കാരാട്ടും യെച്ചൂരിയും പറയുന്നത്

ഹരികുമാര്‍ കാര്യമായി അണികളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും ഡെല്‍ഹിയിലേയും ശക്തമായ സാന്നിധ്യങ്ങളാണ് സിപിഎം നേതാക്കളായ കാരാട്ടും യെച്ചൂരിയും. ഇവര്‍ക്കുമുന്നെ പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയവരില്‍ ഭൂരിപക്ഷവും ജനങ്ങള്‍ക്കിടയിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ചാണ് ഉയര്‍ന്നു വന്നതെങ്കില്‍ ഇവര്‍ വിദ്യാര്‍ഥ്രി രാഷ്ട്രീയത്തിലൂയേയും ബൗദ്ധിക മണ്ഡലത്തിലൂടേയുമാണ് നേതൃത്വത്തിലെത്തിയത്. രണ്ടിന്റേയും ഗുണങ്ങളും ദോഷങ്ങളും ഇരുവര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഡെല്‍ഹിയില്‍ തരംഗമായി മാറിയ കെജിരിവാളിനെ ആശയപരമായി വിമര്‍ശിക്കുമ്പോഴും, പതിറ്റാണ്ടുകളായി അവിടെ ജീവിച്ചിട്ടും ജനങ്ങള്‍ക്കിടയില്‍ ഒരു സാന്നിധ്യവുമുണ്ടാക്കാന്‍ ഇവര്‍ക്കാവാത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട കാരാട്ടിന്റേയും യെച്ചൂരിയുടേയും പ്രസ്താവനകളാണ് ഈ കുറിപ്പിനാധാരം. […]

4743.karatyechuryഹരികുമാര്‍
കാര്യമായി അണികളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും ഡെല്‍ഹിയിലേയും ശക്തമായ സാന്നിധ്യങ്ങളാണ് സിപിഎം നേതാക്കളായ കാരാട്ടും യെച്ചൂരിയും. ഇവര്‍ക്കുമുന്നെ പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയവരില്‍ ഭൂരിപക്ഷവും ജനങ്ങള്‍ക്കിടയിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ചാണ് ഉയര്‍ന്നു വന്നതെങ്കില്‍ ഇവര്‍ വിദ്യാര്‍ഥ്രി രാഷ്ട്രീയത്തിലൂയേയും ബൗദ്ധിക മണ്ഡലത്തിലൂടേയുമാണ് നേതൃത്വത്തിലെത്തിയത്. രണ്ടിന്റേയും ഗുണങ്ങളും ദോഷങ്ങളും ഇരുവര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഡെല്‍ഹിയില്‍ തരംഗമായി മാറിയ കെജിരിവാളിനെ ആശയപരമായി വിമര്‍ശിക്കുമ്പോഴും, പതിറ്റാണ്ടുകളായി അവിടെ ജീവിച്ചിട്ടും ജനങ്ങള്‍ക്കിടയില്‍ ഒരു സാന്നിധ്യവുമുണ്ടാക്കാന്‍ ഇവര്‍ക്കാവാത്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട കാരാട്ടിന്റേയും യെച്ചൂരിയുടേയും പ്രസ്താവനകളാണ് ഈ കുറിപ്പിനാധാരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്രമോഡിക്കും തടയിടാന്‍ കോണ്‍ഗ്രസ് ഇതര മതനിരപേക്ഷ ശക്തിക്കേ കഴിയൂവെന്ന് എത്ര നിഷ്‌കളങ്കമായാണ് കാരാട്ട് പറയുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയോടെ മതനിരപേക്ഷ പാര്‍ടികളുടെ ഏകോപനവും പുതിയ സഖ്യസംവിധാനവും നിലവില്‍വരുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായാല്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മികച്ച ഇടപെടലായിരിക്കും. എന്നാല്‍ അതുണ്ടാകുമെന്ന് കരുതാന്‍ അദ്ദേഹത്തെപോലുള്ള പാവങ്ങള്‍ക്കേ കഴിയൂ എന്നതല്ലേ സത്യം? ജനപിന്തുണ വന്‍തോതില്‍ നഷ്ടപ്പെട്ട കോണ്‍ഗ്രസിനും യുപിഎയ്ക്കും ബിജെപിയെ നേരിടാനാകില്ല. നിലനില്‍പ്പുപോലും ചോദ്യംചെയ്യപ്പെടുന്ന തരത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരാണ് പുതിയ മുന്നണഇയില്‍ ഉണ്ടാകുക, എന്തായിരിക്കും അവരുടെ മിനിമം പരിപാടി, യുപിഎയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും തുല്യ അകലമായിരിക്കുമോ മുന്നണി സ്വീകരിക്കുക, ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, തൂക്കുമന്ത്രിസഭ വന്നാല്‍ എന്തായിരിക്കും നിലപാട് തുടങ്ങി എത്രയോ ചോദ്യങ്ങള്‍ ബാക്കിയാണ്.
ആം ആദ്മി പാര്‍ടി ദിവസങ്ങളായി കാരാട്ടിന്റെ ഉറക്കം കെടുത്തുകയാണ്. പലപ്പോഴും പല രീതിയിലാണ് അദ്ദേഹം അതേപറ്റി പറയുന്നത്. ആം ആദ്മി പാര്‍ട്ടി ഇടതുപക്ഷത്തിന് ബദലാവില്ലെന്നും എന്നാല്‍ ഡല്‍ഹിയില്‍ അവര്‍ നടത്തിയത് നല്ല പ്രകടനമാണെന്നും രാഷ്ട്രീയത്തില്‍നിന്ന് അകന്നുനിന്ന മധ്യവര്‍ഗത്തെ കൂടെ കൂട്ടാന്‍ അവര്‍ക്കായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അഴിമതിക്ക് എതിരാണെന്നു പറയുമ്പോള്‍ ഇതിനു കാരണമാകുന്ന നവ ഉദാരനയങ്ങള്‍ക്കെതിരെ അവര്‍ ഒന്നും പറയുന്നില്ല, മറ്റു പാര്‍ടികളുമായി കൂട്ടുചേരാന്‍ അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നും കാരാട്ട് കൂട്ടിചേര്‍ത്തു. ജനങ്ങള്‍ക്ക് താല്‍പ്പര്യം ആശയവിഷയങ്ങളല്ല എന്നും ഭയാനകമായ അഴിമതിക്ക് തടയിടലാണെന്നും മനസ്സിലാക്കാന്‍ കഴിയാത്തത് പ്രത്യയശാസ്ത്രഭാരം കൊണ്ടാണ്. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായിട്ടില്ലെന്നു പറഞ്ഞ കാരാട്ട് വെള്ളം സൗജന്യമായി കൊടുക്കുമെന്നുപറയുമ്പോള്‍ ഡല്‍ഹിയില്‍ 30 ശതമാനം പേരും സ്വന്തമായി പൈപ്പോ മീറ്ററോ ഇല്ലാത്തവരാണെന്ന കാര്യം മറക്കരുതെന്നും ചൂണ്ടികാട്ടി.
പാര്‍ട്ടി നഗരങ്ങളില്‍ വളരാത്തതിനു താത്വികമായ കാരണവും കാരാട്ട് കണ്ടെത്തി. സാധാരണ നേതാക്കള്‍ പറയാത്ത കാരണമാണത്. തൊഴിലാളിപ്രസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് വന്‍ നഗരങ്ങളില്‍ ഇടതുപക്ഷം പ്രവര്‍ത്തിച്ചിരുന്നതെന്നും നിരവധി തുണിമില്ലുകള്‍ ഉണ്ടായിരുന്ന മുംബൈയിലോ ഡെല്‍ഹിയിലോ ഇന്ന് ഒന്നുപോലുമില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഉദാരവല്‍ക്കരണനയം നടപ്പാക്കിയശേഷം നഗരങ്ങളില്‍ പുതിയതരം മധ്യവര്‍ഗമാണ് ഉണ്ടായത്. അവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും അതില്‍ ശരിയുണ്ട്.
എന്നാല്‍ കാരാട്ടിന്റെ വാക്കുകളിലെ സ്പിരിട്ട് യെച്ചൂരിയില്‍ കാണുന്നില്ല. മൂര്‍ത്തമായ സാഹചര്യങ്ങളെ മൂര്‍ത്തമായി അപഗ്രഥിക്കുന്ന ശാസ്ത്രമാണ് മാര്‍ക്‌സിസമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടില്‍ ശരിയുണ്ടായിരിക്കാം. ശാസ്ത്രമാണോ ദര്‍ശനമാണോ എന്ന തര്‍ക്കം അവിടെ നില്‍ക്കുമ്പോഴും. എന്നാല്‍ അതനുസരിച്ചാണ് സിപിഎം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെ ദയനനീയമായ അവസ്ഥയിലേക്ക് പാര്‍ട്ടി എത്തുമായിരുന്നില്ല.
സാമ്രാജ്യത്വത്തിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളെ ശരിയായി മനസ്സിലാക്കി അതിനെ മാറ്റിത്തീര്‍ക്കാനാവശ്യമായ പ്രത്യയശാസ്ത്രമാണ് ഇന്ത്യയില്‍ സിപിഐ എം വികസിപ്പിച്ചെടുക്കുന്നതെന്നാണ് യെച്ചൂരി പറയുന്നത്. അതല്ല എന്ന് കാരാട്ടിന്റെ നഗരങ്ങളെ കുറിച്ചുള്ള വാക്കുകളില്‍ നിന്നുതന്നെ വ്യക്തമാണല്ലോ. ചിന്തയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച മാര്‍ക്‌സിസം 21ാം നൂറ്റാണ്ടില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന വാദം അടിസ്ഥാനരഹിതമാണ്. മാര്‍ക്‌സിസം ഒരു പ്രമാണവാദമല്ല. അത് കാലഘട്ടത്തിന് അനുസൃതമായ മാറ്റം ഉള്‍ക്കൊള്ളുന്നതാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സോഷ്യലിസം നടപ്പാക്കുന്നതിലെ പാളിച്ചയാണ് റഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ തകരാന്‍ കാരണമെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യയില്‍ പാര്‍ട്ടി വളരാത്തതിന്റെ കാരണത്തെ കുറിച്ച് കാര്യമായി പറഞ്ഞില്ല.
സഹസ്രാബ്ദങ്ങളായി ജാതീയമായും സാമൂഹ്യമായും സാസ്‌കാരികമായും വൈവിധ്യങ്ങളില്‍ നിലനില്‍ക്കുന്ന ഇന്ത്യയുടെ മൂര്‍ത്ത സാഹചര്യങ്ങളെയും ആഗോളവല്‍ക്കരണത്തിന്റെ സവിശേഷതകളേയും മൂര്‍ത്തമായി വിശകലനം ചെയ്യാതെ മാര്‍ക്‌സിസം യാന്ത്രികമായി പിന്തുടര്‍ന്നതാണ് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഇന്ത്യയില്‍ പാര്‍ട്ടി വളരാത്തതിനു കാരണമെന്ന് എത്രയോ പ്രകടമാണ്. അതിന്റെ കാരണം മുഴുവന്‍ സാമ്രാജ്യത്വത്തിനുമേല്‍ കെട്ടിവെക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? അതുപോലെ ജനാധിപത്യമെന്ന മഹത്തായ ആശയത്തെ നിഷേധിച്ചതാണ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചക്കു കാരണമെന്നും. ഈ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായ ഒരു പരിശോധനക്കുപോലും തയ്യാറാകാതെയാണ് പാര്‍ട്ടി ഒരു തിരഞ്ഞെടുപ്പിനകൂടി അഭിമുഖീകരിക്ക0ാന്‍ പോകുന്നതെന്ന് യെച്ചൂരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply