ഇനിയെങ്കിലും ഈ കമ്പനി പൂട്ടരുതോ..?

ഒരു ഗ്രാമത്തേയും പുഴയേയും മലിനമാക്കുകയും ജനങ്ങളെ കാന്‍സര്‍ രോഗികളാക്കുകയും മണ്ണിനേയും വിണ്ണിനേയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു കമ്പനിക്കായി അധികാരികളും ഉദ്യാഗസ്ഥരും വീണ്ടും വീണ്ടും കോര്‍ക്കുന്ന കാഴ്ചയാണ് ചാലക്കുടിക്കടുത്ത കാതിക്കുടത്ത് കാണുന്നത്. വര്‍ഷങ്ങളായി കമ്പനിക്കെതിരെ സമരം ചെയ്യുന്ന നാട്ടുകാരുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയാണ് നിറ്റാ ജലാറ്റിന്‍ കമ്പനിക്കായി ഉദ്യാഗസ്ഥര്‍ പച്ചക്കള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ്തും മലിനീകരണ ബോര്‍ഡ്് ചെയര്‍മാനടക്കമുള്ളവര്‍. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പരിസരമലിനീകരണവുമായി ബന്ധപ്പെട്ട പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, സെക്രട്ടറി, എഞ്ചിനീയര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, […]

kkkk

ഒരു ഗ്രാമത്തേയും പുഴയേയും മലിനമാക്കുകയും ജനങ്ങളെ കാന്‍സര്‍ രോഗികളാക്കുകയും മണ്ണിനേയും വിണ്ണിനേയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു കമ്പനിക്കായി അധികാരികളും ഉദ്യാഗസ്ഥരും വീണ്ടും വീണ്ടും കോര്‍ക്കുന്ന കാഴ്ചയാണ് ചാലക്കുടിക്കടുത്ത കാതിക്കുടത്ത് കാണുന്നത്. വര്‍ഷങ്ങളായി കമ്പനിക്കെതിരെ സമരം ചെയ്യുന്ന നാട്ടുകാരുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയാണ് നിറ്റാ ജലാറ്റിന്‍ കമ്പനിക്കായി ഉദ്യാഗസ്ഥര്‍ പച്ചക്കള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ്തും മലിനീകരണ ബോര്‍ഡ്് ചെയര്‍മാനടക്കമുള്ളവര്‍.
ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പരിസരമലിനീകരണവുമായി ബന്ധപ്പെട്ട പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, സെക്രട്ടറി, എഞ്ചിനീയര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധി പ്രസക്തമാകുന്നത്. മെയ് ഒമ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കാതികുടം നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിക്ക് പ്രവര്‍ത്താനാനുമതി നല്‍കി സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചെന്നും സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും
മുകുന്ദപുരം കല്ലൂര്‍ വടക്കുമുറി കാതികുടം കുഞ്ഞുവളപ്പില്‍ സുനില്‍കുമാറിന്റെ പരാതിയിലാണ് വിധി. കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചത് പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ചാലക്കുടി പുഴയിലെ വെള്ളം അനുമതി ഇല്ലാതെ ഉപയോഗിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. റീസൈക്കിള്‍ ചെയ്ത് പുഴയിലെ ജലത്തിന്റെ ഉപയോഗം കുറയ്ക്കുക, അര്‍ദ്ധ ഖരമാലിന്യങ്ങള്‍ പുറംതള്ളുന്നത് നിര്‍ത്തുക, മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, മാലിന്യങ്ങള്‍ മാറ്റി പുഴ വൃത്തിയാക്കുക, ജനപ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും നാട്ടുകാരും അടങ്ങിയ മോണിറ്ററിംങ്ങ് കമ്മിറ്റി നിരീക്ഷണം നടത്തുക എന്നിവ അടങ്ങിയ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ മറച്ചുവെച്ചതായും ചൂണ്ടിക്കാട്ടി.
നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ മാനേജിങ്ങ് ഡയറക്ടര്‍ ജി. സുശീലന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷാജി മോഹന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍, സെക്രട്ടറി പി.മോളിക്കുട്ടി , ചീഫ് എഞ്ചിനീയര്‍ സുധീര്‍ ബാബു, എഞ്ചിനീയര്‍ ഗ്ലാഡീസ് സരോജ, ഡി.എച്ച്. എഞ്ചിനീയര്‍ ടി. എ. തങ്കപ്പന്‍, കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറി ആനീസ് എം. കെ., കലൂര്‍ വടക്കുമുറി വില്ലേജ് ഓഫീസര്‍ അഹമദ് നിസാര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വനജ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഓസ്സീന്‍ ഉത്പാദനത്തിനായി മൃഗങ്ങളുടെ എല്ലും ആസിഡും വെള്ളവും ഉപയോഗിച്ച് അഴുകിയശേഷം എടുക്കുമ്പോള്‍ വന്‍ ദുര്‍ഗന്ധമുള്ളതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷവാതകം പുറം തള്ളുകയും അഴുകിയ എല്ലിന്റെയും മജ്ജയുടെയും മാംസത്തിന്റെയും കൊഴുപ്പിന്റെയും ആസിഡും രാസവസ്തുക്കളും അവശിഷ്ടങ്ങളും പുറംതള്ളി അന്തരീക്ഷവും കിണറും പുഴയും ജലവും മലിനപ്പെടുത്തുകയും ചെയ്യുന്നതായും പരാതിപ്പെട്ടിട്ടുണ്ട്. 100 മീറ്റര്‍ ചുറ്റളവില്‍ 46 കുടുംബങ്ങളും കിണറുകളും ഉണ്ടെന്ന കാര്യം മറച്ചുവെച്ച് 250 മീറ്റര്‍ ചുറ്റളവില്‍ വീടുകളും കിണറുകളും ഇല്ലെന്ന് കമ്പനി നല്‍കിയ വ്യാജപ്രസ്താവനയില്‍ നടപടി എടുത്തിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറി, കലൂര്‍ വടക്കുമുറി വില്ലേജ് ഓഫീസര്‍, ഇറിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ ചേര്‍ന്ന് നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിക്ക് കണ്‍സെന്റും പ്രവര്‍ത്തന അനുമതിയും നല്‍കിയത് ക്രമവിരുദ്ധമായാണെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.
അതിനിടെ ജൈവവളമെന്ന വ്യാജേന കമ്പനി തോട്ടമുടമകള്‍ക്കു നല്‍കിയിരുന്ന അവശിഷ്ടങ്ങളില്‍ അമിതമായ തോതില്‍ മെര്‍ക്കുറിയടക്കമുള്ള രാസവസ്തുക്കളുണ്ടെന്ന് കഴിഞ്ഞ വാരം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധസംഘം കണ്ടെത്തിയിരുന്നു. മണ്ണിനു തീര്‍ത്തു അപകടരമാണ് ഈ അവശിഷ്ടം.
കൂടാതെ അടുത്തയിടെ കമ്പനിയില്‍ നിന്നും പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്ന പൈപ്പ് പൊട്ടി നാടാകെ ദുര്‍ഗന്ധം പരന്നിരുന്നു. പൈപ്പില്‍ നിന്നുമുള്ള മാലിന്യവെള്ളം പ്രദേശമാകെ പരന്നു. വന്‍ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ദുരിതത്തിലായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴവെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി പഞ്ചായത്ത് നിര്‍മ്മിച്ച തോടിലൂടെയാണ് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഒഴുകിയത്. തൊഴിലുറപ്പ് തൊഴിലാളികളില്‍ മൂന്നുപേര്‍ ഇവിടെ കുഴഞ്ഞ് വീണിരുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് പലര്‍ക്കും ഛര്‍ദിയും അനുഭവപ്പെട്ടു. പലരും ബന്ധുവീടുകളില്‍ അഭയം തേടി കമ്പനിയിലെ പ്രവര്‍ത്തികള്‍ക്ക് ശേഷം റീസൈക്കിള്‍ ചെയ്ത വെള്ളം മണ്ണിനടിയില്‍ കുഴിച്ചിട്ട പൈപ്പുകള്‍ വഴി പുഴയിലേക്ക് ഒഴുക്കിവിടാനാണ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ വെള്ളം റീസൈക്കിള്‍ ചെയ്യാതെ മാലിന്യങ്ങളടക്കമാണ് രാത്രികാലങ്ങളില്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നത്. മലിനജലം എത്തുന്ന പുഴയുടെ ഈ പ്രദേശത്ത് പത്തില്‍പരം കുടിവെള്ള പദ്ധതികളുണ്ട്. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലുള്ളവരടക്കം ആറില്‍പരം ലക്ഷം പേരാണ് ഈ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. കമ്പനിയില്‍ ഉത്പാദനം ക്രമാതീതമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇവിടെ അവശേഷിക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ പൈപ്പുകള്‍ വഴി പുഴയിലേക്ക് ഒഴുക്കിവിടുകയാണെന്നും ആരോപണമുണ്ടായിരുന്നു. ഇതൊന്നും പക്ഷെ ്അധികൃതരുടെ കണ്ണില്‍ മാത്രം പെട്ടില്ല.
മുന്‍കാലങ്ങളില്‍ ഉല്‍പാദനത്തിന് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്ലത്രെ. എല്ലില്‍നിന്നും ഗുളികകള്‍ക്കാവശ്യമായ ക്യാപ്‌സൂളുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ലോഡ് കണക്കിന് എല്ലുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുമായി എത്തുന്നത്. എല്ലുകള്‍ ശുചീകരിക്കുന്ന സമയത്തുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാതെ നേരിട്ട് പുറത്തേക്കൊഴുക്കുന്നതായും നേരത്തെ പരാതികളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങളും അരങ്ങേറിയിരുന്നു. കോടതിയുടെ പ്രത്യേക ഉത്തരവ് തരപ്പെടുത്തിയാണ് കമ്പനി കാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply