കിസ് ഓഫ് ലൗ വിജയം നേടി, ഇനി പിന്‍വലിക്കാം

നവംബര്‍ രണ്ടിന് കൊച്ചിയില്‍ നടക്കുന്ന കിസ് ഓഫ് ലൗ പരിപാടി പിന്‍വലിക്കുകയാണ് ഉചിതം. കാരണം പരിപാടി നടന്നാലും ഇല്ലെങ്കിലും സംഘാടകര്‍ വിജയിച്ചു കഴിഞ്ഞു. ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും പൊതുവില്‍ മലയാളികളെല്ലാവരും സദാചാര പോലീസുകാര്‍ തന്നെ എന്നു ഒരിക്കല്‍ കൂടി തെളിഞ്ഞു. എന്നിട്ടും അവരെയെല്ലാം പ്രകോപിപ്പിച്ച് ഈ വിഷയം പൊതുസമൂഹത്തില്‍ ശക്തമായി ഉയര്‍ത്താന്‍ ഈ പുതുതലമുറക്കു കഴിഞ്ഞു. അതിനാല്‍ കിസ് ഓഫ് ലൗ അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു.പരിപാടിക്കെതിരെ എന്തെല്ലാം പ്രചരണമാണ് നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പ്രചരണത്തിനിറങ്ങിയവര്‍ക്കെതിരെ ഗുണ്ടകള്‍ രംഗത്തുവന്നു. […]

kissനവംബര്‍ രണ്ടിന് കൊച്ചിയില്‍ നടക്കുന്ന കിസ് ഓഫ് ലൗ പരിപാടി പിന്‍വലിക്കുകയാണ് ഉചിതം. കാരണം പരിപാടി നടന്നാലും ഇല്ലെങ്കിലും സംഘാടകര്‍ വിജയിച്ചു കഴിഞ്ഞു. ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും പൊതുവില്‍ മലയാളികളെല്ലാവരും സദാചാര പോലീസുകാര്‍ തന്നെ എന്നു ഒരിക്കല്‍ കൂടി തെളിഞ്ഞു. എന്നിട്ടും അവരെയെല്ലാം പ്രകോപിപ്പിച്ച് ഈ വിഷയം പൊതുസമൂഹത്തില്‍ ശക്തമായി ഉയര്‍ത്താന്‍ ഈ പുതുതലമുറക്കു കഴിഞ്ഞു. അതിനാല്‍ കിസ് ഓഫ് ലൗ അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു.
പരിപാടിക്കെതിരെ എന്തെല്ലാം പ്രചരണമാണ് നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പ്രചരണത്തിനിറങ്ങിയവര്‍ക്കെതിരെ ഗുണ്ടകള്‍ രംഗത്തുവന്നു. പ്ലകാര്‍ഡുകള്‍ വലിച്ചുകീറുകയും പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കെതിരെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് പോസ്റ്റര്‍ പ്രചരണം.  സോഷ്യല്‍ മീഡിയയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നു എന്ന ഒരു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് നോക്കൂ. എവിടെയാണ് ഇതില്‍ വര്‍ഗ്ഗീയ ധ്രുവീകരണം? സത്യത്തില്‍ എല്ലാ വര്‍ഗ്ഗീയവിഭാഗങ്ങളും കുറഞ്ഞും കൂടിയും സദാചാര പോലീസിന്റെ ഭാഗമല്ലേ? അവര്‍ മാത്രമല്ല, കോഴിക്കോട് സംഭവത്തെ എതിര്‍ക്കുന്നവരില്‍ പലര്‍ക്കും ഇത്തരമൊരു പ്രതിഷേധരീതി സഹിക്കാനാകുന്നില്ല. എല്ലാവരും സദാചാരത്തെ തങ്ങളുടെ വിശ്വാസത്തിന്റെ പരിധിയില്‍ തളച്ചിടുന്നു.
പരിപാടിക്കെതിരെ അക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുമുണ്ട്. ഒപ്പം പരിപാടിക്ക് പോലീസ് അനുമതി നല്‍കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതൊരു സമരമല്ലെന്നും പോലീസിന്റെ അനുമതി ആവശ്യമില്ലെന്നും സംഘാടകര്‍ പറയുന്നു. സത്യത്തില്‍ അനുമതി തേടേണ്ടതുണ്ടായിരുന്നില്ല. തേടിയ സ്ഥിതിക്ക് പോലീസിനെ അനുസരിക്കുന്നതാണ് ഉചിതം. കാരണം വിഷയം സമൂഹത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു. പോലീസിനെ ധിക്കരിക്കുന്നതിനോ ക്രമസമാധാന പ്രശ്‌നത്തിനോ ഇപ്പോള്‍ വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഭാവിയില്‍ അതു വേണ്ടിവന്നേക്കാം.
അതിനിടെ പരിപാടിക്കെതിരായ പ്രചരണങ്ങള്‍ക്ക് സംഘാടകര്‍ കൃത്യമായ മറുപടി നല്കിയിട്ടുണ്ട് അതിങ്ങനെയാണ്.
ചുംബന കൂട്ടയിമയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങള്‍ ക്ഷണിക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്. അതാകട്ടെ, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയില്‍ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളില്‍ സഹജീവികള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്നും നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്‌നേഹം അവര്‍ പ്രകടിപ്പിക്കട്ടെ!
ചുംബന കൂട്ടയിമയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങള്‍ ക്ഷണിക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്. അതാകട്ടെ, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയില്‍ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളില്‍ സഹജീവികള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്നും നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്‌നേഹം അവര്‍ പ്രകടിപ്പിക്കട്ടെ!
ഇന്ത്യന്‍ സ്‌പെഷ്യന്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ശേഷം ജീവിതപങ്കാളികള്‍ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീയുടെ കഴുത്തില്‍ താലിയില്ല എന്ന പേരില്‍ ഈ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത് നമ്മുടെ കേരളത്തില്‍. സഹോദരിയും സഹോദരനും ഒന്നിച്ചു യാത്ര ചെയ്തപ്പോള്‍ സദാചാരക്കാരാല്‍ ആക്രമിക്കപ്പെട്ട സംഭവവും നമ്മുടെ കേരളത്തില്‍. കമിതാക്കള്‍ക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അച്ഛനും മകള്‍ക്കും അമ്മയ്ക്കും മകനും പോലും ഒന്നിച്ചു യാത്രചെയ്യണമെങ്കില്‍ സദാചാരപോലിസ് കളിക്കുന്നവരെ പേടിക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തില്‍ .
അച്ഛനമ്മമാര്‍ മക്കളെ കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! സഹോദരീ സഹോദരന്മാര്‍ പരസ്പരം കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! ഭാര്യാ ഭര്‍ത്താക്കന്മാരും കാമുകീ കാമുകന്മാരും പരസ്പരം കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! അതവരുടെ മൗലികാവകാശം ആണെന്ന് ബോധ്യപ്പെടട്ടെ! അതിലൂടെ സ്‌നേഹത്തിന്റെ വില മറ്റൊന്നിനുമില്ലെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടട്ടെ. അന്യന്റെ സ്‌നേഹപ്രകടനങ്ങളില്‍ തങ്ങളുടെ സദാചാര ബോധത്തിനു മുറിവേല്‍ക്കാന്‍ ഒന്നുമില്ലെന്ന് അവര്‍ തിരിച്ചറിയട്ടെ!
ചുംബിക്കാന്‍ വേണ്ടിയുള്ള അവ്കാശത്തിനു വേണ്ടിയല്ല ഈ സമരം. മറിച്ച് സഹജീവികള്‍ക്ക്  അവര്‍ തമ്മിലുള്ള ബന്ധം എന്തുമാകട്ടെ  അവര്‍ തമ്മിലുള്ള സ്‌നേഹം ഒരു ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ കൈമാറാന്‍ ഉള്ള അധികാരമുണ്ടെന്നും മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്നും സദാചാര പൊലീസ് വക്താക്കളെ ബോധ്യപ്പെടുത്തുകയാണ്. നിങ്ങളതില്‍ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply