ആരാണ് തീവ്രവാദി…..അഥവാ തീവ്രവാദികളെ എങ്ങനെ ഉണ്ടാക്കാം.

ബാലു ഇങ്ങനെയൊരു തലക്കെട്ടില്‍ ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ അതീവ ദു:ഖവും അതോടോപ്പം ആശങ്കയും നില നിര്‍ത്തി ചിലത് കുറിക്കട്ടെ.ഇന്ന് രാവിലെ 10 മണിയോട് കൂടി എന്റെ ഒരു പത്ര സുഹൃത്ത് വിളിച്ച് വടക്കേക്കര പോലീസ് സ്റ്റേഷനില്‍ തീവ്രവാദികളെ പിടിച്ചെന്ന് അറിയിച്ചതനുസരിച്ച് 10.20 ഓടെ ഞാന്‍ സ്റ്റേഷനിലെത്തി. ആ സമയം മുതല്‍ വൈകിട്ട് 4 മണി വരെ സ്റ്റേഷന് സമീപത്ത് അരങ്ങേറിയ സംഭവങ്ങളാണ് ചുരുക്കി ഇവിടെ കുറിക്കുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ അമ്പതോളം വരുന്ന ആള്‍ക്കൂട്ടം സ്റ്റേഷന് പുറത്ത് […]

i sബാലു

ഇങ്ങനെയൊരു തലക്കെട്ടില്‍ ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ അതീവ ദു:ഖവും അതോടോപ്പം ആശങ്കയും നില നിര്‍ത്തി ചിലത് കുറിക്കട്ടെ.ഇന്ന് രാവിലെ 10 മണിയോട് കൂടി എന്റെ ഒരു പത്ര സുഹൃത്ത് വിളിച്ച് വടക്കേക്കര പോലീസ് സ്റ്റേഷനില്‍ തീവ്രവാദികളെ പിടിച്ചെന്ന് അറിയിച്ചതനുസരിച്ച് 10.20 ഓടെ ഞാന്‍ സ്റ്റേഷനിലെത്തി. ആ സമയം മുതല്‍ വൈകിട്ട് 4 മണി വരെ സ്റ്റേഷന് സമീപത്ത് അരങ്ങേറിയ സംഭവങ്ങളാണ് ചുരുക്കി ഇവിടെ കുറിക്കുന്നത്.

ഞാന്‍ ചെല്ലുമ്പോള്‍ അമ്പതോളം വരുന്ന ആള്‍ക്കൂട്ടം സ്റ്റേഷന് പുറത്ത് കൂടി നില്‍ക്കുണ്ട്. ഹിന്ദു ഐക്യവേദിയുടെ നേതാക്കളും ആ കൂട്ടത്തിലുണ്ട്. സ്റ്റേഷനകത്ത് എതാനും താടിവളര്‍ത്തിയ ആളുകളും എതാനും പോലീസുകാരുമുണ്ട്. കാര്യം തിരക്കിയ എന്നോട് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു വാക്കേക്കരയുടെ പല ഭാഗത്തും സംശയകരമായ സാഹചര്യത്തില്‍ ഒരു സംഘം എത്തിയിട്ടുണ്ടെന്നും ഇവര്‍ വീടുകള്‍ കയറുകയാണെന്നും ഇവരുടെ കൈയ്യില്‍ ലഘുലേഖകളും അമ്പലങ്ങള്‍, പള്ളികള്‍,DYFI കൊടിമരം എന്നിവ അടയാളപ്പെടുത്തിയ പ്രാദേശിക സ്‌കെച്ചുകള്‍ ഉണ്ടെന്നും അതിനാല്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു. അവര്‍ നല്‍കിയ ലഘുലേഖയില്‍ നിന്നും ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് മനസിലായത്. ഇസ്ലാമിക് സ്റ്റേറ്റ് ( ഐ.എസ് ) ന് എതിരായ നോട്ടീസുകളായിരുന്നു എറെയും. ഇസ്ലാം തീവ്രവാദ മതമല്ലെന്ന് പ്രചരിപ്പിക്കുന്നതായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. സ്‌കെച്ചുകളിലും സംശയാസ്പദമായ ഒന്നുമില്ലായിരുന്നു.ഇത് പോലീസും സമ്മതിച്ചു.

കസ്റ്റഡിയിലുള്ളവരെ കാണാന്‍ സ്റ്റേഷനിലെത്തിയ രണ്ട് പേരെ ഇവിടെയുണ്ടായിരുന്നവര്‍ ഭിഷണിപ്പെടുത്തുകയും ഇവരുടെ ബൈക്കിന്റെ കീ ഊരിയെടുക്കുകയും ചെയ്തതോടെ സ്റ്റേഷനില്‍ ഉണ്ടായിരുന്ന എ.എസ്.ഐ എത്തി നിയമം കൈയ്യിലെടുക്കരുതെന്നും സ്റ്റേഷന്റെ മുമ്പില്‍ നിന്നും മാറണമെന്നും അവശ്യപ്പെട്ടത് ഒച്ചപ്പാടിനിടയാക്കി. പിന്നീട് കണ്ടത് ഒരു പറവൂര്‍ കാരനെന്ന നിലക്ക് കാണാന്‍ ആഗ്രഹിക്കാത്ത ഒന്നായിരുന്നു. മതേതര ഗ്രാമമായ വടക്കേക്കരയിലാണോ ഇതൊക്കെ നടന്നതെന്ന് വിശ്വാസിക്കുവാന്‍ പറ്റുന്നില്ല. പല ഭാഗങ്ങളില്‍ നിന്നും നാട്ടുകാര്‍ എന്നവകാശപ്പെടുന്ന സംഘം പെട്ടിഓട്ടോയിലും മറ്റുമായി പിടിച്ചു കൊണ്ടുവരുന്നവരെ ഇരയെ കിട്ടിയ വേട്ടനായ്ക്കളെ പോലെ ഒരു കൂട്ടം ആക്രമിക്കുന്ന കാഴ്ചയാണ്. പൊലീസിന്റെ മുക്കിന് താഴെ പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് ഈ അഴിഞ്ഞാട്ടം എന്നത് ഭീതിയുണര്‍ത്തുന്നതാണ്, അപ്പോള്‍ പിടികൂടിയത് മുതല്‍ ഇവിടെ എത്തുംവരെ എന്തായിരിക്കും എന്നത് ഓര്‍ത്ത് നോക്ക്. *ഭ്രാന്ത് പിടിച്ച ജനകൂട്ടത്തിന്റെ അടിയും ഇടിയുമേറ്റ് പ്രാണരക്ഷാര്‍ത്ഥം കരഞ്ഞുകൊണ്ട് സ്റ്റേഷനിലേക്ക് ഓടി കയറിയവരും എന്റെ മനസിനെ നൊമ്പരപ്പെടുത്തി*. രണ്ട് മണിയോട് കൂടി കൂടുതല്‍ പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്. തീവ്വ വാദികളെന്നാരോപിച്ചായിരുന്നു ഇവരുടെ മര്‍ദ്ദനമത്രയും നടത്തിയത്. റൂറല്‍ sp യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തെങ്കിലും അത്തരമൊന്നും അറിവായിട്ടില്ല. പരാതിയെ തുടര്‍ന്ന് മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന പേരില്‍ 39 പേര്‍ക്കെതിരെ കെസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. രാജ്യ ദ്രോഹ കുറ്റം ഒന്നും ചുമത്തിയിട്ടില്ല. കൃത്യമായ വിവരങ്ങള്‍ അറിയാതെ ഒരാളെ തീവ്വവാദിയെന്ന് മുദ്രകുത്തി മര്‍ദ്ദിക്കുവാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്.? ഇവിടെ ആരൊക്കെ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കണമെന്ന അജണ്ട തീരുമാനിക്കാന്‍ ഇവരാര് ? ഞാന്‍ മുകളില്‍ സൂചിപ്പിച്ച സംഭവങ്ങളുടെ വീഡിയോ വിഷ്വല്‍ എന്റെ കൈയ്യില്‍ ഉണ്ട് പക്ഷെ ഞാനത് പ്രചരിപ്പിക്കുവാന്‍ ഉദ്യേശിക്കുന്നില്ല .ഇനി അത് കണ്ട് മറ്റ് ചിലര്‍ക്ക് രക്തം തിളച്ച് പൊങ്ങണ്ട എന്ന് കരുതി മാത്രം. *കേരള സമൂഹം കാത്ത് സൂക്ഷിച്ച മതമൈത്രിയും സാഹോദര്യവും നഷ്ടപ്പെടാന്‍ പാടില്ല. അതിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏവരും ഒന്നിച്ച് നില്‍ക്കണം. വര്‍ഗ്ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന ഉത്തരേന്ത്യകള്‍ ഇവിടെ ആവര്‍ത്തിക്കാതിരിക്കട്ടെ* …

(പറവൂര്‍ ന്യൂസ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply