ആവീഷ്‌ക്കാര സ്വാതന്ത്ര്യം – ഒരു പോരാട്ടത്തിന്റെ ഓര്‍മ്മ

സുരന്‍ ആവീഷ്‌ക്കാര സ്വാതന്ത്ര്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരിന്ത്യന്‍ അവസ്ഥയിലാണ് നാളെ കുരിശിന്റെ വഴി നാടകത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെക്കുന്നത്. 1986 ലാണ് പി എം ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ‘ എന്ന നാടകം അന്നത്തെ ഇടതുപക്ഷ ഗവര്‍മെന്റ് നിരോധിക്കുന്നത്. ആലപ്പുഴ സൂര്യകാന്തി തിയ്യറ്റേഴ്‌സിന്റെ ബാനറിലായിരുന്നു നാടകം അരങ്ങിലെത്തിയത്. ആലപ്പുഴയിലെ മത്സ്യതൊഴിലാളികളടക്കമുള്ള സാധാരണ മനുഷ്യരുടെ കലാസാംസ്‌കാരിക സംഘമായിരുന്നു സൂര്യകാന്തി. നാടകത്തില്‍ ക്രിസ്തു ദൈവപുത്രനല്ലയെന്നും, യൂദാസ് ഒറ്റുകാരനല്ലെന്നും, മറിയം കന്യകയല്ലെന്നും കഥാകൃത്ത് പറയുന്നുണ്ടെന്നുമായിരുന്നു ക്രിസ്ത്യന്‍ പൗരോഹത്യ സഭ […]

aviസുരന്‍

ആവീഷ്‌ക്കാര സ്വാതന്ത്ര്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരിന്ത്യന്‍ അവസ്ഥയിലാണ് നാളെ കുരിശിന്റെ വഴി നാടകത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെക്കുന്നത്.
1986 ലാണ് പി എം ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ‘
എന്ന നാടകം അന്നത്തെ ഇടതുപക്ഷ ഗവര്‍മെന്റ് നിരോധിക്കുന്നത്. ആലപ്പുഴ സൂര്യകാന്തി തിയ്യറ്റേഴ്‌സിന്റെ ബാനറിലായിരുന്നു നാടകം അരങ്ങിലെത്തിയത്. ആലപ്പുഴയിലെ മത്സ്യതൊഴിലാളികളടക്കമുള്ള സാധാരണ മനുഷ്യരുടെ കലാസാംസ്‌കാരിക സംഘമായിരുന്നു സൂര്യകാന്തി.
നാടകത്തില്‍ ക്രിസ്തു ദൈവപുത്രനല്ലയെന്നും, യൂദാസ് ഒറ്റുകാരനല്ലെന്നും, മറിയം കന്യകയല്ലെന്നും കഥാകൃത്ത് പറയുന്നുണ്ടെന്നുമായിരുന്നു ക്രിസ്ത്യന്‍ പൗരോഹത്യ സഭ കണ്ടെത്തിയത്.
57 ലെ കുപ്രസിദ്ധിയാര്‍ന്ന വിമോചന സമരത്തിന് ശേഷം പള്ളിയും പട്ടക്കാരും കൊടയും കുരിശുമായ് രംഗത്തിറയ സന്ദര്‍ഭം.
ആലപ്പുഴയിലെ ഏതാനും കളികള്‍ക്ക് ശേഷം തൃശൂരിലെ നാടകാവതരണത്തോടെയാണ് ആദ്യം തടയുന്നത്. പിന്നീട് രാജ്യമെമ്പാടും നിരോധിച്ചു.
അതെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വലിയ ബഹുജന പ്രതിഷേധത്തിലാണ് ജോസ് ചിറമ്മല്‍ ‘ കുരിശിന്റെ വഴി ‘യെന്ന നാടകം ആയിരങ്ങളെ സാക്ഷിയാക്കി ആലപ്പാട് സെന്ററില്‍ നിന്ന് തുടങ്ങുന്ന രീതിയില്‍ അവതരിപ്പിക്കുന്നത്. 50ല്‍ പരം നാടക പ്രവര്‍ത്തകരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കാലമെറെ മുന്നോട്ട് പോയി. സംഭവ ബഹുലമായ മൂന്നു പ്രതീറ്റാണ്ടുകള്‍ പിന്നിടുന്ന വേളയിലാണ് സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികളുടെ തേരോട്ടം ശക്തിപ്പെടുന്നത്.
തങ്ങളുടെ കാല്പനിക ധാരണകള്‍ക്കപ്പുറത്ത് സിനിമയുടെയും, എഴുത്തിന്റെയും, കലയുടെയും രംഗത്ത് വേറെയെന്നും വരേണ്ടതില്ലതില്‍ നിന്നാണ് ലോകോത്തര എഴുത്തുകാരന്‍ ദബോല്‍ക്കറില്‍ തുടങ്ങി ഗൗരി ലങ്കേഷിലെത്തി നില്‍ക്കുന്ന കൊലപാതകങ്ങള്‍ നടക്കുന്നത്.
സജ്ജയ് ലീല ബന്‍സാലയുടെ പത്മാവതിയും, സനല്‍കുമാര്‍ ശശീധരന്റെ എസ് ദുര്‍ഗ്ഗയെന്ന സിനിമക്കെതിരെയുo നടക്കുന്ന ആക്രോശങ്ങള്‍ കൂട്ടി വായിക്കേണ്ടതാണ്.
അതു കൊണ്ട് തന്നെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം വിശാലമായ ഐക്യപ്പെടലിന്റെ സാധ്യതകളെ തുറന്ന് വെക്കുന്നുണ്ട്.
നാളെ നവംബര്‍ 25 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആലപ്പാട് സെന്ററില്‍ നിന്ന് തുടങ്ങി തൃപ്രയാറില്‍ അവസാനിക്കുന്ന കുരിശിന്റെ വഴി നാടകത്തിന്റെ ഓര്‍മ്മയും വര്‍ത്തമാനവും പ്രസക്തമാകുന്നത്. ഈ പരിപാടിയില്‍ താങ്കളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ ഇരിങ്ങാലക്കുട കൂട്ടായ്മ

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply