എന്ത് കൊണ്ട് കല്ല്യാണ്‍ സാരീസിലെ തൊഴിലാളി സമരത്തെ പിന്തുണക്കണം.

സുരണ്‍ റെഡ് ഏതാണ്ട് ഇതുപോലെ ഒരു സന്ദര്‍ഭത്തിലാണ് 2015ല്‍ ഇതെ തൊഴിലാളികളെ മിനിമം ചില കാര്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മാനേജ്‌മെന്റ് പുറത്താക്കുന്നത്. അന്ന് അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇത്രയെയുള്ളു. ജോലിക്കിടയില്‍ ഒന്ന് മൂത്രമൊഴിക്കുവാന്‍ തോന്നിയാല്‍ അതിനുള്ള സമയം അനുവദിക്കണം. തിരക്കില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഒന്ന് ഇരിക്കാന്‍ അനുവദിക്കണം. അഞ്ച് മിനിറ്റ് വൈകിയെത്തിയാല്‍ ഹാഫ് ഡെ ശമ്പളം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം. ഈ പറഞ്ഞ കാര്യങ്ങള്‍ കേവലം നാട്ടുനടപ്പ് മര്യാദമാത്രമല്ല. തൊഴിലവകാശം കൂടിയാണ്. ഈ ആവശ്യങ്ങള്‍ സ്ഥാപനത്തിനു് പുറത്ത് വന്ന് […]

kkkസുരണ്‍ റെഡ്

ഏതാണ്ട് ഇതുപോലെ ഒരു സന്ദര്‍ഭത്തിലാണ് 2015ല്‍ ഇതെ തൊഴിലാളികളെ മിനിമം ചില കാര്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മാനേജ്‌മെന്റ് പുറത്താക്കുന്നത്. അന്ന് അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇത്രയെയുള്ളു. ജോലിക്കിടയില്‍ ഒന്ന് മൂത്രമൊഴിക്കുവാന്‍ തോന്നിയാല്‍ അതിനുള്ള സമയം അനുവദിക്കണം. തിരക്കില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഒന്ന് ഇരിക്കാന്‍ അനുവദിക്കണം. അഞ്ച് മിനിറ്റ് വൈകിയെത്തിയാല്‍ ഹാഫ് ഡെ ശമ്പളം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം. ഈ പറഞ്ഞ കാര്യങ്ങള്‍ കേവലം നാട്ടുനടപ്പ് മര്യാദമാത്രമല്ല. തൊഴിലവകാശം കൂടിയാണ്. ഈ ആവശ്യങ്ങള്‍ സ്ഥാപനത്തിനു് പുറത്ത് വന്ന് കൊടി പിടിച്ചു കൊണ്ട് പറഞ്ഞ കര്യങ്ങളല്ല. മനേജ്‌മെന്റ് സ്റ്റാഫ് യോഗങ്ങളില്‍ നിരവധി വട്ടം. എന്നീട്ടും സ്ത്രീകളായതുകൊണ്ട് മാത്രം ക്ഷമയോടെ കാത്തിരുന്നു. ഏറെ നാള്‍ .പക്ഷെ മാനേജ്‌മെന്റ് ഏകപക്ഷീയമായി ഈ തൊഴിലാളി സ്ത്രീകളെ പുറത്താക്കി. ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലയെന്ന ദാര്‍ഷ്ട്യത്തോടെ. വ്യവസ്ഥാപിത യൂണിയനുകളും രാഷ്ട്രീയ നേതൃത്വങ്ങളും ഇടപ്പെടില്ലയെന്ന അഹങ്കാരത്തോടെ. വാസ്തവത്തില്‍ അത് തന്നെ സംഭവിച്ചു.
ഇതിനിടയില്‍ കോഴിക്കോട് നഗരത്തിലെ ഷോപ്പുകളിലെ സ്ത്രീ തൊഴിലാളികള്‍ മൂത്രമൊഴിക്കാനുള്ള അവകാശം നേടിയെടുത്തു മനുഷ്യാവകാശപ്രവര്‍ത്തകരും, സോഷ്യല്‍ മീഡിയ കൂട്ടായ്മയും ഒത്ത് ചേര്‍ന്നു കൊണ്ട് സമരം വൈറലാക്കിയതിന് ശേഷം സമരത്തിന് മുന്നില്‍ മുതലാളിമാര്‍ മുട്ടുമടക്കിയത്. അങ്ങിനെ ആ സമരം ചരിത്രവിജയം കൈവരിച്ചു.
ഒരു പക്ഷെഒരു നിമിത്തമെന്ന പോലെ തൃശൂരിലെ കല്ല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ക്ക് പിന്തുണയുമായ് കോഴിക്കോട് സമരസംഘടന രംഗത്ത് വന്നു. തൃശൂരില്‍ ഇരിക്കല്‍ സമരം രൂപപ്പെട്ടു. സമരത്തെ സഹായിക്കുവാന്‍ സമരസമിതി രൂപീകരിച്ചു. ജില്ലയിലെ മുഴുവന്‍ യൂണിയന്‍ നേതൃത്വങ്ങളെയും സമരസമിതിയിലേക്ക് ക്ഷണിച്ചു.CITU നേതൃത്വം സമരത്തില്‍ സര്‍വ്വവിധ പിന്തുണയും പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ പാപ്പരത്തം പുറത്ത് ചാടി. അങ്ങിനെ മഹത്തായ തൊഴിലാളി പ്രസ്ഥാനം ഒരിക്കല്‍ കൂടി തൊഴില്‍ സമരത്തെ വഞ്ചിച്ച് ചരിത്രത്തിന്റെ ഭാഗമായ് മാറി. ബഹുജന പ്രസ്ഥാനങ്ങള്‍ കല്യാണ്‍ഗ്രൂപ്പിന് ഓശാനപ്പാടി. മാധ്യമ രാജാക്കന്മാര്‍ ഭയഭക്തിയോടെ സ്വാമിയെ വണങ്ങി നിന്നു. AITUC യും സാമൂഹ്യ മാധ്യമങ്ങളും ,മുട്ടുമടക്കാത്തചെറു പാര്‍ട്ടികളും. ഉല്‍പ്പതൃഷ്ണുക്കളായ ചെറുപ്പക്കാരുടെ സംഘങ്ങളും വിവിധ പ്രവാസി സംഘങ്ങളും സമരത്തോടൊപ്പം കൈകോര്‍ത്തു. സമരം അസംഘിടിത മേഖല തൊഴിലാളി യൂണിയന്‍ ( AMTU ) നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിച്ചു.കല്ല്യാണ്‍ഗ്രൂപ്പുകളുടെ ഷോപ്പുകള്‍ ബഹിഷ്‌ക്കരിക്കാന്‍ അഹ്വാനമയി.ബിസിനിസി നെ ദോഷകരമാകുമെന്ന സന്ദര്‍ഭത്തില്‍ CPI നേതൃത്വം നേരിട്ടെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.നേതൃത്വം മാനേജ്‌മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തി. വളരെ ശ്രദ്ധേയമായ കാര്യം തൊഴിലാളികള്‍ ഒരിക്കല്‍ പോലും സ്ഥാപനത്തിനെതിരെ പ്രവര്‍ത്തിച്ചീട്ടുള്ളതായ് മാനേജ്‌മെന്റ് പറഞ്ഞിരുന്നില്ല. കസ്റ്റംമേഴ്‌സിന്റെ .ഒരു പരാതി പോലും തൊഴിലാളികള്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ടായിരുന്നില്ല. ഒരാളുപോലും ഷോപ്പില്‍ നിന്ന് തിരിച്ചു പോയിരുന്നില്ല. എന്നീട്ടും തൊഴിലാളികളെ പുറത്താക്കിയതെന്തിനെന്ന ചോദ്യത്തിന് ഒരു മറുപടിയും ഉണ്ടായിയില്ല. AITUC ലീഡര്‍ഷിപ്പിന്റെ മുന്‍ കൈയ്യില്‍ സമരം ഒത്തുതീര്‍ന്നു.
ആ സമരത്തിലൂടെ നിരവധി നേട്ടങ്ങള്‍ തൊഴിലാളികള്‍ക്കുണ്ടായി. ഡിമാന്റ് ചെയ്തിരുന്ന് മുഴുവന്‍ കാര്യങ്ങളും അംഗീകരിച്ചു.ഇരിക്കുവാന്‍ ഓരോ തൊഴിലാളികള്‍ക്കും സ്റ്റുളുകള്‍ കൊടുത്തു.ഭക്ഷണം കഴിക്കാനും, മുത്രമൊഴിക്കാനും സമയമനുവദിച്ചു. തൊഴില്‍ സമയങ്ങളില്‍ ഇളവുകളുണ്ടായി. ശമ്പള വര്‍ദ്ധനവ് അങ്ങിനെയെല്ലാം നേടിയെടുക്കാനായി.
ഇപ്പോഴിതാ എല്ലാ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെയും കാറ്റില്‍ പറത്തി ഏകപക്ഷീയമായി തൊഴിലാളികളെ പിരിച്ച് വിട്ടിരിക്കുന്നു. അന്ന് സമരത്തിലുണ്ടായിരുന്ന അഞ്ച് പേരെയും അവരെ സഹായിച്ച മറ്റൊരു തൊഴിലാളിയേയും.ഇന്ത്യാ മഹാരാജ്യത്തും മുനാടുകളിലും വ്യവസായം കൊഴുപ്പിക്കുന്ന കല്ല്യാണ്‍ഗ്രൂപ്പിന് ഈ ആറ് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുവാന്‍ പണമില്ലെന്ന് .
അതു കൊണ്ട് കൂട്ടുക്കാരെ ഈ ഉമ്മറത്ത് കയറി നിന്ന് നമ്മെ വിരട്ടാന്‍ നോക്കുന്ന ഈ പുലിയെ ആട്ടിയോടിച്ചേ മതിയാകൂ. ഒരു ജനാധിപത്യ സമൂഹത്തിന് മുന്നോട്ട് പോകാന്‍ കഴിയേണ്ടതുണ്ട്. അതിന് എല്ലാ ശക്തിയും സംഭരിക്കേണ്ടത് നമ്മുടെ കടമയാണ്. ഇങ്ങനെ കത്തുന്ന പൊരിവെയിലത്ത് നില്‍ക്കുന്ന
ഈ സഹോദരങ്ങള്‍ അവരെ തിരിച്ച് സ്ഥാപനത്തില്‍ കയറ്റും വരെ ഐക്യപ്പെടെണ്ടത് ഓരോ മനുഷ്യന്റെയും ഉത്വരവാദിത്വമാണ്. കാലം വല്ലാത്തൊരു കാലമാണ്,.പരപ്പരം സാഹായിച്ചും കൊണ്ടും കൊടുത്തു മാത്രമെ നമ്മുക്ക് മുന്നോട്ട് പോകാനാകു’. അതിന് കൊടിയുടെയും ബാനറിന്റെയും നിറം നമ്മുക്ക് തടസ്സമാകരുത്.
അതു കൊണ്ട് തന്നെ ഈ സമരം ആധൂനിക കേരളത്തിന്റെ മാടമ്പി വല്‍ക്കരണത്തിനെതിരെയുള്ള സമരമാണ്. ഈ സമരം വിജയിച്ചേ മതിയാകൂ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply