അതിരപ്പിള്ളി : നുണപ്രചരണം

എം മോഹന്‍ദാസ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയെന്നത് നുണപ്രചരണം മാത്രമാണ്. പദ്ധതിക്ക് അനുമതി നല്‍കാമെന്നു വിദഗ്ധസമിതി വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തുവെന്നാണ് പ്രചാരണം. ഇത് ശരിയല്ല. ഇക്കഴിഞ്ഞ ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി യോഗം കെ.എസ്.ഇ.ബിയുടെ അപേക്ഷ പരിഗണിച്ച് 2010ലെ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കുക മാത്രമാണുണ്ടായത്. കെ.എസ്.ഇ.ബിക്ക് ഏതെങ്കിലും തരത്തിലുള്ള അനുമതി ലഭിച്ചിട്ടില്ല. 2005ലാണ് കേന്ദ്ര വൈദ്യുതി അഥോറിറ്റി സാങ്കേതിക സാമ്പത്തികാനുമതി നല്‍കിയത്. അതാകട്ടെ മൂന്നുവര്‍ഷകാലാവധി പൂര്‍ത്തിയായതോടെ 2008ല്‍ […]

athiraഎം മോഹന്‍ദാസ്

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയെന്നത് നുണപ്രചരണം മാത്രമാണ്. പദ്ധതിക്ക് അനുമതി നല്‍കാമെന്നു വിദഗ്ധസമിതി വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തുവെന്നാണ് പ്രചാരണം. ഇത് ശരിയല്ല. ഇക്കഴിഞ്ഞ ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി യോഗം കെ.എസ്.ഇ.ബിയുടെ അപേക്ഷ പരിഗണിച്ച് 2010ലെ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കുക മാത്രമാണുണ്ടായത്. കെ.എസ്.ഇ.ബിക്ക് ഏതെങ്കിലും തരത്തിലുള്ള അനുമതി ലഭിച്ചിട്ടില്ല. 2005ലാണ് കേന്ദ്ര വൈദ്യുതി അഥോറിറ്റി സാങ്കേതിക സാമ്പത്തികാനുമതി നല്‍കിയത്. അതാകട്ടെ മൂന്നുവര്‍ഷകാലാവധി പൂര്‍ത്തിയായതോടെ 2008ല്‍ കാലഹരണപ്പട്ടു. പിന്നീട് 2007ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി നല്കി. അഞ്ചുവര്‍ഷം കാലാവധി കഴിഞ്ഞതോടെ 2012ല്‍ അതും കാലഹരണപ്പെട്ടു. ഇതിനിടെ 2007ല്‍ തന്നെ ആദിവാസിയായ ഗീതയും എന്‍ജിനീയറായ മധുസൂദനനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജയറാം രമേഷ് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 2010ലാണ് അനുമതി റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് നോട്ടീസ് നല്കിയത്. മാത്രമല്ല, മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടില്‍ പദ്ധതിക്കെതിരായ നിലപാടാണുണ്ടായിരുന്നത്. അതേസമയം കേരളത്തിന്റെ വൈദ്യുതിയാവശ്യങ്ങള്‍ പരിഗണിച്ച് കെ.എസ്.ഇ.ബിക്ക് വീണ്ടും വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാമെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. നിര്‍ദിഷ്ട പദ്ധതി ആ പ്രദേശത്തിനും പുഴയ്ക്കും ഉണ്ടാക്കുന്ന സമസ്ത പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും രണ്ടു റിസര്‍വോയറുകള്‍ തമ്മില്‍ മൂന്നു കിലോ മീറ്റര്‍ അകലം വേണമെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ രണ്ടു നിര്‍ദേശങ്ങള്‍ പാലിച്ചാല്‍തന്നെ കെ.എസ്.ഇ.ബിക്ക് മുന്നോട്ടുപോകാനാവില്ല.
2005ലേയും 2007ലേയും അനുമതികള്‍ കാലഹരണപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി 2015 മെയ് 29നാണ്് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. പുതിയ അനുമതി നല്‍കുകയോ നിലവിലെ അനുമതി പുതുക്കുകയോ ചെയ്താല്‍ കക്ഷികള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി. വീണ്ടും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍ അപ്രൈസല്‍ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചു. 2012ല്‍ കാലഹരണപ്പെട്ടതാണെന്നു ഹൈക്കോടതി പറഞ്ഞതാണിത്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ തെറ്റായ വിധത്തിലുള്ള പ്രചാരണങ്ങളാണ് വ്യാപകമായിട്ടുള്ളത്. നിലവില്‍ പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കില്‍ കാലാവധി നീട്ടിവാങ്ങുകയോ പുതിയ അനുമതിക്കായി കെ.എസ്.ഇ.ബി. അപേക്ഷിക്കുകയോ ചെയ്യണം.
കെ.എസ്.ഇ.ബിയുടെ അപേക്ഷ അപ്രൈസല്‍ കമ്മിറ്റി പരിഗണിക്കുമ്പോള്‍ 2007ല്‍ ആദിവാസി വനാവകാശ നിയമത്തിന്റെ ചട്ടങ്ങളായിരുന്നില്ല. ഇപ്പോളത് നടപ്പിലായിട്ടുണ്ട്. ഇതനുസരിച്ച് പദ്ധതിപ്രദേശമടക്കം ആദിവാസി വനാവകാശ മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പരക്കുന്നത്. സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ഫോറം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിദഗ്ധസമിതി അവസരം നല്‍കിയിട്ടുമില്ല. 415 കോടിയുടെ പദ്ധതി 2007ല്‍ 750 കോടിയുടേതായി. 1500 കോടിയാവുമെന്നാണ് ഇപ്പോഴത്തെ കണക്ക്. പദ്ധതിക്ക് അനുമതി ലഭിച്ചാല്‍തന്നെ ലാഭകരമായി നടപ്പാക്കാന്‍ കെ.എസ്.ഇ.ബിക്കാവില്ല. നടപ്പാവുകയാണെങ്കില്‍ മുടക്കുമുതലിന്റെ വര്‍ധന കൂടി ഉപഭോക്താക്കള്‍ ചുമക്കേണ്ടിവരും. യൂണിറ്റ് കോസ്റ്റ് കൂടും. എന്നാല്‍ ഇതിനായി മാറ്റിവയ്ക്കുന്ന തുക സൗരോര്‍ജമടക്കമുള്ള പാരമ്പര്യേതര മാര്‍ഗങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ കുറഞ്ഞനിരക്കില്‍ വൈദ്യുതി ഉണ്ടാക്കാം. പാരിസ്ഥിതികപ്രശ്‌നങ്ങളും കുറയും. ജനങ്ങളുടെ താല്പര്യത്തിനായി പദ്ധതിക്കെതിരായ പോരാട്ടം തുടരാന്‍ തന്നെയാണ് ചാലക്കുടി റിവര്‍ പ്രോ#്#ക്ഷന്‍ ഫോറത്തിന്റെ തീരുമാനം. സര്‍ക്കാരിനു നിവേദനങ്ങള്‍ നല്‍കിയും കോടതി വഴിയും പോരാട്ടം തുടരും. പദ്ധതിക്കെതിരായ പ്രചാരണം ശക്തമാക്കാനും സെപ്തംബര്‍ മൂന്നാംവാരത്തില്‍ ചാലക്കുടിയില്‍ സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply