ഇത് തീവ്രവാദമല്ല, ഭീരുത്വം

തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകുന്നതും മതം മാറ്റുന്നതും ചെയ്യുന്നതിനെ തീവ്രവാദമെന്നോ ഭീകരവാദമെന്നോ വിശേഷിപ്പിക്കുന്നത് ശരിയല്ല. ഇതിനെ വിളിക്കണ്ടത് ഭീരുത്വമെന്നാണ്. മറിച്ചുവിളിക്കുന്നത് തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും അപമാനമാണ്. കാരണം ചിലപ്പോഴൊക്കെ തീവ്രവാദവും ഭീകരവാദവുമൊക്കെ അനിവാര്യമാകാം. എന്നാല്‍ ഭീരുത്വം എല്ലായ്‌പ്പോഴും നാണക്കേടാണ്. നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ ഇസ്ലാംമതത്തിലേക്ക് മാറ്റിയ ദൃശ്യങ്ങള്‍ ബൊക്കോ ഹറാം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പെണ്‍കുട്ടികളെ വിട്ടയയ്ക്കില്ലെന്നും ബൊക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷെക്കാവു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഏപ്രില്‍ 14ന് […]

gggതടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകുന്നതും മതം മാറ്റുന്നതും ചെയ്യുന്നതിനെ തീവ്രവാദമെന്നോ ഭീകരവാദമെന്നോ വിശേഷിപ്പിക്കുന്നത് ശരിയല്ല. ഇതിനെ വിളിക്കണ്ടത് ഭീരുത്വമെന്നാണ്. മറിച്ചുവിളിക്കുന്നത് തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും അപമാനമാണ്. കാരണം ചിലപ്പോഴൊക്കെ തീവ്രവാദവും ഭീകരവാദവുമൊക്കെ അനിവാര്യമാകാം. എന്നാല്‍ ഭീരുത്വം എല്ലായ്‌പ്പോഴും നാണക്കേടാണ്.

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ ഇസ്ലാംമതത്തിലേക്ക് മാറ്റിയ ദൃശ്യങ്ങള്‍ ബൊക്കോ ഹറാം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പെണ്‍കുട്ടികളെ വിട്ടയയ്ക്കില്ലെന്നും ബൊക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷെക്കാവു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഏപ്രില്‍ 14ന് ബോര്‍നൊ സംസ്ഥാനത്തെ ചിബോക്ക് സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ 130 പെണ്‍കുട്ടികളുടെ വീഡിയോദൃശ്യമാണ് പുറത്തുവിട്ടത്. ഒരുമാസത്തിനിടെ 276 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അവശേഷിച്ചവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീഡിയോദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഈ കൊച്ചുപെണഅ#കുട്ടികള തട്ടിക്കൊണ്ടുപോകുന്നതും ബലമായി മതം മാറ്റുന്നതും ഭീരുത്വമല്ലാതെ മറ്റെന്താണ്?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply