സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Feb 27th, 2019

പുതുവൈപ്പില്‍ ‘ജീവന്‍ രക്ഷാവലയം’

Share This
Tags

ppകൊച്ചിയിലെ ജനങ്ങളെയാകെ ചുട്ടെരിക്കാന്‍ ശേഷിയുള്ള എല്‍.പി.ജി. സംഭരണിയും ലോറി ഫില്ലിംഗ് കേന്ദ്രവും പുതുവൈപ്പിലെ പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖലയോട് ചേര്‍ത്ത് സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ ഐ.ഒ.സി. ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും, സ്വത്തിനും സൈ്വര്യ ജീവിതത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഈ പദ്ധതിക്കെതിരെ 2009 മുതല്‍ തുടരുന്ന സമരം 2017 ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ഉപരോധ സമരത്തിലേക്ക് വികസിക്കുകയും ഐ.ഒ.സി.യ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവരികയും ചെയ്തു. എന്നാല്‍ 2017 മെയ് 11ന് മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും, ഐ.ഒ.സി. യോട് CRZ നിയമങ്ങള്‍ പാലിക്കേണ്ടതില്ലെന്നും പണികള്‍ തുടരുവാനും മുഖ്യമന്ത്രി നിര്‍ദ്ദേശം കൊടത്തു. ഇതിനെതുടര്‍ന്ന് 2017 ജൂണ്‍ 14ന് കുപ്രസിദ്ധനായ പോലീസ് സൂപ്രണ്ട് എ. വി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാര്‍ പട്ടാള സജ്ജീകരണങ്ങളോടെ പുതുവൈപ്പിലെത്തി സമരം ചെയ്യുന്ന പുതുവൈപ്പ് ജനതയ്‌ക്കെതിരെ അക്രമണം അഴിച്ചുവിടുകയായിരുന്നു. പുതുവൈപ്പില്‍നിന്നും അറസ്റ്റ് ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങളെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും സായുധ പോലീസ് ക്യാമ്പിലും തടഞ്ഞുവെച്ച് ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും നിഷേധിച്ച് പീഡിപ്പിക്കുകയായിരുന്നു. ജൂണ്‍ 16, 18 തീയതികളില്‍ പുതു വൈപ്പിലും എറണാകുളത്തും അരങ്ങേറിയത് കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച അതിനിഷ്ഠൂരമായ പോലീസ് മര്‍ദ്ദനങ്ങളായിരുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹത്തിന്റെ പ്രതിഷേധം ഉയര്‍ന്ന തിനെ തുടര്‍ന്ന് ജൂണ്‍ 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്തുവെച്ച് സര്‍വ്വകക്ഷി യോഗം വിളിക്കുകയും, അവിടെവെച്ച് നിര്‍ദ്ദിഷ്ട പുതുവൈപ്പ് എല്‍.പി.ജി. സംഭരണിയെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ വിദഗ്ദ സമിതിയെ പ്രഖ്യാപിക്കുകയും പണി നിര്‍ത്തിവെക്കാന്‍ ഐ.ഒ.സി.യോട് ആവശ്യപ്പെടുകയും ചെയ്തു. യോഗത്തില്‍ എല്ലാ കക്ഷികളും പോലീസ് നടപടിയെ അപലപിക്കുകയും പോലീസിനെതിരെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നാളിതുവരെ അതിക്രമം കാണിച്ച യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടി പോയിട്ട് ഒരു അന്വേഷണം പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ഉന്നയിച്ച പല പരാതികളിലും ആശങ്കകളിലും വാസ്തവമുന്നെ് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന കടല്‍ ക്ഷോഭങ്ങളെ നേരിടാന്‍ കൊച്ചിന്‍ പോര്‍ട്ടും ഐ. ഒ.സി.യും നിര്‍ദ്ദേശിച്ച പുലിമുട്ടുകള്‍ അവയ്ക്കാധാരമായ പഠനങ്ങള്‍ ഉള്‍പ്പെടെ കാലഹരണപ്പെട്ടതാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട ്. ജൈവ വൈവിദ്ധ്യബോര്‍ഡിന്റെ മുന്‍ ചെയര്‍മാനായ ഡോ. വി. എസ്. വിജയന്റെ നേതൃത്വത്തില്‍ ബഹുമുഖ മേഖലകളില്‍ പ്രാവീണ്യമുള്ള ശാസ്ത്രകാരന്മാര്‍ സ്വതന്ത്ര പഠനം നടത്തി. എല്‍.പി.ജി. ടെര്‍മിനല്‍ ജനവാസമേഖലയും ജൈവ സമ്പത്തിന്റെ കലവറയും മത്സ്യപ്രജനന കേന്ദ്രവുമായ പുതുവൈപ്പില്‍ സ്ഥാപിക്കുന്നത് അക്ഷ്യന്തവ്യവുമായ തെറ്റാണെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ശാസ്ത്ര സംഘം സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. നിയമസഭ പരിസ്ഥിതി സമിതി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിട്ടു്. അവരുടെ റിപ്പോര്‍ട്ട് നിയമസഭ മുമ്പാകെ വരേണ്ടതുണ്ട ്. അതിന്മേലുള്ള ചര്‍ച്ചയും തീരുമാനവും ഉണ്ടാകേണ്ടതുണ്ട്. കൂടാതെ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ജനവാസ മേഖലയായ
പുതുവൈപ്പില്‍ അപകട സാധ്യതയുള്ള ഈ പദ്ധതി സ്ഥാപിക്കുവാന്‍ പാടില്ലായെന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
അമ്പലമേട്ടില്‍ കിഫ്ബി (KIIFB) പ്രഖ്യാപിച്ചിട്ടുള്ള പെട്രോ കെമിക്കല്‍ സമുച്ചയത്തിലേക്ക് എല്‍.പി.ജി. സംഭരണി മാറ്റണമെന്നുള്ള ബദല്‍ നിര്‍ദ്ദേശം സമര സമിതി ഗവണ്‍മെന്റിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. 2017 ഡിസംബര്‍ 15ന് ഐ.ഒ.സിക്ക് അനുകൂലമായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (NGT) ഏകാംഗ ബഞ്ച് ഒരു വിധി പുറപ്പെടുവിക്കുകയുായി. എന്നാല്‍ 31-01-2018ല്‍ സുപ്രീംകോടതി ചീഫ് ജെസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ ബഞ്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഏകാംഗ ബഞ്ച് രൂപീകരണം തന്നെ അസാധുവാക്കി (റിട്ട് പെറ്റീഷന്‍ (സിവില്‍) നമ്പര്‍ 1235/2017) ഉത്തരവിറക്കി. ഈ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍.ജി.ടി. വിധിക്കെതിരെയുള്ള അപ്പീല്‍ കേരള ഹൈക്കോടതി ഫയ ലില്‍ സ്വീകരിച്ചിരിക്കുകയാണ്. (W.P.(C). No. 7635 of 2018)
ഈ സാഹചര്യത്തിലും അപകടകരമായ പുതുവൈപ്പ് എല്‍.പി.ജി. പദ്ധതി നിര്‍മ്മാണവുമായി മുന്നോട്ടു പോകുമെന്നാണ് ഐ.ഒ.സി. പ്രഖ്യാപിച്ചിരിക്കുന്നത്. വൈപ്പിനില്‍നിന്ന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായി വാഴ്ത്തപ്പെട്ട മത്സ്യത്തൊഴിലാളികളെ അവരുടെ തൊഴിലും, തൊഴിലിടവും വീടുകളും
നശിപ്പിച്ചുകൊണ്ട് തുരത്തി ഓടിക്കുമെന്ന പ്രഖ്യാപനമാണ് ഐ.ഒ.സി. ഇതിലൂടെ നടത്തിയിരിക്കുന്നത്.
ഉപരോധ സമരം 3-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സന്ദര്‍ഭത്തില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ പുതുവൈപ്പ് ജനത നടത്തിവരുന്ന ഈ സഹന സമരത്തോട് ജനാധിപത്യ ശക്തികള്‍ ഐക്യപ്പെട്ടുകൊണ്ട് 2019 മാര്‍ച്ച് 3 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഐക്യദാര്‍ഢ്യ സമ്മേളനം സമര പന്തലില്‍ നടത്തുകയാണ്. ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ എന്തുവില കൊടുത്തും കടലും തീരവും വാസഗൃഹങ്ങളും സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ എടുക്കുകയും പുതുവൈപ്പില്‍ ‘ജീവന്‍ രക്ഷാവലയം’ സൃഷ്ടിക്കുകയും ചെയ്യും. ഈ പരിപാടികളില്‍ പങ്കെടുത്തും സഹായ സഹകണങ്ങള്‍ നല്‍കിയും പുതുവൈപ്പിലെ പൊരുതുന്ന ജനതയോട് ഐക്യപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമര സമിതി

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>