സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Feb 3rd, 2019

ബിന്ദുവിനും കനക ദുര്‍ഗക്കും കേരള സമൂഹം ആവശ്യമായ പിന്തുണ നല്‍കുന്നുണ്ടോ?

Share This
Tags

tt

ടീസ്റ്റ സെതല്‍വാദ്

ബി ജെ പി നേതൃത്വം നല്‍കുന്ന പ്രോട്ടോ ഫാസിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കലാണ് മതേതര പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ അടിയന്തര രാഷ്ട്രീയ കടമ. ഹ്രസ്വകാല, മധ്യകാല ,ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നമുക്കുണ്ടായിരിക്കും. ഹ്രസ്വകാല ലക്ഷ്യം രാജ്യത്തിന് അപകടകരമായ ഈ പ്രോട്ടോ ഫാസിസ്റ്റ് സര്‍ക്കാരിനെ ഏതുവിധേനയും താഴെയിറക്കുക എന്നുള്ളതാണ്. ഇന്ത്യന്‍ ജനാധിപത്യം ഇന്നനുഭവിക്കുന്ന ശ്വാസം മുട്ടലില്‍നിന്ന് എല്ലാവര്‍ക്കും മോചനം നേടിയേ തീരൂ.
ഏതു തരം രാഷ്ട്രീയമായിരിക്കണം, ഏതു തരം തെരഞ്ഞെടുപ്പുകളാവണം, ഏതു തരം ന്യായാധിപരും എം പി മാരും എം എല്‍ എ മാരുമാവണം എന്നൊക്കെ നമുക്ക് നിശ്ചയിക്കണം. പ്രാതിനിധ്യ സ്വഭാവമുള്ള ജനാധിപത്യ വികാസത്തെപ്പറ്റി, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒഴുക്കുന്ന ഭീമമായ മൂലധനത്തെ നിയന്ത്രിക്കുന്നതിനെപ്പറ്റി, എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തിയ ജുഡീഷ്യറിയെപ്പറ്റി നാം മുന്നോട്ടുവെക്കുന്ന ചില ദീര്‍ഘ കാല ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ അതെല്ലാം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ നമ്മുടെ ഹ്രസ്വ കാല ലക്ഷ്യം നിറവേറ്റിയേ തീരൂ.
ഈ സര്‍ക്കാരിനെ പുറത്താക്കുക എന്നതാണ് നമ്മുടെ അടിയന്തിര കടമ. 2014 ലെ തിരഞ്ഞെടുപ്പ് ഫലം നമ്മെ ഞെട്ടിച്ചു. ആ തെറ്റ് നാം അവര്‍ത്തിച്ചുകൂടാ. ഹ്രസ്വകാല സര്‍ക്കാര്‍ ഒരിക്കലും നാം ആഗ്രഹിക്കുന്ന വിധത്തില്‍ ഒരു മാതൃകാ സര്‍ക്കാര്‍ ആയിരിക്കില്ല. നമുക്കത് അറിയാം. അതൊരു മാതൃകാ സര്‍ക്കാര്‍ ആയിരിക്കില്ലെങ്കില്‍ പോലും ആ സര്‍ക്കാര്‍ നമുക്കൊരു ചവിട്ടുപടി നല്‍കും, ഒരു ബ്രീത്തിങ് സ്‌പേസ് നല്‍കും.
പൊതുവും പ്രായോഗികവും ജനാധിപത്യ ശക്തികളെ ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്ലാറ്റ്‌ഫോമില്‍ എല്ലാവരും ഒന്നിക്കേണ്ടിയിരിക്കുന്നു. ഡ്രാക്കോണിയന്‍ നിയമമായ യു എ പി എ റദ്ദാക്കാനും, ആദിവാസികളുടെ വനാവകാശ നിയമം നടപ്പിലാക്കാനും നമുക്ക് കഴിയണം. ആനന്ദ് തെല്‍തുംബ്ദേക്കും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരേ പ്രയോഗിക്കുന്ന കിരാത നിയമങ്ങള്‍ കൊണ്ടാണ് ആയിരക്കണക്കിന് മുസ്ലിംകളെ അവര്‍ തടവറക്കുള്ളില്‍ അടച്ചത്.
രാഷ്ട്രീയ പക്വത കേരളം പണ്ടേ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ പക്വത കാണിച്ചേ തീരൂ. രാഷ്ട്രീയ സാക്ഷരതയുടെ കാര്യത്തില്‍ എക്കാലവും കേരളം മുന്‍പന്തിയിലാണ്. സാമൂഹ്യ മൂലധനത്തിന്റെ കാര്യത്തിലും മനുഷ്യ വികസന സൂചികയിലും മുന്‍പന്തിയിലായ കേരളം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ഒരു കൊക്കൂണ്‍ പോലെയാണ്.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പതിമ്മൂന്നിന റൂസ്റ്റര്‍ സമ്പ്രദായം പട്ടിക ജാതി പട്ടിക വര്‍ഗ പ്രൊഫഷണലുകള്‍ക്ക് വലിയ രീതിയില്‍ ദോഷം ചെയ്യുന്നു. കേന്ദ്ര സ്ഥാപനങ്ങളിലെയും കേന്ദ്രീയ സര്‍വ്വകലാശാലകളിലേയും ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. എസ് സി എസ് ടി ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. ഒ ബി സി ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. ഡല്‍ഹി , മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ വലിയ പ്രക്ഷോഭങ്ങളാണ് ഇതിന്റെ പേരില്‍ നടന്നത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ ശ്രദ്ധ പതിയണം. ഭരണ ഘടനാ ധാര്‍മികതയും 10 ശതമാനം സാമ്പത്തിക സംവരണവും ചര്‍ച്ച ചെയ്യുന്നത് പോലെ പതിമ്മൂന്നിന റൂസ്റ്റര്‍ സമ്പ്രദായവും പൗരത്വ ബില്ലും ചര്‍ച്ച ചെയ്യണം.
പാവങ്ങളുടെയും പ്രാന്തവത്കൃത ജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും വോട്ടവകാശം റദ്ദാക്കാനുള്ള കുത്സിത നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടനയിലെ 14 , 21 വകുപ്പുകളുടെ നഗ്‌നമായ ലംഘനമാണ് പൗരത്വ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് മാത്രമേ പൗരത്വം നല്‍കൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ല് വിവേചനപരമായ പൗരത്വത്തെക്കുറിച്ചാണ് പറയുന്നത്. ലോക് സഭ പാസാക്കിയ ബില്‍ രാജ്യ സഭയുടെ പരിഗണനയിലാണ്.
ഈ സര്‍ക്കാരിന്റെ അജണ്ട വളരെ വളരെ കൃത്യമാണ്. ഓരോ സംസ്ഥാനത്തും ഓരോ സീറ്റിലും ബി ജെ പി ആര്‍ എസ് എസ് ശക്തികളെ പുറത്താക്കുന്നതിലാവണം മതേതര ജനാധിപത്യ പുരോഗമന ശക്തികളുടെ ഊന്നല്‍.
പ്രമുഖ പത്ര പ്രവര്‍ത്തകന്‍ പി സായ്നാഥ് പറഞ്ഞപോലെ രാജ്യത്തെ 542 ലോക് സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന 83 ശതമാനം എം പി മാരും കോടിപതികളാണ്. ഈ എണ്‍പത്തിമൂന്ന് ശതമാനത്തില്‍ മൂന്നില്‍ രണ്ടു പേരും ടി വി ചാനല്‍ ഉടമകളോ, മൊബൈല്‍ കമ്പനി മുതലാളിമാരോ, ഖനി ഉടമകളോ ആണ്. ജനാധിപത്യത്തിന് മേലുള്ള ഈ കുരുക്കും ശ്വാസം മുട്ടലും അസഹനീയമാണ്. നേതൃ ലത്തില്‍ ദളിത്, സ്ത്രീ, ആദിവാസി, ഒ ബി സി ഒ ബി സി വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാത്തത് സംഘടിത ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പരിമിതിയാണ്. ഇതൊരു പ്രയാസമേറിയ പ്രശ്‌നമാണ്, നാമിത് അഭിമുഖീകരിച്ചേ തീരൂ.
പ്രോട്ടോ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ധാര്‍മിക ധീരത പ്രദര്‍ശിപ്പിച്ച് മല കയറിയ ബിന്ദുവിനും കനക ദുര്‍ഗക്കും കേരള സമൂഹം ആവശ്യമായ പിന്തുണ നല്‍കുന്നുണ്ടോ എന്നു പരിശോധിക്കണം. രാജ്യത്തെ സാധാരണക്കാരില്‍ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തി രാമക്ഷേത്രം പണിയാന്‍ നടക്കുന്നവര്‍ക്ക് ശബരിമലയിലും മൂലധന താല്‍പ്പര്യം മാത്രമാണുള്ളത്.

തൃശ്ശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്നന്ന നവോത്ഥാന സംഗമം ഉദ് ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്…്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>