അര്‍ണബിന് ഒരു തുറന്ന കത്ത്

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി മിസ്റ്റര്‍ അര്‍ണബ് ഗോസ്വാമി, ഇന്ത്യയെ അതിന്റെ അന്ധകാരയുഗത്തിലേക്കു കൈപിടിച്ചു നടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മാധ്യമ പ്രതിനിധികളിലെ ആളുകളിലൊരാള്‍ക്ക്, രാജ്യം ഫാസിസത്തിലേക്ക് പ്രവേശിക്കുന്ന കാലത്ത് രാഷ്ട്രീയ മാധ്യമ വിദ്യാര്‍ഥിയും, രാജ്യത്തിന്റെ തെക്കേയറ്റത്തെ കേരളം എന്ന സംസ്ഥാനത്തിലെ മലപ്പുറം സ്വദേശിയുമായ അഡ്വ. ജഹാംഗീര്‍ റസാഖ് എഴുതുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. ഞാനൊരു മലയാളം കോളമിസ്റ്റും, മാധ്യമ ചര്‍ച്ചകളില്‍ പങ്കാളിയാവുന്ന വ്യക്തിയുമാണ്. താങ്കളെപ്പോലുള്ള വിചിത്ര ജീവികള്‍ സ്വാര്‍ഥലക്ഷ്യങ്ങളുമായി വിഹരിക്കാത്ത രംഗമാണ്, എന്തൊക്കെ ന്യൂനതകള്‍ പറയുവാനുണ്ടെങ്കിലും ഞങ്ങളുടെ ചെറിയ […]

aa

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

മിസ്റ്റര്‍ അര്‍ണബ് ഗോസ്വാമി,
ഇന്ത്യയെ അതിന്റെ അന്ധകാരയുഗത്തിലേക്കു കൈപിടിച്ചു നടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മാധ്യമ പ്രതിനിധികളിലെ ആളുകളിലൊരാള്‍ക്ക്, രാജ്യം ഫാസിസത്തിലേക്ക് പ്രവേശിക്കുന്ന കാലത്ത് രാഷ്ട്രീയ മാധ്യമ വിദ്യാര്‍ഥിയും, രാജ്യത്തിന്റെ തെക്കേയറ്റത്തെ കേരളം എന്ന സംസ്ഥാനത്തിലെ മലപ്പുറം സ്വദേശിയുമായ അഡ്വ. ജഹാംഗീര്‍ റസാഖ് എഴുതുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.
ഞാനൊരു മലയാളം കോളമിസ്റ്റും, മാധ്യമ ചര്‍ച്ചകളില്‍ പങ്കാളിയാവുന്ന വ്യക്തിയുമാണ്. താങ്കളെപ്പോലുള്ള വിചിത്ര ജീവികള്‍ സ്വാര്‍ഥലക്ഷ്യങ്ങളുമായി വിഹരിക്കാത്ത രംഗമാണ്, എന്തൊക്കെ ന്യൂനതകള്‍ പറയുവാനുണ്ടെങ്കിലും ഞങ്ങളുടെ ചെറിയ സംസ്ഥാനത്തെ മാധ്യമ രംഗം. രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് ഉപഭോഗ സമൂഹം എന്നും ഞങ്ങളെ മാധ്യമ നിരീക്ഷകര്‍ പേരിട്ടുവിളിക്കാറുണ്ട്. ആ നിലയില്‍ മാധ്യമ സാക്ഷരത അതിന്റെ തിരശീലയ്ക്കു പുറത്തും അകത്തും പ്രാപ്യമായ മനുഷ്യരാണ് ഞങ്ങള്‍ മലയാളികള്‍.
താങ്കള്‍ ഡോ. പോള്‍ ജോസഫ് ഗീബല്‍സ് എന്ന ഗീബല്‍സിനെ അറിയുമെന്ന് കരുതുന്നു. ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബല്‍സ് ജര്‍മനിയുടെ ഒരു ദിവസത്തെ ചാന്‍സലറുമായിരുന്നിട്ടുണ്ട്. യഹൂദവിരോധത്തിനും പ്രസംഗപാടവത്തിനും പേരുകേട്ട ആളായിരുന്നു ഗീബല്‍സ്. താങ്കളെ ജോസഫ് ഗീബല്‍സിനോട് താരതമ്യം ചെയ്യുന്നതില്‍ നോവരുത്. മുസ്ലിം വിരോധിയും, ദളിത്, കമ്യൂണിസ്റ്റ് വിരോധിയുമായ താങ്കള്‍ ഗീബല്‍സിന്റെ യഹൂദ വിരോധത്തിന്റെ ആധുനിക ഇന്ത്യന്‍ പതിപ്പാണ്. ജോസഫ് ഗീബല്‍സ് ഒരു കള്ളം ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമാകുമോ എന്ന രാഷ്ട്രീയ പരീക്ഷണത്തിന്റെ ഉപജ്ഞാതാവായപ്പോള്‍, സംഘി അടുക്കളയില്‍ തൂപ്പുകാരനായ താങ്കള്‍ ടെലിവിഷന്‍ അവതാരകന്റെ റോളില്‍ അതെ ജോലി ചെയ്തുപോരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് താങ്കള്‍ കശാപ്പുശാലയിലെ അറവുകാരനെ അനുസ്മരിപ്പിക്കുന്ന ‘ടൈംസ് നൗ’ ചാനലിലെ ‘ന്യൂസ്അവര്‍’ അവതാരകന്റെ റോളില്‍നിന്ന് രാജിവച്ചു കൂടുതല്‍ കാര്യക്ഷമമായി സംഘപരിവാര്‍ കുഴലൂത്ത് നടത്താന്‍ പ്രാപ്യമായ റിപ്പബ്ലിക് ചാനലുമായി മുന്നോട്ട് പോകുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്താവരുത് എന്നതിന് ലോകത്തിലെ തന്നെ മികച്ച ദൃഷ്ടാന്തമാണ് അര്‍ണാബ് താങ്കള്‍. രാഷ്ട്രീയ വിദ്യാര്‍ഥി എന്ന രീതിയില്‍ താങ്കളെ നോക്കിക്കണ്ടതില്‍ നിന്നുള്ള ബോധ്യങ്ങലാണ് ഈ കുറിപ്പ്.
ഒരു മാധ്യമപ്രവര്‍ത്തകന്‍, അതും ഒരു ജനപ്രിയ വാര്‍ത്താപരിപാടിയുടെ അവതാരകന്‍ എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരമാണു താങ്കള്‍ എന്നത് താങ്കളുടെ ആരാധകര്‍ പോലും സമ്മതിക്കുമെന്നു തോന്നുന്നു. ചില കുഞ്ഞു ദ്വീപ് രാഷ്്രടങ്ങളിലെയൊക്കെ ഏകാധിപതികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മിസ്റ്റര്‍ ജനാധിപത്യ ബോധവും, പ്രതിപക്ഷ ബഹുമാനവും, ഒരു ചര്‍ച്ചയിലേക്കു ക്ഷണിച്ച അതിഥികളെ മാനിക്കുക പോലും ചെയ്യാതിരുന്ന താങ്കളുടെ ‘ടൈംസ് നൗ’ ചാനലിലെ വണ്‍മാന്‍ഷോ. ഏറ്റവുമൊടുവില്‍ ആത്മാഭിമാനമുള്ള രാജ്യത്തെ ബുദ്ധിജീവികളും , ആക്ടിവിസ്റ്റുകളും, ഫെമിനിസ്റ്റുകളും ലോക ചരിത്രത്തില്‍ ആദ്യമായി ഒരു ചാനല്‍ സംവാദം ബഹിഷ്‌ക്കരിക്കുന്ന സ്ഥിതിയുണ്ടായി. അങ്ങെനെയാണു താങ്കളെ മാധ്യമ ലോകത്ത് ഉപജാപങ്ങളുടെ എടുക്കാച്ചരക്കും, കുടില സ്വാര്‍ത്ഥതകളുടെ വീടുവേലക്കാരനുമായി രാജ്യം അടയാളപ്പെടുത്തിയത്.
‘ടൈംസ് നൗ’ വിടുന്ന സമയത്തെ താങ്കളുടെ ഒരു മണിക്കൂര്‍ നീണ്ട രാജി പ്രസംഗത്തില്‍ ‘സ്വതന്ത്ര മാധ്യമങ്ങള്‍ പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കളി തുടങ്ങിയിട്ടേയുള്ളൂ’ എന്നായിരുന്നു പതിനഞ്ചു തവണയെങ്കിലും ആവര്‍ത്തിച്ച ഭീഷണി സ്വരത്തിലുള്ള പ്രസംഗം. വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ വിഹായസുപോലെ വിശാലമായ നവമാധ്യമങ്ങളുള്ള കാലത്തു താങ്കള്‍ ആരെ എന്ത് കളി കാണിക്കാനാണു പോകുന്നത്? ഭരണകൂടത്തിന്റെ വിധേയനായ താങ്കള്‍ എങ്ങനെയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചു സംസാരിക്കുന്നത്? ഇപ്പോള്‍ ‘റിപ്പബ്ലിക്’ എന്ന ചാണകത്തൊഴുത്തില്‍ താങ്കള്‍ കാണിക്കുന്ന വണ്‍മാന്‍ പെക്കൂത്തുകളെയാണോ മിസ്റ്റര്‍ ‘സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം’ എന്ന് പേരിട്ടുവിളിക്കുന്നത് ?!
ഞാന്‍ താങ്കളെ അല്‍പ്പം ചരിത്രം ഓര്‍മപ്പെടുത്തട്ടേ.. ഔട്ട്‌ലുക്ക് മാഗസിനിലെ ‘ദ് മാന്‍ ഹു കില്‍ഡ് ടിവി ന്യൂസ്’ എന്ന കവര്‍ സ്‌റ്റോറി താങ്കള്‍ ഓര്‍ക്കുന്നുണ്ടോ?
ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യ ശോഭയുടെ നാലാം തൂണായി വര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന ലോകത്ത് താങ്കള്‍ ഒന്നുമായിരുന്നില്ല അര്‍ണാബ്. താങ്കള്‍ നിഗ്രഹകനും, വാര്‍ത്ത അവതരിപ്പിക്കുന്നതിലെ രൗദ്ര മൂര്‍ത്തിയുമായിരുന്നു . ആ നിലയില്‍ വധശിക്ഷക്കെതിരേ നിലപാടുള്ള സര്‍വകലാശാല വിദ്യാര്‍ഥികളെ താങ്കള്‍ ഒരൊറ്റ രാത്രികൊണ്ട് രാജ്യദ്രോഹിയാക്കി. ജെ.എന്‍.യുവിലെ ഉശിരുള്ള വിദ്യാര്‍ഥി നേതാവ് ഒമര്‍ ഖാലിദിനെ താങ്കളുടെ ന്യൂസ് റൂമിലെ അതിഥിയായിട്ടും ‘തീവ്രവാദി’ എന്ന് വിളിച്ചാക്ഷേപിച്ചു . കമ്യൂണിസ്റ്റുകാരും ന്യൂനപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും അഭിഭാഷകരും പണ്ഡിതരും താങ്കളുടെ സ്റ്റുഡിയോയില്‍നിന്ന് അപമാനിതരായി ഇറങ്ങിപ്പോന്നു.
ഞങ്ങളുടെ അടുത്ത ലക്ഷ്യം ‘കോണ്‍ഗ്രസ് വിമുക്ത ഭാരതം’ സൃഷ്ടിക്കുക എന്നതാണെന്നു ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിക്കുമ്പോള്‍ , അത് ഇവിടെയുള്ള കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും വ്യവസായികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മറുകണ്ടം ചാടാന്‍ തയാറായി നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കുമെല്ലാം ഒരു മുന്നറിയിപ്പോ , പ്രലോഭനമോ ആണ് എന്നത് ആര്‍ക്കും മനസിലാകും. പക്ഷേ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ ആരും അത്തരം പ്രലോഭനത്തില്‍ വാലാട്ടിപ്പട്ടികള്‍ ആയ ചരിത്രം അഡോള്‍ഫ് ഹിറ്റ്‌ലറുടെ കാലത്ത്, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് പോലും ഉണ്ടായിട്ടില്ല . പക്ഷേ താങ്കള്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഈ കറുത്ത നാളുകളില്‍ മുകളില്‍ സൂചിപ്പിച്ച ജോസഫ് ഗീബത്സിന്റെ ജോലിയാണു ചെയ്തുകൊണ്ടിരുന്നത്.
വി.വി.ഐ.പി. സംസ്‌കാരത്തിനെതിരേ താങ്കള്‍ സ്റ്റുഡിയോയില്‍ അലറിവിളിച്ചതിന്റെ അടുത്തയാഴ്ചയായിരുന്നു മിസ്റ്റര്‍ താങ്കള്‍ക്കു ‘വൈ’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നുവച്ചാല്‍ , താങ്കളെയും ഭരണകൂടം വി.വി.ഐ.പിയായി പ്രഖ്യാപിച്ചുകൊണ്ട്, രാജ്യത്തിന്റെ മാധ്യമ മേഖലയ്ക്കു ഒരു രോമവും സംഭാവന ചെയ്യാത്ത താങ്കള്‍ക്ക് ഞങ്ങളുടെ നികുതിപ്പണത്തില്‍നിന്നു ശമ്പളം കൊടുക്കുന്ന ‘ബ്ലാക്ക് ക്യാറ്റ്’ പ്ര?ട്ടക്ഷന്‍
‘നിങ്ങളുടെ ധാര്‍ഷ്ട്യം ഇവിടെ ഇറക്കേണ്ട, ഇതെന്റെ ഷോയാണ്. നിങ്ങളുടെ ഭീഷണി എന്റെ അടുത്ത് വേണ്ട അത് മറ്റെവിടെയെങ്കിലും പോയി കാണിച്ചാ മതി…’ തുടങ്ങിയ പ്രസ്താവനകള്‍ താങ്കളുടെ ചാനല്‍ കാണുന്ന വീടുകളിലെ കൊച്ചുകുട്ടികള്‍ പോലും പരിഹാസത്തോടെ അനുകരിക്കുന്നത് കണ്ടിട്ടുണ്ട് . എന്നുവച്ചാല്‍ താങ്കളൊരു മഹാനായ മാധ്യമ ഇതിഹാസമല്ല, കുട്ടികള്‍ക്ക് പോലും പരിഹാസം തോന്നുന്ന ഒരു ടീവി കഥാപാത്രമാണെന്നു സാരം.
സുപ്രീംകോടതി അഭിഭാഷകയായ വൃന്ദാ ഗ്രോവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകയും ചെന്നൈ ഹൈക്കോടതിയില്‍ അഭിഭാഷകയുമായ സുധാ രാമലിംഗം, ഫെമിനിസ്റ്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ പമേല ഫിലിപ്പോസ്, ആര്‍.ടി.ഐ. ആക്ടിവിസ്റ്റുകളായ അരുണാ റോയ്, അഞ്ജലി ഭരത്വാജ്, ഇടതുപക്ഷ വനിതാ ആക്ടിവിസ്റ്റ് കവിതാ കൃഷ്ണന്‍, മനുഷ്യാവകാശ പ്രവര്‍ത്തക കവിതാ ശ്രീവാസ്തവ എന്നിവര്‍ കഴിഞ്ഞ ഫെബ്രുവരില്‍ താങ്കള്‍ക്കു ഒരു തുറന്ന കത്തെഴുതിയിരുന്നു. താങ്കള്‍ എത്രമാത്രം അസഹിഷ്ണുവും, സ്ത്രീകളെ ബഹുമാനിക്കാത്തവനും (ക്യാമറക്ക് മുന്നില്‍പോലും), ഫാസിസ്റ്റ് രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നവനും രാജ്യത്തെ നീറുന്ന പ്രശ്‌നങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കാന്‍ മടിയുള്ളവനും ആണെന്ന് അവര്‍ ആ കത്തില്‍ പറഞ്ഞത് താങ്കള്‍ ഒന്ന് നിഷേധിക്കുക പോലും ചെയ്തില്ലല്ലോ. എന്നുവച്ചാല്‍ ഞാന്‍ ഇങ്ങിനെയൊക്കെയാണ്, സംഘികളുടെ ഗീബല്‍സ് തന്നെയാണ് ഞാന്‍, മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയല്ലേ അതില്‍നിന്നു വ്യക്തമാകുന്നത്?
ജെ.എന്‍.യുവിലെ ഉശിരുള്ള വിദ്യാര്‍ഥിത്വത്തെ രാജ്യദ്രോഹികളാക്കി രാജ്യമാകെ അവതരിപ്പിച്ചത് നിങ്ങളായിരുന്നില്ലേ..? പട്ടാളത്തിലെ ഒരേ പദവി , ഒരേ പെന്‍ഷന്‍ പദ്ധതിയില്‍ അഴിമതി നടന്നപ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ വാര്‍ത്ത മുക്കാന്‍ ശ്രമിച്ചതും നിങ്ങലായിരുന്നില്ലേ ..? സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് എന്ന രാഷ്ട്രീയ വോട്ട് ബാങ്ക് രാഷ്ട്രീയമായി ഫാസിസ്റ്റുകള്‍ പരിവര്‍ത്തനം ചെയ്തപ്പോള്‍ താങ്കള്‍ നിശബ്ദനായിരുന്നില്ലേ?
ഈ എപ്പിസോഡുകളില്‍ ഏറ്റവും പരിഹാസ്യമായിരുന്നത് നിങ്ങള്‍ നരേന്ദ്ര മോഡിയെ ഇന്റര്‍വ്യൂ ചെയ്തതായിരുന്നു. അപ്രിയമായ ഒരു ചോദ്യം പോലും ചോദിക്കാതെ തൂവല്‍ സ്പര്‍ശം പോലെ താങ്കള്‍ നടത്തിയ ആ ഇന്റര്‍വ്യൂവിനു മാധ്യമ പ്രവര്‍ത്തനത്തില്‍ പേരില്ല മിസ്റ്റര്‍.
താങ്കളുടെ അടുത്ത ലാവണം ഏതെന്നു അറിയില്ല . പക്ഷേ, ഫാസിസ്റ്റ് ഭീഷണി നേരിടുന്ന ഒരു രാജ്യത്തിന്റെ കറുത്ത കാലത്ത് താങ്കളെ ചരിത്രം അടയാളപ്പെടുത്തുന്നത് , ഒരു ജോസഫ് ഗീബല്‍സായോ, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്ത് സ്വാതന്ത്ര്യ സമരം ഒറ്റുകൊടുത്ത, മാപ്പെഴുതി നല്‍കി സ്വാതന്ത്രരായ സംഘപരിവാര്‍ പൂര്‍വ പിതാക്കന്മാരുടെയോ കൂട്ടത്തില്‍ തന്നെയായിരിക്കും എന്ന് എന്റെ തലമുറയ്ക്ക് ഉറപ്പുണ്ട്.
ഞങ്ങളുടെ നാട് കേരളത്തില്‍ രാഷ്ര്ടപതി ഭരണം കൊണ്ടുവരാന്‍, ഞങ്ങളെ ഒറ്റപ്പെടുത്തി ആക്രമിച്ച് നാഗ്പുര്‍ ഭരണം കൊണ്ടുവന്നു രാഷ്ട്രപതി ഭരണം എന്ന് പേരിട്ട് വിളിക്കാന്‍ താങ്കള്‍ നടത്തിയ ഉദ്യമം ഞങ്ങള്‍ മലയാളികള്‍ ഒന്നടങ്കവും ഞങ്ങളുടെ സര്‍ക്കാരും ഒരുമിച്ചുനിന്ന് ചെറുക്കുകയാണ്.
താങ്കളുടെ പഴയ പ്രസംഗത്തിലെ ‘കളി കാണാനിരിക്കുന്നതെയുള്ളൂ…’ എന്ന ഭീഷണിക്ക് ഒരു മറുപടി തന്നുകൊണ്ട് അവസാനിപ്പിക്കട്ടേ.
‘എന്റെ മുന്നില്‍നടക്കരുത് നിങ്ങളെ പിന്തുടരാന്‍ എനിക്കാകില്ല
എന്റെ പുറകില്‍ നടക്കരുത് നിങ്ങളെ നയിക്കാന്‍ എനിക്കാകില്ല
എന്റെ കൂടെ നടക്കുക എന്റെ സുഹൃത്താകുക…’
എന്ന മഹാനായ അള്‍ജീരിയന്‍ തത്വചിന്തകന്‍ ആല്‍ബര്‍ട്ട് കാമൂസിന്റെ മനോഹരമായ വാചകം ഞങ്ങള്‍, ഈ നവമാധ്യമ യുവത ഇങ്ങനെ തിരുത്തുന്നു.
‘ഞങ്ങളുടെ മുന്നില്‍ നടക്കരുത് നിങ്ങളെ പിന്തുടരാന്‍ ഞങ്ങള്‍ക്കാകില്ല; ഞങ്ങളുടെ പുറകില്‍ നടക്കണ്ട; കാരണം നിങ്ങളുടെ മാധ്യമ കാലുനക്കല്‍ മാതൃകകള്‍, അടിമത്തം ഞങ്ങളുടേതല്ല..
ഞങ്ങളുടെ പുറകില്‍ നടക്കൂ… നിങ്ങളുടെ വാര്‍ത്തകളും ടെലിവിഷന്‍ ചര്‍ച്ചകളും ഇപ്പോള്‍ നിര്‍ണയിക്കുന്നത് ഞങ്ങള്‍ കൂടിയല്ലേ?. ഞങ്ങളുടെ ഭാഗമാകുക. കാരണം ഞങ്ങള്‍, ഈ യുവതലമുറ നിങ്ങള്‍ക്ക് ബദലായിക്കൊണ്ടിരിക്കുന്നുണ്ട് ഈ സമൂഹത്തില്‍ ഞങ്ങളുടെ നവമാധ്യമ ഇടപെടലുകളും’
ശുഭാശംസകള്‍…,

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply