സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Feb 27th, 2019

നിലമ്പൂര്‍ മാതൃകാ ആശ്രമം സ്‌കൂളില്‍ ആദിവാസി കുട്ടികള്‍ക്കെതിരെ അതിക്രമം

Share This
Tags

aaa

നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക മാതൃകാ ആശ്രമ സ്‌കൂളിലെ ആദിവാസി കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമങ്ങല്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്. സമൂഹത്തിലെ ഏറ്റവും പരിഗണന കിട്ടേണ്ട ആദിവാസി വിഭാഗത്തിലെ കുരുന്നുകള്‍ക്കെതിരെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത പീഡനങ്ങളുണ്ടായിട്ടും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും അതിക്രമങ്ങള്‍ നടത്തുന്ന സംവിധാനം തുടരുകയും ചെയ്യുന്ന സാഹചര്യം ഞെട്ടിപ്പിക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അദ്ധ്യാപകര്‍ നടത്തിയിട്ടുണ്ട്. പ്രധാന അദ്ധ്യാപിക ഉള്‍പ്പെടയുള്ളവര്‍ കുട്ടികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ്. നിരവധി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളെ സംബന്ധിച്ച് അദ്ധ്യാപകരായ ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. പ്രധാന അദ്ധ്യാപിക സൗദാമിനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയാണ്. അദ്ധ്യാപകരുടെ അനാസ്ഥമൂലം പോത്തുകല്ലിലെ അപ്പന്‍കാവ് ആദിവാസി കോളനിയിലെ സതീശന്‍ എന്ന വിദ്യാര്‍ത്ഥിക്ക് സമയോചിതമായ ചികിത്സ കിട്ടാത്തതിന്റെ പേരില്‍ മരണപ്പെട്ട സംഭവം വിവാദമായതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ചികിത്സ കിട്ടാതെ മരണപ്പെടുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുക, ജാതീയമായി അധിക്ഷേപിക്കുക, നൈറ്റ് ട്യൂഷന്‍ ക്ലാസ്സുകളില്‍ മദ്യപിച്ച് വന്ന് പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ സംഭവങ്ങള്‍ നിരവധിയാണ്. ലൈംഗീകാതിക്രമത്തിന് വിധേയമായ ഒരു പെണ്‍കുട്ടിയെ പരാതി പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയ സംഭവമുണ്ട്. നിയമാനുസൃതം നല്‍കേണ്ട ഭക്ഷണം നല്‍കാതിരിക്കുക, ആവശ്യമുള്ള പഠന സഹായം ചെയ്യാതിരിക്കുക തുടങ്ങി മനുഷ്യോചിതമല്ലാത്ത സമീപനമാണ് ആദിവാസി കുട്ടികളോട് തുടരുന്നത്. കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ ഏറ്റവും പ്രാക്തനവിഭാഗമായ കാട്ടുനായ്ക്ക-ചോലനായ്ക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസ്സു മുതല്‍ പ്ലസ് ടു വരെ താമസിച്ച് പഠിക്കാനുള്ള സംവിധാനമെന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍, 1990 മുതല്‍ പബ്ലിക് സ്‌കൂള്‍ മാതൃകയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടക്കുന്ന ഈ സ്ഥാപനമാണ് ആദിവാസി കുട്ടികളെ അതിക്രമത്തിനിരയാക്കുന്ന കോണ്‍സണ്‍ട്രേഷന്‍ കാമ്പസാക്കി മാറ്റിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍ എന്നീ അദ്ധ്യാപകരുടെ പേരില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമവും ( POCSO), SC/ST അതിക്രമം തടയല്‍ നിയമത്തിലെയും വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും ഉടനടി അറസ്റ്റ് ചെയ്യേണ്ടതുമാണ്. സതീശന്റെ മരണത്തിന് കാരണക്കാരിയായ പ്രധാന അദ്ധ്യാപികക്കെതിരെ കൊലകുറ്റങ്ങള്‍ ഉള്‍പ്പെടെ കേസെടുക്കേണ്ടതാണ്. സ്‌കൂള്‍ മേല്‍നോട്ട സംവിധാനവും അദ്ധ്യാപക-അനദ്ധ്യാപക സംവിധാനവും അടിമുടി അഴിച്ച് പണിയേണ്ടതാണ്. കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കില്‍ മാര്‍ച്ച് 7 ന് മലപ്പുറം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം നടത്തും. മാര്‍ച്ച് 16 ന് ദേശീയ ആദിവാസി വനാവകാശ പ്രശ്‌നങ്ങളിലും, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലിടപെടാനും നിലമ്പൂരില്‍ കണ്‍വെന്‍ഷനും, റാലിയും നടത്തും. ഹോസ്റ്റല്‍ സംവിധാനങ്ങളെക്കുറിച്ചേന്വഷിക്കാന്‍ ആദിവാസി-പൗരാവകാശ ജനകീയാന്വേഷണം നടത്താന്‍ സമിതി രൂപീകരിക്കും.

എം.ഗീതാനന്ദന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആദിവാസി ഗോത്രമഹാസഭ
അഡ്വ.കെ.കെ.പ്രീത കേരള ഹൈകോര്‍ട്ട്
കെ സന്തോഷ്‌കുമാര്‍ ഭൂഅധികാര സംരക്ഷണ സമിതി
രാമചന്ദ്രന്‍.എസ് ആദിശക്തി സന്മാര്‍ഗ് സ്‌കൂള്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>