ഗായത്രിമന്ത്രം കടന്നു വരുന്നത് നിഷ്‌കളങ്കമല്ല..

മൈത്രി ഭാരതി സംസ്ഥാന സ്‌കൂള്‍ കലോത്സവം നിലവിളക്കു കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കുമ്പോള്‍ പശ്ഛാതലത്തില്‍ മുഴങ്ങിക്കേട്ടത് ഗായത്രി മന്ത്രം.വേദ മന്ത്രം ചൊല്ലി പരിപാടികള്‍ തുടങ്ങല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പതിവാണെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ പൊതു പരിപാടികളില്‍ ഇതു സ്ഥാനംപിടിച്ചത് എന്നുമുതലാണെന്നറിയില്ല. ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കേണമേ എന്ന സൂര്യ ഭഗവാനോടുള്ള പ്രാര്‍ത്ഥനയില്‍ പല അര്‍ത്ഥങ്ങളും നന്മകളും കാണുന്നവരുണ്ടാകാം. പക്ഷേ അത് തീര്‍ച്ചയായും ഒരു പ്രത്യക ദൈവ സങ്കല്പത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സര്‍ക്കാര്‍പൊതു പരിപാടികള്‍ക്ക് സെകുലര്‍ സ്വഭാവം തന്നെയാണ് ഉണ്ടായിരിക്കെണ്ടത്. കേരളത്തിലെ ആദ്യകാല […]

ggമൈത്രി ഭാരതി

സംസ്ഥാന സ്‌കൂള്‍ കലോത്സവം നിലവിളക്കു കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കുമ്പോള്‍ പശ്ഛാതലത്തില്‍ മുഴങ്ങിക്കേട്ടത് ഗായത്രി മന്ത്രം.വേദ മന്ത്രം ചൊല്ലി പരിപാടികള്‍ തുടങ്ങല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പതിവാണെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ പൊതു പരിപാടികളില്‍ ഇതു സ്ഥാനംപിടിച്ചത് എന്നുമുതലാണെന്നറിയില്ല. ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കേണമേ എന്ന സൂര്യ ഭഗവാനോടുള്ള പ്രാര്‍ത്ഥനയില്‍ പല അര്‍ത്ഥങ്ങളും നന്മകളും കാണുന്നവരുണ്ടാകാം. പക്ഷേ അത് തീര്‍ച്ചയായും ഒരു പ്രത്യക ദൈവ സങ്കല്പത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സര്‍ക്കാര്‍പൊതു പരിപാടികള്‍ക്ക് സെകുലര്‍ സ്വഭാവം തന്നെയാണ് ഉണ്ടായിരിക്കെണ്ടത്. കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയന്‍ യോഗങ്ങള്‍ക്കടക്കം രാജവന്ദനം പാടി തുടങ്ങണമെന്ന നിഷ്‌കര്‍ഷതയുണ്ടായിരുന്നു. ഇത്തരം രാജ ദൈവ വന്ദനങ്ങള്‍ പെട്ടന്നൊരു സുപ്രഭാതത്തല്‍ കൊഴിഞ്ഞു പോയതല്ല. പോരാട്ടങ്ങളിലൂടെ നിര്‍മിച്ചെടുത്തതാണ് അപൂര്‍ണമെങ്കിലും ഒരു സെകുലര്‍ സ്വഭാവം. അത് അങ്ങനെ തന്നെ നിലനിര്‍ത്തുകയെങ്കിലും ചെയ്യേണ്ടുന്നത് ജനാധിപത്യത്തിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണ്. ‘ഇന്ത്യ നൈസ്ഡ്”സ്പിരിച്വലൈസ്ഡ്’ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാനുള്ള ബിജെപി – ആര്‍ എസ് എസ് അജണ്ടയുടെ പ്രധാന ഭാഗമാണ് ഈ ഗായത്രി മന്ത്രം. പല സംസ്ഥാനങ്ങളില്‍ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവും വന്നതാണ്. ഇന്ത്യ എന്ന ജ്യോഗ്രഫിക്കല്‍ ലൊക്കേഷനില്‍ എല്ലാവരും ആലപിക്കുന്ന ഒന്നാണ് ഗായത്രി മന്ത്രം എന്നാണു ആര്‍ എസ് എസ് ന്റെ കീഴിലുള്ള നൂറു കണക്കിന് വിദ്യാ ഭാരതി സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിച്ചുവച്ചിരിക്കുന്നത്. അഖണ്ഡ ഭാരതത്തിലെ സാംസ്‌കാരിക ചിഹ്നങ്ങളില്‍ പശു, ഗംഗ, താമര, സ്വസ്തിക എന്നിവയോടെപ്പം ഗായത്രി മന്ത്രവുമുണ്ട്. മുന്‍വര്ഷങ്ങളില്‍ വാദ്ദ്യോപകരണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ട കലോല്‍സവങ്ങളില്‍ ഗായത്രി മന്ത്രം കടന്നു വന്നത് അതുകൊണ്ടു തന്നെ ഒരു നിഷ്‌കളങ്ക പ്രവൃത്തിയായി കാണാനാകില്ല. യോഗയെപ്പോലെ പതിയെ പതിയെ സെകുലര്‍ ശരീരത്തില്‍ കയറികൂടി എല്ലാമത വിശ്വാസികള്‍ക്കും, വിശ്വാസികള്‍ അല്ലാത്തവര്‍ക്കും കേള്‍ക്കേണ്ടിയും പാടേണ്ടിയും വരുന്ന ഒന്നായി ഇതും കാലക്രമേണ മാറും. കലോത്സവ പരിപാടികളുടെ ചുമതല പലര്‍ക്കും വിഭജിച്ച് കൊടുത്തിട്ടുണ്ടായിരിക്കാം. പക്ഷെ അതിന്‌ടെ സ്വഭാവം എങ്ങിനെയായിരിക്കണമെന്നത് കൃത്യമായി മോണിറ്റര്‍ ചെയ്യപ്പെടേണ്ടതാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply