സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Jan 12th, 2014

ആനപീഡനം തുടരുന്നു : കണ്ണടച്ച് അധികൃതര്‍

Share This
Tags

Untitled-1

എന്തൊക്കെ നിയമങ്ങളുണ്ടെങ്കിലും അതെല്ലാം ലംഘിക്കുന്നവരില്‍ ഏറ്റവും മുന്നിലാണ് ആനയുടകളും ബ്രോക്കര്‍മാരും പാപ്പാന്മാരും ഉത്സവകമ്മിറ്റിക്കാരും മറ്റും മറ്റും. അല്ലെങ്കില്‍ നോക്കൂ. ആനകളെ പീഡിപ്പിക്കലും അതിന്റെ പ്രതിഷേധമെന്ന നിലയില്‍ ആനകള്‍ നടത്തിയ നരനായാട്ടുകളേയും മുന്‍നിര്‍ത്തി എത്രയോ നിയമങ്ങളാണ് വന്നത്. എന്നാല്‍ എല്ലാം ലംഘിക്കപ്പെടുന്നു. അതിന്റെ ഒടുവിലെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആനഭ്രാന്തന്മാരുടെ നാടാണെന്ന് മേനി നടിക്കുന്ന തൃശൂര്‍ നഗരത്തില്‍ നടന്ന മിനി പൂരം.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനെന്ന പേരിലാണ് തൃശൂര്‍ പെരുമയുടെ പേരില്‍ മിനി തൃശൂര്‍ പൂരം അരങ്ങേറിയത്. നിലനില്‍ക്കുന്ന ആഘോഷങ്ങള്‍ മാത്രം തുടരുകയും ആനകളെ ഉപയോഗിച്ചുള്ള പുതിയ ആഘോഷങ്ങള്‍ തുടരാതിരിക്കുകയും ചെയ്യുക എന്ന നിര്‍ദ്ദേശത്തെ മറികടന്നാണ് ഈ പൂരാഭാസം അരങ്ങേറിയത്. നിലനില്‍ക്കുന്ന പൂരത്തിനു വിദേശികളെ കൊണ്ടുവരുന്നതിനു പകരമാണ് 22 ആനകളെ അണിനിരത്തി ഇത്തരമൊരു കൃത്രിമപൂരം നടത്തിയത്.
സത്യത്തില്‍ ഇത്തരം പൂരം നടത്തുന്നത് ആദ്യമായല്ല. ഇരുപതുവര്‍ഷം മുമ്പ് നൂറോളം ആനകളെ അണിനിരത്തിയാണ് തേക്കിന്‍കാട് മൈതാനിയില്‍ ടൂറിസ്റ്റ് പൂരം സംഘടിപ്പിച്ചിരുന്നത്. അതിനെതിരെ രംഗ്ത്തുവന്നത് ബ്രിട്ടീഷുകാരനായ ഇയാന്‍ റെഡ്മണ്ട്. ആയിരുന്നു. 100 ആനകളെ പാരിവെയിലത്തുനിര്‍ത്തി ടൂറിസം വകുപ്പ് നടത്തിയിരുന്ന മാമാങ്കത്തിന്റെ തട്ടിപ്പും ക്രൂരതയും അദ്ദേഹം പത്രസമ്മേളനം നടത്തി തുറന്നു പറയുകയായിരുന്നു. അതേതുടര്‍ന്നാണ് ഈ പരിപാടി നിര്‍ത്തിയത്. എന്നാല്‍ അതെല്ലാം മറന്നാണ് വീണ്ടും ആനപീഡനത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. അതാകട്ടെ ആനപീഡനത്തിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയരുകയും നിയമങ്ങള്‍ രൂപം കൊള്ളുകയും ചെയ്തശേഷം. വിദേശികളെല്ലാം വിഢ്ഢികളാണെന്നും അവരെ ഇത്തരം തട്ടിപ്പുകളിലൂടെ പറ്റിക്കാമെന്നും കരുതിയവര്‍ക്കുള്ള മറുപടിയാണ് അന്ന് റെഡ്മണ്ട് പറഞ്ഞത്. ഇനിയും അത്തരത്തില്‍ ആരെങ്കിലും രംഗത്തുവരാതിരിക്കില്ല.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>