പെടുന്ന ആരാണ് പദ്ധതിക്കെതിരെ രംഗത്തുവരാതിരിക്കുക? എറണാകുളത്തും തൃശൂരും കാര്യമായ പ്രതിഷേധമുണ്ടാകാത്തതിനാല്‍ മറ്റു ജില്ലക്കാരും സമരം ചെയ്യരുതെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? സത്യത്തില്‍ എറണാകുളത്ത് ഈ സമരങ്ങള്‍ക്ക് ഇപ്പോഴത്തെ ഭരണകക്ഷി തന്നെ നേതൃത്വം നല്‍കിയിരുന്നു. തൃശൂര്‍ ജില്ലയിലും സമരം ശക്തമായിരുന്നു. എന്നാല്‍, ഈ രണ്ട് ജില്ലകളിലും താരതമ്യേന ജനവാസ കേന്ദ്രങ്ങളിലൂടെയല്ല പൈപ് ലൈന്‍ കടന്നു പോകുന്നത്. തൃശൂര്‍ ജില്ലയില്‍ കോള്‍നിലങ്ങളിലൂടെയാണ് പൈപ് ലൈന്‍ കൂടുതലും കടന്നു പോകുന്നത്. കൂറ്റനാടാണ് ഈ പൈപ് ലൈന്‍ മംഗലാപുരത്തേക്കും ബാംഗ്ലൂര്‍ക്കുമായി തിരിയുന്നത്. ഇവിടെ ഒരു വയലിലാണ് ഇതിന്റെ കണ്‍ട്രോള്‍ വാല്‍വിന് വേണ്ടിയുള്ള പ്ലാന്റ് നിര്‍മിക്കുന്നത്. ഈ കര്‍ഷകര്‍ സമരം ചെയ്തത് രണ്ട് കാര്യങ്ങള്‍ക്കാണ്. ഒന്ന് പലര്‍ക്കും നോട്ടിഫിക്കേഷന്‍ പോലും നല്‍കാതെ അവരുടെ വയലിലൂടെ പൈപ്പിട്ടു. രണ്ട്, ഈ വയലിലേക്ക് വെള്ളമെത്തിയിരുന്ന ഒരു തോട് പൈപ്പ് ലൈനിടുന്നവര്‍ അടച്ചു കളഞ്ഞു. ഇതിനെതിരെയായിരുന്നു അവിടെ സമരം. ആ സമരത്തെ അന്ന് ലാത്തിയുപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയാണ് പോലീസ് ചെയ്തത്. ആ പ്രദേശത്തുള്ളവര്‍ പ്രകൃതിവാതകത്തിനോ പൈപ് ലൈന്‍ ഇടുന്നതിന് പോലുമോ എതിരായിരുന്നില്ല. മലപ്പുറം ജില്ല ജനസാന്ദ്രതയേറിയ ജില്ലയാണ്. സ്വാഭാവികമായും എതിര്‍പ്പുണ്ടാകും. സമരം ഏറ്റവും ശക്തമായതും അവിടെ തന്നെയാണ്. കോഴിക്കോടും സമരം രൂക്ഷമാകാനാണ് സാധ്യത. ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്ന വിഷയത്തിലും ഈ പ്രദേശങ്ങളില്‍ സമരം ശക്തമായിരുന്നു.
പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പദ്ധതികള്‍ക്കെതിരെ സമരമാരംഭിക്കുകയും അധികാരത്തിലെത്തിയാല്‍ നിലപാടുമാറ്റുകയും ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ സമരങ്ങളെ അടിച്ചമര്‍ത്തുകയും സമരക്കാര്‍ക്ക് തീവ്രവാദി പട്ടം ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന സമീപനം തന്നെയാണ് സിപിഎം ഇവിടേയും തുടരുന്നത്. ബോംബ് നിര്‍മ്മാണ കേന്ദ്രം കണ്ണൂരായിട്ടും മലപ്പുറത്ത് പോയാല്‍ ബോംബ് കിട്ടും എന്ന സിനിമാ ഡയലോഗിന് കയ്യടിച്ചവരാണ് നമ്മള്‍. അതിന്റെ തുടര്‍ച്ച തന്നെ ഇപ്പോഴും. ഗെയ്ല്‍ സമരത്തിനെന്തു സംഭവിച്ചാലും ഒരു ജനതയെ മുഴുവന്‍ തീവ്രവാദികളാക്കി ചിത്രീകരിച്ചതിന്റെ മുറിവ് എത്ര ആഴത്തിലുള്ളതാണെന്ന് നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നതേയുള്ളു തീവ്രവാദികള്‍ക്കെതിരെ കേരളത്തില്‍ ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന എം എന്‍ കാരശ്ശേരിപോലും താന്‍ സമരത്തിനൊപ്പമാണെന്ന് പറയുന്നു. സ്വാശ്രയകോളേജ്, പുതുവൈപ്പിന്‍, സ്മാര്‍ട്ട് സിറ്റി, ലോകബാങ്ക് ഐഎംഎഫ് പദ്ധതികള്‍, എക്സ്പ്രസ്സ് ഹൈവേ, കൂടംകുളം, ആറന്മുള, വിഴിഞ്ഞം തുടങ്ങി എത്രയോ പദ്ധതികളുമായി ബന്ധപ്പെട്ട് ഈ സമീപനം കേരളം കണ്ടു. അതനുമുമ്പ് ട്രാക്ടറും കമ്പ്യൂട്ടറും ടിപ്പറും വേണ്ട എന്നു പറഞ്ഞും ഒരുപാട് സമരങ്ങള്‍ കണ്ടു. ഈ സമീപനം തിരുത്താന്‍ എന്നാണ് പാര്‍ട്ടി തയ്യാറാകുക? ഇരകളുടെ ആശങ്കകള്‍ അകറ്റിയും അവര്‍ക്കു മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയുമല്ലാതെ നടത്തുന്ന പദ്ധതികള്‍ക്ക് എന്തു വികസനത്തിന്റെ മുഖം നല്‍കിയാലും മനുഷ്യാവകാശലംഘനമാണ്. ഇവിടേയും അതങ്ങനെതന്നെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply