ക്വാറി വിരുദ്ധ സമിതികള്‍ ഐക്യപ്പെടുന്നു

സംസ്ഥാനത്തെ മലയോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ സമരം ചെയ്യുന്ന സമരസമിതികള്‍ ഐക്യപ്പെടുന്നു. പശ്ചിമഘട്ടമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടാനാവശ്യപ്പെട്ട്‌ സംസ്ഥാനതലത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നതിനു മുന്നോടിയായാണ്‌ ഐക്യനീക്കം. 29ന്‌ തൃശൂരില്‍ ചേരുന്ന സമ്മളനം സമരപരിപാടികള്‍ക്ക്‌ രൂപം നല്‍കും. കാസര്‍ഗോഡുജില്ലയിലെ ബേഡകത്തുനിന്ന്‌ തിരുവനന്തപുരം ജില്ലയിലെ കാപ്പുകാടുവരെ 50 ദിവസം നീണ്ടുനിന്ന പശ്ചിമഘട്ട സംവാദയാത്രയുടെ സമാപന സമ്മേളനത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌. ഇരുപതോളം ക്വാറി വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. കൊല്ലം ജില്ലയില്‍ സമരത്തിനു നേതൃത്വം നല്‍കുന്ന ബാബുജി ചെയര്‍മാനായി സംഘാടക […]

downloadസംസ്ഥാനത്തെ മലയോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ സമരം ചെയ്യുന്ന സമരസമിതികള്‍ ഐക്യപ്പെടുന്നു. പശ്ചിമഘട്ടമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടാനാവശ്യപ്പെട്ട്‌ സംസ്ഥാനതലത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നതിനു മുന്നോടിയായാണ്‌ ഐക്യനീക്കം. 29ന്‌ തൃശൂരില്‍ ചേരുന്ന സമ്മളനം സമരപരിപാടികള്‍ക്ക്‌ രൂപം നല്‍കും.
കാസര്‍ഗോഡുജില്ലയിലെ ബേഡകത്തുനിന്ന്‌ തിരുവനന്തപുരം ജില്ലയിലെ കാപ്പുകാടുവരെ 50 ദിവസം നീണ്ടുനിന്ന പശ്ചിമഘട്ട സംവാദയാത്രയുടെ സമാപന സമ്മേളനത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌. ഇരുപതോളം ക്വാറി വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. കൊല്ലം ജില്ലയില്‍ സമരത്തിനു നേതൃത്വം നല്‍കുന്ന ബാബുജി ചെയര്‍മാനായി സംഘാടക സമിതി തെരഞ്ഞെടുത്തു.
പശ്ചിമഘട്ടമേഖലയില്‍ വളരെ സജീവമായ ക്വാറി മാഫിയയാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെിരെ രംഗത്തുവന്നിരിക്കുന്നതെന്ന്‌ യാത്രയില്‍ ബോധ്യപ്പെട്ടതായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ കെ സഹദേവന്‍ പറഞ്ഞു. കര്‍ഷകരില്‍ ബഹുഭൂരിപക്ഷത്തിനും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയില്ല. റിപ്പോര്‍ട്ടിന്റെ വിശദാശങ്ങള്‍ മലയാളത്തിലാക്കി കര്‍ഷകരിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടുവരുന്ന കര്‍ഷകരില്‍ പലരും കസ്‌തൂരിരംഗനേക്കാള്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടാണ്‌ നല്ലതെന്ന്‌ തങ്ങളോട്‌ പറഞ്ഞതായും ജാഥാംഗങ്ങള്‍ പറഞ്ഞു.
അതേസമയം പശ്ചിമഘട്ടത്തിലെ ക്വാറികള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്‌ അവിടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായല്ല, മുഴുവന്‍ കേരളീയര്‍ക്കും വേണ്ടായാണെന്ന്‌ സഹദേവന്‍ ചൂണ്ടികാട്ടി. കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിധിവിട്ട രീതിയിലാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. സംസ്ഥാനത്തെ കെട്ടിടങ്ങളുടേയും വീടുകളുടേയും ഫ്‌ളാറ്റുകളുടേയും നിര്‍മ്മാണം മറ്റു സംസ്ഥാനത്തേക്കാള്‍ വളര കൂടുതലാണ്‌. അതേസമയം ലക്ഷകണക്കിനു വീടുകള്‍ പൂട്ടികിടക്കുകയാണ്‌. പശ്ചിമഘട്ടത്തില്‍ മാത്രമല്ല, മറ്റെല്ലായിടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്‌. കൂടാതെ അതിനായി ബദല്‍ മാര്‍ഗ്ഗങ്ങളും കണ്ടെത്തണം. കടല്‍ഭിത്തി കെട്ടാനായും വന്‍തോതില്‍ ഖനനം നടക്കുന്നുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ പശ്ചിമഘട്ട ജനതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
യാത്രയില്‍ തങ്ങള്‍ക്ക്‌ ബോധ്യപ്പെട്ട മറ്റൊന്ന്‌ അടുത്തയിടെ വനപ്രദേശങ്ങള്‍ ധാരാളം കത്തിപ്പോയിട്ടുണ്ടെന്നാണെന്ന്‌ സഹദേവന്‍ പറഞ്ഞു. വയനാട്ടിലേതുമാത്രമാണ്‌ പുറത്തുവന്നത്‌. അതിനുപുറകില്‍ സംഘടിതമായ നീക്കമുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ കര്‍ഷകരുടെ വിഷയങ്ങള്‍ കാര്യമായി ചര്‍ച്ചചെയ്യുമ്പോഴും ആദിവാസികളുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നു. സര്‍ക്കാര്‍ മാത്രമല്ല, തങ്ങള്‍ ദശകങ്ങളായി അധ്വാനിക്കുന്ന ഭൂമിയെ കുറിച്ച്‌ സംസാരിക്കുന്ന കര്‍ഷകര്‍പോലും വനത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളെ വിസ്‌മരിക്കുകയാണ്‌.
പശ്ചിമഘട്ടത്തിലെ ഏറ്റവും പുതിയ പ്രവണത കുടിയിറങ്ങല്‍ പ്രക്രിയ ആരംഭിച്ചതാണെന്ന്‌ ജാഥാംഗങ്ങള്‍ ചൂണ്ടികാട്ടി. അമിതമായ വനം കയ്യേറലുകള്‍ വന്യജീവികള്‍ പുറത്തുവരാനും ജലലഭ്യത കുറയാനും മറ്റും കാരണമായതാണ്‌ കുടിയിറങ്ങലിനു പ്രേരിപ്പിക്കുന്നത്‌. ഈ നിലക്കുപോയാല്‍ വരും വര്‍ഷങ്ങളില്‍ മലയോരജനത സമതല പ്രദേശങ്ങളിലേക്ക്‌ തിരിച്ചുവരാന്‍ ആരഭിക്കും. അതൊഴിവാക്കാന്‍ ഇനിയെങ്കിലും പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. യാത്രയിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
അതിനിടെ ഒരുവശത്ത്‌ പരിസ്ഥിതി പ്രേമം പറഞ്ഞ്‌ ഒരു ദിവസം മരം നടുകയും മറുവശത്ത്‌ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ ലോകപരിസ്ഥിതിദിനമായ നാളെ കരിദിനമായി ആചരിക്കാന്‍ ഒരു വിഭാഗം പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരും തീരുമാനിച്ചു. അതിന്റെ ഭാഗമായി തൃശൂരില്‍ ഏകദിന ഉപവാസം നടക്കും. സാറാ ജോസഫ്‌, പി എസ്‌ വിജയന്‍, മുന്‍മന്ത്രി കെ പി രാജേന്ദ്രന്‍, പ്രൊഫ സി രവീന്ദ്രനാഥ്‌, ബിജെപി നേതാവ്‌ ബി ഗോപാലകൃഷ്‌ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply