ആദിവാസികളെ കുടിയിറക്കാനുള്ള നീക്കത്തെ ചെറുക്കുക

എം ഗീതാനന്ദന്‍ 2006-ലെ വനാവകാശ നിയമം മറികടന്ന് 11 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ കുടിയിറക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കയാണ്. ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന വൈദേശികശക്തികള്‍ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ മാത്രമാണ് വനനിയമങ്ങളുണ്ടാക്കിയത്. വനം നശിപ്പിച്ച് ഏകവിളതോട്ടങ്ങളും വന്‍കിട എസ്റ്റേറ്റുകളും ഇന്ത്യയുടെ വനമേഖലകളില്‍ സ്ഥാപിച്ചു. വനനിയമങ്ങള്‍ വനസംരക്ഷണത്തിന് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, വനത്തെ ആശ്രയിച്ച് ജീവിച്ചുവന്നിരുന്ന ആദിവാസികളെ വനത്തില്‍നിന്നും അടിച്ചിറക്കുകയും ചെയ്തു. ചരിത്രപരമായി ആദിവാസികളോട് തുടര്‍ന്നു വന്നിരുന്ന അനീതിക്ക് പരിഹാരം കാണാനാണ് 2006 ല്‍ കേന്ദ്രപാര്‍ലമെന്റ് ആദിവാസി വനാവകാശനിയമം […]

tttഎം ഗീതാനന്ദന്‍

2006-ലെ വനാവകാശ നിയമം മറികടന്ന് 11 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ കുടിയിറക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കയാണ്. ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന വൈദേശികശക്തികള്‍ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ മാത്രമാണ് വനനിയമങ്ങളുണ്ടാക്കിയത്. വനം നശിപ്പിച്ച് ഏകവിളതോട്ടങ്ങളും വന്‍കിട എസ്റ്റേറ്റുകളും ഇന്ത്യയുടെ വനമേഖലകളില്‍ സ്ഥാപിച്ചു. വനനിയമങ്ങള്‍ വനസംരക്ഷണത്തിന് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, വനത്തെ ആശ്രയിച്ച് ജീവിച്ചുവന്നിരുന്ന ആദിവാസികളെ വനത്തില്‍നിന്നും അടിച്ചിറക്കുകയും ചെയ്തു. ചരിത്രപരമായി ആദിവാസികളോട് തുടര്‍ന്നു വന്നിരുന്ന അനീതിക്ക് പരിഹാരം കാണാനാണ് 2006 ല്‍ കേന്ദ്രപാര്‍ലമെന്റ് ആദിവാസി വനാവകാശനിയമം
[ The Scheduled Tribes and Other Forest Dwellers (Rights Recognithion) Act 2006 ] പാസ്സാക്കിയത്. ഗോദവര്‍മ്മന്‍ തിരുമുള്‍പ്പാട് Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസും, ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ നിയമവും പരിഗണിച്ച് വനം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന സുപ്രീം കോടതി റൂളിംഗിന്റെ അടിസ്ഥാനത്തില്‍ ഇത് മോണീറ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി ഒരു സെന്‍ട്രല്‍ എന്‍പവേഡ് കമ്മിറ്റിയെ (CEC) നിയോഗിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്ക് വനേതര ആവശ്യത്തിന് വനം നശിപ്പിക്കാന്‍ സി ഇ സിയും സുപ്രീംകോടതിയും അനുമതി നല്‍കുന്നുണ്ടെങ്കിലും ആദിവാസികള്‍ 2004 മുതല്‍ കുടിയിറക്ക് ഭീഷണിയിലായിരുന്നു. വനസംരക്ഷണത്തില്‍ ആദിവാസി ഗ്രാമസഭകള്‍ വഹിക്കുന്ന പങ്ക് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടിരുന്നില്ല. ഇത് മറികടക്കാനാണ് ആദിവാസി വനാവകാശനിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. രാജ്യത്തെ ആഭ്യന്തരവകുപ്പിനേക്കാള്‍ വമ്പിച്ച ശൃംഖലയാണ് വനംവകുപ്പിനുള്ളത്. വന മനേജ്‌മെന്റില്‍ വമ്പിച്ച അധികാരവും ഇവര്‍ കയ്യാളിവരുന്നു. വനമാനേജ്‌മെന്റിലും ആദിവാസി വനാവകാശം അംഗീകരിക്കുന്ന കാര്യത്തിലും ആദിവാസി വനാവകാശനിയമം ഗ്രാമസഭകള്‍ക്ക് ഏറെ അധികാരവും നല്കിയിരുന്നു. അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഫോറസ്റ്റ് ബ്യൂറേക്രസിയും അവരുടെ അനുചരന്മാരായ ചില NGO കളും അന്നു മുതല്‍ നിയമം ദുര്‍ബ്ബലപ്പെടുത്താന്‍ പരിശ്രമിച്ചു വരുന്നു. മാത്രമല്ല, വനമാനേജ്‌മെന്റില്‍ ആദിവാസി ഗ്രാസഭകള്‍ക്ക് അധികാരം നല്‍കിയതോടെ ഖനനമാഫിയകളും കോര്‍പറേറ്റുകളും ആദിവാസി വനാവകാശനിയമം അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടത്തിവരുന്നു. കോര്‍പറേറ്റ് കമ്പനിയായ ‘പോസ്‌കൊ’യ്ക്ക് ഖനനത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടത് ആദിവാസി ഗ്രാമസഭയുടെ എതിര്‍പ്പുമൂലമാണ്. ഇന്ത്യയിലെ ജൈവസമ്പത്തിനും ജനജീവിതത്തിനും ഭീഷണിയായി മാറിയിരിക്കുന്നത് വനമേഖലയിലും മറ്റിടങ്ങളിലും നടക്കുന്ന ഖനനമാണ്. ലക്ഷോപലക്ഷം ആദിവാസികള്‍ ഇതിനകം കുടിയിറക്കപ്പെട്ടു. മാവോയിസം വളരുന്നതിന് ഇത് കാരണമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെയും വനംവകുപ്പിന്റേയും സുപ്രീംകോടതിയുടെയും വാദം പൊള്ളയാണ്. കുത്തകകള്‍ക്ക് വനം കൈമാറിയതിന് പ്രതിഫലമായി സുപ്രീം കോടതിയുടെ നിയന്ത്രണത്തില്‍ 25,000 ലക്ഷം കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. കോമ്പന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് വിനിയോഗനിയമം, പാര്‍ലമെന്റ് പാസ്സാക്കി, ഭീമമായതുകയാണ് വനംവകുപ്പ് ബ്യൂറോക്രസിക്ക് വീണ്ടും നല്‍കിയത്. ഏകവിള തോട്ടങ്ങളുണ്ടാക്കി വനം നശിപ്പിക്കരുതെന്നും പ്രസ്തുത തുക ആദിവാസി ഗ്രാമസഭകളുടെ മേല്‍നോട്ടം വഴി ചെലവഴിക്കണമെന്നുമാണ് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടത്. കോര്‍പറേറ്റ് താല്പര്യവും ബ്യൂറോക്രസികളുടെ താല്പര്യവും സംരക്ഷിക്കാനാണ് ആദിവാസികളെ കുടിയിറക്കുന്നത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തില്‍ കൈകടത്തിയപ്പോള്‍ തന്നെ, ആദിവാസി ഗ്രാമസഭകള്‍ക്കും കീഴ്‌കോടതികള്‍ക്കുമുള്ള ജുഢീഷ്യല്‍ അധികാരത്തിലും സുപ്രീംകോടതി കൈ കടത്തിയിരിക്കയാണ്. ഹിന്ദുത്വതാല്പര്യത്തിന് വേണ്ടി സാമുദായിക സംവരണം അട്ടിമറിച്ചതിന്റെ തുടര്‍ച്ചയായി, ആദിവാസികളുടെ വനാവകാശവും സ്വയം ഭരണവാകാശവും അട്ടിമറിക്കുകയാണ്. കുടിയിറക്ക് തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. സമാനനിലപാടുള്ള സി പി എം കേരളത്തില്‍ ആദിവാസികളെ സംരക്ഷിക്കാന്‍ നടപടി എടുക്കണം. വനാവകാശനിയമത്തിന്റെ നോഡല്‍ ഏജന്‍സിയായ പട്ടികവര്‍ഗ്ഗവകുപ്പിന്റെ തലവന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ശ്രീ. പുകഴേന്തിയാണ്. സുപ്രീം കോടതിവിധി കണക്കിലെടുത്ത് ആദിവാസികളെ കുടിയിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയേക്കാവുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പട്ടികവര്‍ഗ്ഗവകുപ്പ് തലവന്മാരുടെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണം.
‘കാമ്പയിന്‍ ഫോര്‍ ഡിഗ്‌നിറ്റി ആന്റ് സര്‍വൈവല്‍’ എന്ന ദേശീയപ്രസ്ഥാനം മാര്‍ച്ച് 1 ന് ഡല്‍ഹിയില്‍ നടത്തുന്ന കണ്‍വെന്‍ഷനില്‍ ആദിവാസി ഗോത്രമഹാസഭയും മറ്റ് ആദിവാസി സംഘടനകളും പങ്കെടുക്കും. മാര്‍ച്ച് 16 ന് നിലമ്പൂരില്‍ വനാവകാശസംരക്ഷണകണ്‍വന്‍ഷന്‍ സംഘടിപ്പിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply