അവിടെ നമ്മളില്ല – എവിടെയാണ് നമ്മള്‍?

സന്തോഷ് ടി എന്‍ കേരളത്തിലെ രണ്ടര ലക്ഷത്തിലേറെ കുടുംബങ്ങള്‍ ഭൂരഹിതരാണ് , പുറമ്പോക്കില്‍ ,ചേരികളില്‍ ജീവിക്കുന്നു … അവിടെ നമ്മളില്ല കേരള ജനതയുടെ രണ്ടു ശതമാനം പോലും ഇല്ലാത്ത ആദിവാസികളില്‍ പകുതിയും ഇന്നും ഭൂരഹിതരാണ് … അവിടെ നമ്മളില്ല കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് മരിച്ചു വീഴുന്ന ആദിവാസി ഊരുകളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ആദിവാസി മേഖലകളില്‍ , പോഷകാഹാരക്കുറവ് മൂലം മരിച്ചു പോയത് 63 കുഞ്ഞുങ്ങളാണ് …. അവിടെ നമ്മളില്ല കുട്ടികള്‍ക്ക് ഒന്ന് മുള്ളാന്‍ പോലും ഇടമില്ലാത്ത […]

mmmസന്തോഷ് ടി എന്‍

കേരളത്തിലെ രണ്ടര ലക്ഷത്തിലേറെ കുടുംബങ്ങള്‍ ഭൂരഹിതരാണ് , പുറമ്പോക്കില്‍ ,ചേരികളില്‍ ജീവിക്കുന്നു … അവിടെ നമ്മളില്ല
കേരള ജനതയുടെ രണ്ടു ശതമാനം പോലും ഇല്ലാത്ത ആദിവാസികളില്‍ പകുതിയും ഇന്നും ഭൂരഹിതരാണ് … അവിടെ നമ്മളില്ല
കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് മരിച്ചു വീഴുന്ന ആദിവാസി ഊരുകളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ആദിവാസി മേഖലകളില്‍ , പോഷകാഹാരക്കുറവ് മൂലം മരിച്ചു പോയത് 63 കുഞ്ഞുങ്ങളാണ് …. അവിടെ നമ്മളില്ല
കുട്ടികള്‍ക്ക് ഒന്ന് മുള്ളാന്‍ പോലും ഇടമില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ – അവിടെ നമ്മളില്ല
റേഷന് കടകളില്‍ ക്യൂ നിന്ന് പുഴുത്ത അരി വാങ്ങി ,തിളച്ച വെള്ളത്തില്‍ മണിക്കൂറുകളോളം മുക്കിയെടുത്ത് പുഴുങ്ങി തിന്നു ജീവിക്കുന്നവരില്‍ – അവിടെ നമ്മളില്ല.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി വിദ്യാര്‍ത്ഥിള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ പട്ടിണിയിലായപ്പോള്‍;. വിശപ്പ് സഹിക്കാതെ ഇംഗ്ലീഷിനും ഇക്കണോമിക്‌സിനും ചേര്‍ന്ന ഇടമലക്കുടിയിലെ രണ്ട് കുട്ടികള്‍ കാട്ടിലേയ്ക്ക് മടങ്ങി – അവിടെ നമ്മളില്ല.
കേരളത്തില്‍ യുഎപിഎ ചുമത്തി തുറുങ്കിലടക്കപ്പെടുന്ന ആദ്യത്തെ ആദിവാസി സ്ത്രീയാണ് ഗൗരി… തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു വെള്ളമുണ്ടയിലും പരിസരത്തും പോസ്റ്റര്‍ പതിച്ചുവെന്ന ‘രാജ്യദ്രോഹം ‘ ആണ് കേസ്. ഗൗരിക്കൊപ്പം ദളിത് ആയ ചാത്തുവും. – അവിടെ നമ്മളില്ല
ഞങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍് ആരും വരണ്ട, ഇതു തന്തയില്ലാത്ത സമൂഹം ആണെന്ന ധാരണ ആര്‍ക്കും വേണ്ട. ആദിവാസി ഭൂസമരം ഏറ്റെടുക്കുമെന്ന ബി ജെ പി പ്രഖ്യാപനത്തിനുള്ള ഗീതാനന്ദന് മാഷ്‌ന്റെ മറുപടി – അവിടെ നമ്മളില്ല
വയനാട്ടിലെ നടവയലിലെ പണിയ വിഭാഗത്തില്‍ പെട്ട ലീലയാണ് കേരളത്തിലെ ആദിവാസി വിഭാഗത്തില്‌നിന്നുള്ള ആദ്യ സിനിമാ സംവിധായിക… – അവിടെ നമ്മളില്ല
ആദിവാസി ഭൂമിപാക്കേജ് നടപ്പാക്കാനും ഇതിനായി കണ്ടെത്തിയ 19600 ഏക്കര്‍് വനഭൂമി അളന്ന് തിരിച്ച് വിജ്ഞാപനമിറക്കാനും , മുത്തങ്ങ സമരക്കാരുടെ നഷ്ടപരിഹാര പുനരധിവാസ പദ്ധതികളിലെ അപാകങ്ങള്‍ പരിഹരിക്കാനും ഉള്ള സങ്കീര്‍ണതകളില്‍ – അവിടെ നമ്മളില്ല
ആദിവാസി ഗ്രാമ സഭാ നിയമം – കേരളത്തിലെ 31 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഉള്‍പെടുന്ന പ്രദേശങ്ങള്‍ അഞ്ചാം പട്ടികയില്‍ പെടുത്തി കേന്ദ്രം വിജ്ഞാപനം ചെയ്യുമോ… ആദിവാസി ക്ഷേമമന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശം കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമോ? മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഈ പ്രദേശങ്ങളില്‍ പെസ നടപ്പിലാക്കാന്‍ സാധിക്കും.അതിനെ സ്പര്‍ശിക്കാന്‍ ദലിത് സംഘടനകള്‍ പോലുമില്ല – അവിടെ നമ്മളില്ല
ആദിവാസികളുടെ ഭൂമിവിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ് – അവിടെ നമ്മളില്ല
പതിനേഴ് വര്‍ഷം കൊണ്ട് മാറി മാറി വന്ന സര്‍ക്കാറുകള്‍ ആദിവാസികള്‍ക്ക് വേണ്ടി ചിലവഴിച്ചത് 2731.48 കോടി രൂപ എന്ന അശ്ലീലത്തില്‍ – അവിടെ നമ്മളില്ല.
എവിടെയാണ് നമ്മള്‍ എന്ന് സത്യസന്ധമായി രേഖപ്പെടുത്തണം
നിലവില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും സ്വന്തമായ ഒരു ആദിവാസി നയമില്ല. അവരുടെ ഒരജണ്ടയിലും ആദിവാസി എന്ന പദമില്ല. കേവലമായ കാല്‍പ്പനികതക്കപ്പുറം നമുക്കും ആദിവാസി എന്ന പദമില്ല. ആത്മവഞ്ചനക്ക് കേസെടുക്കാന്‍ കഴിയില്ല എന്നത് മാത്രമാണ് , തച്ചു കൊന്നവരും നമ്മളും തമ്മിലുള്ള ഏക വത്യാസം. അട്ടപ്പാടിയില്‍ രോഷാകുലമായി പൊട്ടിത്തരിച്ചത് ആദിവാസികളുടെ ആത്മാഭിമാനമാണ്..

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply