സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jan 9th, 2014

സലിംരാജിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ഗൂഢനീക്കമെന്ന്.

Share This
Tags

salim_1595443f

നന്ദഗോപാല്‍

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യം ഉപയോഗിച്ച് ഭൂമി തട്ടിയെടുക്കാന്‍ തല്‍പ്പരകക്ഷികള്‍ ശ്രമം നടത്തുന്നതായി ആരോപണം. സലിംരാജുമായി യാതൊരു ബന്ധവുമില്ലാത്ത ഭൂമിയായിട്ടും അയാളുടെ പേര് വലിച്ചിഴച്ചാണ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നതത്രെ. ഇതിനായി കൊച്ചിയിലെ ചില മാധ്യമപ്രവര്‍ത്തകരും കൂട്ടുനില്‍ക്കുന്നതായി പരാതിയുണ്ട്.
കൊച്ചി ഇടപ്പിള്ളി ഇളങ്ങള്ളൂര്‍ സ്വരൂപത്തിന്റെ പേരില്‍ ജന്മം നിലനില്‍ക്കുന്ന കോടിക്കണക്കിനു വില വരുന്ന 1.16 ഏക്കര്‍ ഭൂമിയാണ് തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നത്. (651/8ബി, 651/8 സി, 651/8എ) ഇതില്‍ 77.5 സെന്റ് (651/8ബി, 651/8 സി) ഇല്ലിക്കല്‍ ഹസന്‍ എന്നയാള്‍ക്ക് ജന്മംതീറായി ആധാരം എഴുതി കൊടുത്തിരുന്നു. ഹസന്റെ മരണശേഷം 2001ല്‍ മകന്‍ മജീദാണ് സ്വത്തുകള്‍ ഭാഗം വെക്കുന്നതിന് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആധാരം എഴുതി വാങ്ങിയ രേഖ കണ്ടെത്തിയത്. അതിനുമുമ്പ് 1994ല്‍ മജീദിനെ പാട്ടക്കാരനായ ആന്നിക്കാത് ഖാദര്‍പിള്ളയുടെ മക്കള്‍ നാസറും നൗഷാദും ചേര്‍ന്ന് കൊല്ലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തോടെ ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.
ഈ ഭൂമി പലരുടെ പേരിലും പാട്ടത്തിനു കൈമാറിയിട്ടുണ്ട്. അത്തരത്തില്‍ പാട്ടത്തിനു ലഭിച്ച ഭൂമിയില്‍ ഖാദര്‍ പിള്ളയും കുടുംബവും താമസിച്ചിരുന്നു. 1966-67 കാലത്താണ് ഇളങ്ങള്ളൂര്‍ സ്വരൂപത്തില്‍നിന്ന് ഇല്ലിക്കല്‍ ഹസന്‍ 77.5 സെന്റ് ജന്മംതീറു വാങ്ങിയത്. ഭൂമിയുടെ ഉപയോഗ ആവശ്യ സമയത്ത് പാട്ടക്കാരനെ ഒഴുപ്പിക്കാന്‍ ആധാരത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അത്തരം നടപടികളിലേക്ക് ആ സമയത്ത് പോകുകയുണ്ടായില്ല. ഹസന്റെ മരണശേഷം അവകാശികള്‍ ഭൂമിയിലെ താമസക്കാരനെ ഒഴിപ്പിക്കാന്‍ എറണാകുളം സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. അവിടെ ീ െ617/2007 ആയി കേസ് ഫയല്‍ ചെയ്തു. അതിനിടെ പാട്ടക്കാരനായ ഖാദര്‍പിള്ളയുടെ അവകാശിയും ഗള്‍ഫിലെ വ്യവസായിയുമായ നാസറും ബന്ധുക്കളും ചേര്‍ന്ന് തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ 8826 നമ്പറായി തണ്ടപേര്‍ വ്യാജമായി പിടിച്ച് കരം അടച്ചു. ഇതേ നമ്പറില്‍ പൂക്കാട്ടുപടിയില്‍ വള്ളോണ്‍ മണിയുടെ പേരില്‍ കരമടച്ചു വരുന്നുണ്ട്. ഭൂപരിഷ്‌കരണ നിയമത്തിലെ 72 റൂള്‍ പ്രകാരം പാട്ടത്തിനെടുത്ത ഭൂമി സ്വന്തമാക്കണമെങ്കില്‍ ലാന്റ് ട്രിബ്യൂണലില്‍നിന്ന് പട്ടയം വാങ്ങേണ്ടതാണ്. എന്നാല്‍ അത് ചെയ്തിട്ടില്ലെന്നും ചൂണ്ടികാട്ടപ്പെടുന്നു.
ഈ വിഷയങ്ങള്‍ ചൂണ്ടികാട്ടി ഹസന്റെ അവകാശികള്‍ ലാന്റ് റവന്യൂ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. 2012 ഒക്‌ടോബര്‍ 5ന് തണ്ടപേര്‍ റദ്ദുചെയ്തു. ഇതിനെതിരെ നാസറും ബന്ധുക്കളും ഹൈക്കോടതിയില്‍ ംുര23244/12 ആയി കേസ് ഫയല്‍ ചെയ്തു. തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് വിവാദമായ സോളാര്‍ കേസുമായി ബന്ധപ്പെട്ട് സലിംരാജിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഈ സാഹചര്യം മുതലെടുത്താണ് സലിംരാജുമായി ഒരു ബന്ധവുമില്ലാത്ത ഈ വിഷയത്തെ അയാളുമായി ബന്ധപ്പെടുത്തി, നാസറിന്റെ ഭാര്യയുടെ സഹപാഠിയായ ഒരു പത്രപ്രവര്‍ത്തകന്റെ സഹായത്തോടെ വാര്‍ത്തകള്‍ മെനഞ്ഞത്. സലിംരാജ് മജീദിന്റെ ഭാര്യയുടെ അകന്ന ബന്ധുവാണെന്നല്ലാതെ ഈ ഭൂമിയുമയോ കേസുമായോ ഒരു ബന്ധവുമില്ലാത്തയാളാണ്. എന്നാല്‍ കിട്ടിയ അവസരം ഉപയോഗിക്കപ്പെടുകയായിരുന്നുവത്രെ. തുടര്‍ന്ന് ഹൈക്കോടതിയുടെ ആവശ്യപ്രകാരം റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി രേഖകള്‍ പരിശോധിക്കാതെ (ഇളങ്ങന്നൂര്‍ സ്വരൂപത്തിന്റെ 2909/1102 (1927), 1988/1967, 2907/1966 എന്നീ നമ്പറുകളിലുള്ള ആധാരത്തെ പറ്റി പറയാതെ) സ്വരൂപത്തിന്റെ പേരിലുള്ള ജന്മം മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കി. ഭൂമിയുടെ യഥാര്‍ത്ഥ ഉടമയായ ജന്മിപോലും കക്ഷിയാകാത്ത കേസില്‍ പാട്ടക്കാര്‍ തമ്മിലുള്ള അവകാശതര്‍ക്കത്തിലെ തീര്‍പ്പു പ്രകാരം ജന്മം കിട്ടിയതായി പറഞ്ഞാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ആരോപണമുണ്ട്. അങ്ങനെ സര്‍ക്കാരില്‍ നിഷിപ്തമായുണ്ടായിരുന്ന ഭൂമിപോലും സ്വകാര്യ ഭൂമിയാക്കി മാറ്റി റിപ്പോര്‍ട്ടു നല്‍കിയ സെക്രട്ടറി പിറ്റേന്നുതന്നെ പ്രസ്തുത പദവി ഒഴിഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടികാട്ടപ്പെടുന്നു. കോടികള്‍ വില മതിക്കുന്ന ഭൂമി സ്വകാര്യവല്‍ക്കരിച്ച നടപടി സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം അപ്പോള്‍തന്നെ ഉയര്‍ന്നിരുന്നു. കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കുന്നതിനുവേണ്ടി വാര്‍ത്ത ചമച്ച, ഒരു പാര്‍ട്ടി പത്രത്തിന്റെ ലേഖകനടക്കം ഉള്‍പ്പെടുന്ന മാധ്യമലോബിയുടെ പിന്‍ബലത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നതെന്നും ആരോപണമുണ്ട്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>