ഗഡ്കരിയാണു താരം, സഖാവ് ഗഡ്കരി

നിശാന്ത് പരിയാരം കേരളത്തിലെ CPM സഖാക്കള്‍ക്ക് ഇപ്പോള്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി താരമാണ്. ഗഡ്കരി എന്തു പറഞ്ഞാലും അതിനെ ആഘോഷമാക്കുകയാണ് സൈബര്‍ രംഗത്തടക്കമുള്ള CPM സഖാക്കള്‍ . ആഴ്ചകള്‍ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനെ ദില്ലിയില്‍ വച്ച് ഗഡ്കരി അഭിനന്ദിച്ച വാര്‍ത്തയും പൊക്കിപ്പിടിച്ചായിരുന്നു കുറച്ചു ദിവസങ്ങളിലെ ആഹ്ലാദ പ്രകടനം . ദേശീയ പാതയ്ക്കായി ഇടംവലം നോക്കാതെ അത്യാവേശത്തോടെ ഭൂമി ഏറ്റെടുക്കുന്നത് കേരള മുഖ്യനാണെന്നായിരുന്നു ഗഡ്കരിയുടെ പ്രശംസാ വാചകങ്ങള്‍ .. കേന്ദ്രമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ മുഖ്യമന്ത്രി സഖാവ് പിണറായി […]

ggനിശാന്ത് പരിയാരം

കേരളത്തിലെ CPM സഖാക്കള്‍ക്ക് ഇപ്പോള്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി താരമാണ്. ഗഡ്കരി എന്തു പറഞ്ഞാലും അതിനെ ആഘോഷമാക്കുകയാണ് സൈബര്‍ രംഗത്തടക്കമുള്ള CPM സഖാക്കള്‍ . ആഴ്ചകള്‍ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനെ ദില്ലിയില്‍ വച്ച് ഗഡ്കരി അഭിനന്ദിച്ച വാര്‍ത്തയും പൊക്കിപ്പിടിച്ചായിരുന്നു കുറച്ചു ദിവസങ്ങളിലെ ആഹ്ലാദ പ്രകടനം . ദേശീയ പാതയ്ക്കായി ഇടംവലം നോക്കാതെ അത്യാവേശത്തോടെ ഭൂമി ഏറ്റെടുക്കുന്നത് കേരള മുഖ്യനാണെന്നായിരുന്നു ഗഡ്കരിയുടെ പ്രശംസാ വാചകങ്ങള്‍ ..
കേന്ദ്രമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ഭൂമി ഏറ്റെടുക്കല്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് BJP മന്ത്രിക്ക് വാക്കു കൊടുക്കുകയും പ്രതിഷേധങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു കളഞ്ഞു.. വീടും സ്ഥലവും നഷ്ടമാകുന്ന വലിയ ആശങ്കയില്‍ കഴിയുന്ന സ്വന്തം ജനങ്ങളുടെ പ്രതിഷേധത്തെ ഗൗരവമായി കാണുന്നില്ലെന്ന് പ്രഖ്യാപിക്കുക വഴി പിണറായി കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ നല്ല കുട്ടിയായി.

ലുലു ഗ്രൂപ്പിന്റെ പരിപാടിക്ക് കേരളത്തിലെത്തിയ ഗഡ്കരി, വികസനത്തില്‍ രാഷ്ട്രീയം നോക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച കേരള മുഖ്യനെ വീണ്ടും അഭിനന്ദിച്ചു. ഭരണപക്ഷ സഖാക്കള്‍ക്കും റോഡ് വികസന വിപ്ലവകാരികള്‍ക്കും അങ്ങനെ വീണ്ടും രോമാഞ്ചമുണ്ടായി . സമരങ്ങള്‍ പരിഗണിച്ച് ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റില്ലെന്ന് ഗഡ്കരി പറഞ്ഞതോടെ ഗഡ്കരി ”സഖാവ് ഗഡ്കരി’ യായി വളര്‍ന്നു..
കീഴാറ്റൂര്‍ വയല്‍ക്കിളികള്‍ക്ക് ഇനി കൂട്ടത്തോടെ ആത്മഹത്യ ചെയ്യാം എന്നൊക്കെയായിരുന്നു സൈബര്‍ സഖാക്കളുടെ ആഹ്ലാദ പ്രതികരണം..
സഖാവ് ഗഡ്കരിയാണ് അവസാന വാക്ക്,
സഖാവ് ഗഡ്കരി BOT ഏജന്റാണെന്ന ആരോപണമൊന്നും വികസന വിപ്ലവകാരികള്‍ക്കില്ല, മന്‍മോഹന്റെയും മോഡിയുടെയും കോര്‍പ്പറേറ്റ് സൗഹൃദ വികസന അജന്‍ഡയുടെ ഭാഗമാണ് സ്വകാര്യ പങ്കാളിത്തത്തോടെ 45 മീറ്ററില്‍ ദേശീയപാത നിര്‍മിക്കുന്നത് എന്നൊന്നും ‘വിപ്ലവകാരികള്‍ ‘ മിണ്ടില്ല…
അല്ലെങ്കിലും ഈ കോര്‍പ്പറേറ്റ് വല്‍ക്കരണ അജന്‍ഡ എന്നെല്ലാം വല്ല പോസ്റ്റോഫീസ് പടിക്കലും പ്രസംഗിക്കാന്‍ കൊള്ളാം.. അത്തരം അജന്‍ഡയുടെ ഭാഗമായി കെട്ടിയെഴുന്നള്ളിക്കുന്ന DBFOT (ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സിംഗ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ ) ഹൈവേ വികസനം പോലുള്ളവയെ അധികാരത്തിലിരിക്കുന്ന ഒരു സംസ്ഥാനത്തിനകത്ത് എന്തിന് എതിര്‍ക്കണം?? അതിനെതിരെയെല്ലാം ആശങ്കകളുന്നയിച്ച് എന്തിന് സമരം ചെയ്യണം?? കോര്‍പ്പറേറ്റ് വികസനത്തിനെതിരെയും 45 മീറ്റര്‍ BOT ദേശീയപാതയ്‌ക്കെതിരെയുമെല്ലാം സമരവും മാര്‍ച്ചും നിരാഹാരവും ഒരിക്കലും ഭരണത്തിലേറാന്‍ സാധ്യതയില്ലാത്ത സംസ്ഥാനങ്ങളിലാകാം .. രാജസ്ഥാനിലും മറ്റും അത് ഭംഗിയായി കര്‍ഷകസംഘവും പാര്‍ടിയും നടത്തുന്നുമുണ്ട്. രാജസ്ഥാനില്‍ കിളിയും കഴുകനുമാകുന്നതിലും വികസനത്തില്‍ രാഷ്ട്രീയം കലരുന്നതിലും അത്ര തെറ്റില്ല.. പക്ഷേ കേരളത്തില്‍ കിളികളെ തുരത്തണം വികസനത്തില്‍ രാഷ്ട്രീയമെന്ന മാലിന്യം കലരാനും പാടില്ല .. സഖാവ് ഗഡ്കരീ … വികസനത്തിന്റെ രക്തനക്ഷത്രമേ ലാല്‍ സലാം..

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply