കെ.എം. ഷാജഹാനെ ഉടന്‍ മോചിപ്പിക്കണം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് രാഷ്ട്രീയ നിരീക്ഷകനും പൊതു പ്രവര്‍ത്തകനുമായ കെ.എം. ഷാജഹാനെ മോചിപ്പിക്കില്ലെന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ നിലപാട് വ്യക്തിവിദ്വേഷത്തിലൂന്നിയ ഭരണകൂട പീഡനമാണ്. സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനാധിപത്യമതനിരപേക്ഷ വിശ്വാസികള്‍ക്ക് അത് പൊറുക്കാനാവില്ല. ജിഷ്ണുവിന്റെ അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും അവര്‍ക്കൊപ്പം അറസ്റ്റുചെയ്ത കെ.എം. ഷാജഹാന്‍ ഒഴിച്ചുള്ള എസ്.യു.സി.ഐ. പ്രവര്‍ത്തകരെയും വിട്ടയയ്ക്കാന്‍ തീരുമാനിച്ചെന്നാണ് മന്ത്രി ജി. സുധാകരന്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും കേരളം അറിയുന്ന പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനുമായ കെ.എം. ഷാജഹാന്‍ അറസ്റ്റിലായത് പൊതുവിഷയമല്ലെന്നും ഷാജഹാന്റെ അറസ്റ്റ് ജനങ്ങള്‍ക്കൊരു […]

sssഅപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
രാഷ്ട്രീയ നിരീക്ഷകനും പൊതു പ്രവര്‍ത്തകനുമായ കെ.എം. ഷാജഹാനെ മോചിപ്പിക്കില്ലെന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ നിലപാട് വ്യക്തിവിദ്വേഷത്തിലൂന്നിയ ഭരണകൂട പീഡനമാണ്. സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനാധിപത്യമതനിരപേക്ഷ വിശ്വാസികള്‍ക്ക് അത് പൊറുക്കാനാവില്ല.
ജിഷ്ണുവിന്റെ അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും അവര്‍ക്കൊപ്പം അറസ്റ്റുചെയ്ത കെ.എം. ഷാജഹാന്‍ ഒഴിച്ചുള്ള എസ്.യു.സി.ഐ. പ്രവര്‍ത്തകരെയും വിട്ടയയ്ക്കാന്‍ തീരുമാനിച്ചെന്നാണ് മന്ത്രി ജി. സുധാകരന്‍ പറയുന്നത്.
മുന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും കേരളം അറിയുന്ന പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനുമായ കെ.എം. ഷാജഹാന്‍ അറസ്റ്റിലായത് പൊതുവിഷയമല്ലെന്നും ഷാജഹാന്റെ അറസ്റ്റ് ജനങ്ങള്‍ക്കൊരു വിഷയമല്ലെന്നും മന്ത്രി സുധാകരന്‍ പറയുന്നു. ഇത് ധിക്കാരവും ജനാധിപത്യത്തോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയുമാണ്. ലാവ്‌ലിന്‍കേസില്‍ െഹെക്കോടതിയില്‍ കക്ഷിചേരാന്‍ മുതിര്‍ന്ന കെ.എം. ഷാജഹാനോടുള്ള വ്യക്തിവിരോധം അറസ്റ്റിലൂടെയും ഗൂഢാലോചന കേസിലൂടെയും പ്രകടമാകുന്നത് അമിതാധികാര വാഴ്ചയുടെ തുടക്കമാണ്. ഷാജഹാന്‍ പൊലീസ് ഗൂഢാലോചനയുടെ ഇരയാണെന്ന് വ്യക്തമാണ്.
ഷാജഹാനെ കസ്റ്റഡിയിലെടുത്ത് ആറുമണിക്കൂര്‍ പോലീസ് വാനില്‍ തിരുവനന്തപുരം നഗരം ചുറ്റിച്ചതും പിറ്റേന്ന് പുലര്‍ച്ചെമാത്രം ജയിലിലെത്തിച്ചതും അടിയന്തരാവസ്ഥയിലെ പോലീസ് ഭീകരതയെ ഓര്‍മ്മിപ്പിക്കുന്നു. മന്ത്രി ജി. സുധാകരനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ സ്തുതിപാഠകരാകുന്നതും ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നതും ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കാത്തതാണ്. ജനപിന്തുണയില്ലാത്തവരുടെ അറസ്റ്റും ജയില്‍വാസവും സര്‍ക്കാരിനു പ്രശ്‌നമല്ലെന്നുകൂടി അധികാര അഹന്തയില്‍ ഇടതുപക്ഷ രാഷ്ട്രീയം മറന്ന് പറയുന്നതും പരിഹാസ്യമാണ്.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനുശേഷം അധികാരത്തില്‍വന്ന സര്‍ക്കാര്‍ എന്നതുകൊണ്ടാണ് പിണറായി സര്‍ക്കാരിനെതിരേ വിദേശശക്തികളുടെ ഗൂഢാലോചന എന്ന കണ്ടെത്തലും വിചിത്രമാണ്. പിണറായിയുടെ മന്ത്രിസഭ വരുന്നതിനുമുമ്പ് 2006ല്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നത് സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷമായിരുന്നു. അതിനെതിരെ വിദേശ ഗൂഢാലോചന ഉണ്ടാകാതിരുന്നത് വി.എസ്. മുഖ്യമന്ത്രിയായതുകൊണ്ട് ആണെന്നാണോ? സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും രണ്ടു പതിറ്റാണ്ടുകാലം പശ്ചിമബംഗാളില്‍ ഇടതുമുന്നണി അധികാരത്തില്‍ തുടരുകയുണ്ടായി. അവിടെ ഭരണം കുറ്റിയറ്റുപോയത് വിദേശശക്തികളുടെ ഗൂഢാലോചനകൊണ്ടല്ല. സി.പി.എമ്മിന്റെ ജനവിരുദ്ധ ഭരണനടപടികള്‍കൊണ്ടാണ്. ആ വഴിക്കാണ് കേരളത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നത്.
ജിഷ്ണുവിന്റെ അമ്മയുടെ സമരത്തിന്റെ പേരിലെന്നതു പോലെ വീണ്ടും ജനരോഷം ഉയര്‍ന്നുവന്നാലെ ഷാജഹാനോട് കാണിക്കുന്ന പകപോക്കലും പോലീസ് പീഡനവും അവസാനിപ്പിക്കൂ എന്നാണ് സുധാകരന്റെ പ്രതികരണം വ്യക്തമാക്കുന്നത്. എണ്‍പതിലേറെ വയസ്സുള്ള ഷാജഹാന്റെ അമ്മ തങ്കമ്മ നടത്തുന്ന നിരാഹാരസമരത്തിന് ജനാധിപത്യ വിശ്വാസികളാകെ പിന്തുണനല്‍കുമെന്ന് ഒട്ടും െവെകാതെ തിരിച്ചറിയുന്നതാണ് നല്ലത്.
അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം മന്ത്രിമാര്‍ക്കോ ഭരണകക്ഷി നേതാക്കള്‍ക്കോ ഇന്ത്യന്‍ ഭരണഘടന സംവരണം ചെയ്തിട്ടില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ പിന്‍ബലമില്ലെന്നുവെച്ച് സ്വതന്ത്രമായ നിലപാടുകള്‍ എടുക്കുന്നവരെ വിദേശ ശക്തികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തുന്നതും തടവിലാക്കുന്നതും തെറ്റാണ്. യു.എ.പി.എ. നിയമം വച്ച് ജാമ്യമില്ലാതെ എണ്‍പതിനായിരത്തോളം മുസ്ലിം യുവതീയുവാക്കളെ ഇപ്പോള്‍ ഇന്ത്യയില്‍ തുറുങ്കിലടച്ച അമിതാധികാര വഴിതന്നെയാണ് ഇതും.
കേരളത്തിന്റെ ഇടതുപക്ഷമതനിരപേക്ഷ രാഷ്ട്രീയബോധം ഇത്തരം ഭീഷണികള്‍ക്കുമുമ്പില്‍ വഴങ്ങാന്‍പോകുന്നില്ല. സ്വയം തെറ്റുതിരുത്തുക, അത് പൂര്‍ണ്ണമായും തിരുത്തുകഇതാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും അടിയന്തരമായി ചെയ്യേണ്ടത്. വീണേടത്തു കിടന്നുരുണ്ട് വീര്യം നടിക്കുകയല്ല.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply