ഗുജറാത്ത് ഇക്കുറി പുതുചരിത്രം രചിക്കുമോ?

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനു നിര്‍ണ്ണായകമായ ഒന്നായി വരുന്ന ഗുജറാത്ത് തെരഞ്ഞെുപ്പ് മാറുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിപരമാവില്ല. 2019ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് സവര്‍ണ്ണ ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ അജണ്ടയിലേക്ക് ഒരടി കൂടി മുന്നേറാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്ക് തടയിടുക എന്ന മഹത്തായ ജനാധിപത്യ കടമ നിര്‍വ്വഹിക്കാനുള്ള അവസരമാണ്, ആ ഫാസിസ്റ്റുകള്‍ക്ക് ഇന്നോളം ഊര്‍ജ്ജം നല്‍കിയ ഗുജറാത്തിനുള്ളത്. അതേസമയം ഗാന്ധിജിയുടെ നാടും ഗുജറാത്താണെന്നത് പ്രതീക്ഷ നല്‍കുന്നു. തീര്‍ച്ചയായും ഇത്തരമൊരു രാഷ്ട്രീയ പോരാട്ടത്തിന്റെ ചുക്കാന്‍ കോണ്‍ഗ്രസ്സിന്റെ കൈവശം തന്നെയാണ്. ഇന്ത്യന്‍ […]

gg

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനു നിര്‍ണ്ണായകമായ ഒന്നായി വരുന്ന ഗുജറാത്ത് തെരഞ്ഞെുപ്പ് മാറുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിപരമാവില്ല. 2019ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് സവര്‍ണ്ണ ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ അജണ്ടയിലേക്ക് ഒരടി കൂടി മുന്നേറാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്ക് തടയിടുക എന്ന മഹത്തായ ജനാധിപത്യ കടമ നിര്‍വ്വഹിക്കാനുള്ള അവസരമാണ്, ആ ഫാസിസ്റ്റുകള്‍ക്ക് ഇന്നോളം ഊര്‍ജ്ജം നല്‍കിയ ഗുജറാത്തിനുള്ളത്. അതേസമയം ഗാന്ധിജിയുടെ നാടും ഗുജറാത്താണെന്നത് പ്രതീക്ഷ നല്‍കുന്നു.
തീര്‍ച്ചയായും ഇത്തരമൊരു രാഷ്ട്രീയ പോരാട്ടത്തിന്റെ ചുക്കാന്‍ കോണ്‍ഗ്രസ്സിന്റെ കൈവശം തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്ീയത്തില്‍ പ്രസക്തി വര്‍ദ്ധിച്ചുവരുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അതിനായുള്ള ശ്രമം നടത്തുന്നുണ്ട്. ഗുജറാത്തിലെ സാമൂഹ്യരംഗത്ത് മികച്ച സ്വാധീനമുള്ള .ഹാര്‍ദിക്ക് പട്ടേല്‍, അല്‍പ്പേഷ് ഠാക്കോര്‍, ജിഗ്‌നേഷ്. മേവാനി തുടങ്ങിയ സാമുദായികനേതാക്കളുമായി ഏറെക്കുറെ ധാരണയുണ്ടാക്കാന്‍ രാഹുലിനു കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീര്‍ച്ചയായും അതൊരു ശുഭസൂചകമാണ്. ഗുജറാത്തു തിരഞ്ഞെടുപ്പു ഒരു പ്രായോഗിക രാഷ്ട്രിയ പ്രശ്‌നാമയി മാറിയിരിക്കുന്നു. ഫാസിസത്തെ തടയുക എന്ന ഒറ്റ അജണ്ടയില്‍ മറ്റെല്ലാ തര്‍ക്കങ്ങളും മാറ്റി വെക്കേണ്ട സന്ദര്‍ഭം. അതു നിര്‍വ്വഹിക്കു്‌നതില്‍ തങ്ങളുടെ പങ്കുവഹിക്കലാണ് ഏതൊരു ജനാധിപത്യ പ്രസ്ഥാനത്തിന്റേയും കടമ. നിതീഷ് കുമാറിനെ തന്റെ പക്ഷത്തെത്തിച്ചതോടെ അജയ്യരായി എന്നു കരുതുന്ന മോദി – അമിത് ഷാ കൂട്ടുകെട്ടിനു പ്രഹരമേല്‍പ്പിക്കല്‍ മാത്രമാണ് ഗുജറാത്തില്‍ ചെയ്യാനുള്ളത്.
തീര്‍ച്ചയായും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം വളരെ പ്രധാനമാണ്. അതു മോശമായാല്‍ പാര്‍ട്ടിയിലെ വടക്കേന്ത്യന്‍ ഹിന്ദു നേതാക്കളില്‍ ഒരു നല്ല വിഭാഗം പാര്‍ട്ടി വിട്ടു ബി ജെ പിയില്‍ പോകുമെന്നുറപ്പ്. അതോടെ ലോകസഭാ തെരഞ്ഞെടുപ്പും ബിജെപിക്ക് എളുപ്പമാകും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ജയിക്കേണ്ടതും ജനാധിപത്യത്തിന്റെ വിജയത്തിന് അനിവാര്യമാകുന്നു. അതിനിടയില്‍ പുറത്തുവന്ന സോളാര്‍ റിപ്പോര്‍ട്ട് അഖിലേന്ത്യാ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സിനു ക്ഷീണമുണ്ടാക്കി എന്നതു വേറെ കാര്യം.
തീര്‍ച്ചയായും ഗുജറാത്തില്‍ നല്ല നിലയല്ല ബിജെപിയുടേത്. ബി.ജെ.പിക്കെതിരെ ക്യാംപെയ്നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ലോക്ഷാഹി ബച്ചാവോ അഭിയാന്‍ ക്യാംപെയ്നിലാണ് സിന്‍ഹ പങ്കെടുക്കുന്നത്. നോട്ട് നിരോധനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കടുത്ത വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജി.എസ്.ടിയേയും അദ്ദേഹം വിമര്‍ശിച്ചു. അഭിപ്രായ സര്‍വേകളെല്ലാം ബിജെപിക്ക് വന്‍ വിജയം പ്രവചിക്കുമ്പോഴും സംഘപരിവാര്‍ ക്യാമ്പ് ആശങ്കയില്‍ ത്‌ന്നെയാണ്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും സൃഷ്ടിച്ച അസ്വസ്ഥതകളും തുടര്‍ച്ചയായി നടന്ന ദളിത്- ഒബിസി- പട്ടേല്‍ പ്രക്ഷോഭങ്ങളുമാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്. വന്‍ വിജയം
ഗുജറാത്തില്‍ 1995 മുതല്‍ തുടര്‍ച്ചയായി അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ബിജെപി ജയിച്ചത്. ഓരോ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തേക്കാള്‍ 10 ശതമാനത്തോളം വോട്ട് നേടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഹിന്ദുത്വകാര്‍ഡുയര്‍ത്തി കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളല്‍വീഴ്ത്തിയാണ് ബിജെപി മുന്നേറിയത്. മുന്നോക്ക ക്ഷത്രിയവിഭാഗക്കാരും ന്യൂനപക്ഷങ്ങളും ദളിത്- ആദിവാസി വിഭാഗങ്ങളുമായിരുന്നു കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്ക്. അതിലാണ് വിള്ളലുണ്ടായത്. 182 നിയമസഭാ സീറ്റുള്ള ഗുജറാത്തില്‍ 2012 ലെ തെരഞ്ഞെടുപ്പില്‍ 115 സീറ്റാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 61 സീറ്റും. ഇതില്‍ ഇരുപതോളം എംഎല്‍എമാര്‍ പിന്നീട് ശങ്കര്‍സിങ് വഗേലയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടു. 2012ല്‍ 48 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 39ഉം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം 60 ശതമാനമായി ഉയര്‍ത്തിയ ബിജെപി ആകെയുള്ള 26 സീറ്റിലും വിജയിച്ചു. എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സ്ഥിതിഗതികളില്‍ വലിയ മാറ്റംവന്നു. സംസ്ഥാന സര്‍ക്കാരിനെതിരായി ഉയര്‍ന്ന വിവിധ പ്രക്ഷോഭങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. ഉനാ സംഭവത്തെതുടര്‍ന്നുള്ള ദളിത് പ്രക്ഷോഭവും സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ പ്രക്ഷോഭവും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒബിസി വിഭാഗങ്ങള്‍ കൂട്ടായി നടത്തിയ പ്രക്ഷോഭവും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍വേകള്‍ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വാശിയേറിയ മത്സരത്തിനാണ് ഗുജറാത്ത് വേദിയാവുക. മൂന്നു സാമുദായിക നേതാക്കളും സജീവമായി രംഗത്തിറങ്ങിയാല്‍ ചിത്രം മാറുമെന്നുറപ്പ്. ജിഎസ്ടി മൂലം കനത്ത പ്രതിസന്ധിയിലുള്ള ചെറുകിട വ്യാപാരി – വ്യവസായികളുടെ നിലപാടും നിര്‍ണ്ണായകമാകും. പഞ്ചാബിലും കേരളത്തിലും മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടികളാണ് സംഘപരിവാറിന് നേരിടേണ്ടി വന്നിട്ടുള്ളത്. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളില്‍ എബിവിപിയും കനത്ത തിരിച്ചടി നേരിട്ടു. അതിനാല്‍ തന്നെ ബിജെപി ക്യാമ്പ് ആശങ്കയിലാണ്.
അതിനിടെ മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കി. ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന മുസ്ലീം സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുമെന്ന് റിപ്പോര്‍ട്ട്. ന്യുനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി അവരുടെ പിന്തുണ ഉറപ്പാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് ഇതിനു പിന്നില്‍. കൂടുതല്‍ സീറ്റ് വേണമെന്ന് ബി.ജെ.പിയുടെ ന്യുനപക്ഷ മോര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്. 2011ല്‍ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് ന്യുനപക്ഷങ്ങളെ ആകര്‍ഷിക്കുന്നതിനായി സദ്ഭാവന മിഷന്‍ കൊണ്ടുവന്നത്. എന്നാല്‍ 2012ലെ തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ബി.ജെ.പി തയ്യാറാകാതെ വന്നതോടെ സദ്ഭാവന നീക്കം പരാജയപ്പെട്ടു. 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറായതോടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചടക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. 350 ഓളം സീറ്റുകളിലാണ് ന്യുനപക്ഷ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എന്നാല്‍ നിയമസഭയിലേക്ക് ഈ നീക്കം എത്രത്തോളം വിജയകരമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
മറുവശത്ത് മറ്റു സാമൂഹ്യവിഭാഗങ്ങലുമായി ചര്‍ച്ചകള്‍ നടത്തുന്ന രാഹുല്‍ ഗാന്ധി മുസ്ലിം വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന തോന്നല്‍ ഗുജറാത്തില്‍ രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ടുണ്ട്. 1980ല്‍ കോണ്‍ഗ്രസിനു 17 മുസ്ലിം സ്ഥാനാര്‍ഥികളുണ്ടായി. ഇതില്‍ 12 പേരും വിജയിച്ചു. 1985ല്‍ മുസ്ലിം സ്ഥാനാര്‍ഥികള്‍ 11 ആയി ചുരുങ്ങി. 8 പേരാണ് അന്നു വിജയിച്ചത്. 1990ല്‍ മല്‍സരിച്ച 11 പേരില്‍ രണ്ടു പേര്‍ മാത്രമാണ് വിജയിച്ചത്. അതോടെ സ്ഥിതി മാറി. 1995ല്‍ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത് ഒരേയൊരു മുസ്ലിം സ്ഥാനാര്‍ഥിയെ ആണ്. അയാള്‍ വിജയിക്കുകയും ചെയ്തു. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷമുളള ആ തിരഞ്ഞെടുപ്പില്‍ മൃദു ഹിന്ദുത്വം പയറ്റിയ കോണ്‍ഗ്രസിന് അധികാരവും നഷ്ടമായി. ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തി. 1998ല്‍ കോണ്‍ഗ്രസ്സ് 8 മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചു. ഇതില്‍ അഞ്ച് പേര്‍ വിജയിച്ചു. മോദി ഇടക്കാല മുഖ്യമന്ത്രി ആയ ശേഷം 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അത് അഞ്ചായി ചുരുങ്ങി. 2007ല്‍ ആറ് മുസ്ലിം സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചതില്‍ അഞ്ച് പേരും വിജയിച്ചു. 2012ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം വീണ്ടും ചുരുങ്ങി. അഞ്ച് സ്ഥാനാര്‍ഥികളില്‍ രണ്ടു പേരാണ് വിജയിച്ചത്. ഇക്കുറി മറ്റു വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചാല്‍ അതു കോണ്‍ഗ്രസ്സിനു വിനയാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
ഡിസംബര്‍ 9, 14 തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന ആദ്യ ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കും പതിനാലിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളുടെയും ജനവിധി കുറിക്കപ്പെടും. ഗുജറാത്ത് ചരിത്രമെഴുതുമോ എന്ന് ഡിസംബര്‍ 18 നറിയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply