സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Dec 20th, 2018

വനിതാ മതില്‍ ശബരിമലയിലേക്കല്ലാത്തതിന് കൊടുക്കേണ്ട വില വലുതായിരിക്കും

Share This
Tags

vvഎസ് എം രാജ്

വനിതാ മതില്‍ എന്നത് നവോഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനെ സൂചിപ്പിക്കുന്ന ഒന്നാണെന്നും അത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഒന്നല്ല എന്നും വനിതാ മതില്‍ മേശിരിമാരായ പണിക്കാര്‍ അടുക്കളയില്‍ ഇരുന്നും പുരപ്പുറത്ത് ഇരുന്നും മതിലിന്മേല്‍ ഇരുന്നും പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്നത് അവര്‍ക്കൊക്കെ ശോഭേച്ചിയുടെ കണ്‍കറന്റ് ലിസ്റ്റ് ബാധ കൂടിയിരിക്കുന്നു എന്നാണ് .
കാരണം ഈ പറയുന്ന വിദ്വാന്മാര്‍ക്കൊന്നും ഇപ്പോഴും നവോഥാനം എന്താണെന്ന് തിരിഞ്ഞിട്ടില്ല എന്ന് വേണം നമ്മള്‍ കരുതാന്‍ .വനിതാ മതില്‍ എന്ന് പറയുമ്പോള്‍ തന്നെ ഉറപ്പല്ലേ അത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു സമരം തന്നെയാണെന്ന് . മേശിരിമാര്‍ പറയുന്ന വനിതാ മതില്‍ ആയിരുന്നുവെങ്കില്‍ നവോഥാനം എന്താ സ്ത്രീകള്‍ക്ക് മാത്രം അവകാശപ്പെട്ട എന്തെങ്കിലും സംഗതി ആണോ .ആ മതിലില്‍ ആണുങ്ങള്‍ കണ്ണിചേരാന്‍ പാടില്ലേ .അഭിപ്രായം തുറന്നുപറയേണ്ട സമയത്ത് നമ്മള്‍ അത് പറയുക തന്നെ വേണം .ഇന്ത്യയിലെ ഹിന്ദുരാഷ്ട്ര വാദികളും അവര്‍ക്ക് ചൂട്ടു പിടിക്കുന്ന രാഷ്ട്രീയക്കാരും പരസ്യമായി ഹിന്ദുത്വവും മുസ്ലിം ദലിത് വിരോധവും ഒക്കെ പറയുകയും ഭരണഘടന കത്തിക്കണമെന്നും മതേതരത്വം അറബിക്കടലില്‍ ഒഴിക്കണം എന്നും പറയുകയും ചെയ്യുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ വനിതാ മതില്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം ഉറപ്പിക്കുന്നതിനു വേണ്ടി തന്നെയാണ് എന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് തന്നെ വേണം നടത്താന്‍ .അല്ലാതെ അയ്യോ ശബരിമലയോ അതെന്താ എന്നൊക്കെയുള്ള മട്ടില്‍ ആടും പട്ടിയും അല്ലാത്ത രീതിയില്‍ ഇത്തരമൊരു മതില്‍ പണിയുന്നത് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ല .ഹിന്ദുമതം ഹിന്ദുത്വമോ ഹിന്ദു വര്‍ഗീയതയെ അല്ലെന്ന് ഉറക്കെ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ മതേതരത്വമാണ് ഇന്ത്യയുടെ ആവശ്യം അല്ലാതെ തീവ്രമോ മൃദുവോ ആയ ഹിന്ദുത്വം അല്ലെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ അവരുടെ വോട്ടുകള്‍ കൂടുകയേ ഉള്ളൂ .ഈ യാഥാര്‍ഥ്യം ഇപ്പോള്‍ മതില്‍ പണിയുന്നവരും തിരിച്ചറിയണം .മതിലിനെ എതിര്‍ക്കുന്നവര്‍ ശബരിമലയും വിശ്വാസവും പറയുമ്പോള്‍ മതില്‍ പണിയുന്നവര്‍ ആര്‍ക്കും തിരിയാത്ത നവോഥാന മൂല്യങ്ങളെ പറ്റിയാണ് പറഞ്ഞോണ്ടിരിക്കുന്നത് .മതില്‍ വിരുദ്ധക്കാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് അവര്‍ കൃത്യമായി പറയുമ്പോള്‍ എതിര്‍ പക്ഷം എന്താണ് ലക്ഷ്യമിടുന്നതെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്നില്ല എന്നത് വനിതാ മതില്‍ എന്ന ആശയത്തെ തന്നെ ദുര്‍ബലപ്പെടുത്തും എന്നവര്‍ തിരിച്ചറിയണം .അതുകൊണ്ട് വനിതാ മതില്‍ ശബരിമല സ്ത്രീ പ്രവേശനത്തെ സാധ്യമാക്കുക എന്നത് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് കുറഞ്ഞ പക്ഷം സംഘാടകര്‍ എങ്കിലും പറയണം.
അല്ലെങ്കില്‍ മതില്‍ വിരുദ്ധരുടെ വാദങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് മനസിലാകൂ .അത് നാടിനു ഗുണത്തേക്കാള്‍ ദോഷം മാത്രമേ ചെയ്യൂ .

കേരളത്തിലെ പ്രബല മതങ്ങളും ജാതികളും ഇന്നും പുരുഷ കേന്ദ്രീകൃത ഫ്യൂഡല്‍ മൂല്യബോധങ്ങള്‍ പിന്‍പറ്റുന്നവ ആണ് .അതുകൊണ്ടു തന്നെ ശബരിമല വിധിയെ അവരൊന്നും പിന്തുണയ്ക്കില്ല .ആരാണ് വിശ്വാസിക്കൊപ്പം അവര്‍ക്കേ ഞങ്ങള്‍ വോട്ടു കൊടുക്കൂ എന്ന് ഈ ആണ്‍ വര്‍ഗ്ഗീയ വാദികള്‍ പറയുമ്പോള്‍ അതീ നാടിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരാശയം ആണെന്ന് നമ്മള്‍ തിരിച്ചറിയണം .ഈ തിരിച്ചറിവിനെ ശക്തിപ്പെടുത്തുന്ന ഒരു സമൂഹത്തെയാണ് നമ്മള്‍ ഉണ്ടാക്കേണ്ടത് .ഇന്ത്യയിലെ ഏതൊരു പൗരനും അയാള്‍ക്ക് ഇഷ്ടപ്പെട്ട മത ദൈവ വിശ്വാസം പുലര്‍ത്താനുള്ള അവകാശം ഉണ്ട് .അതുകൊണ്ട് തന്നെ വിശ്വാസത്തില്‍ ആചാരത്തില്‍ സ്ത്രീ പുരുഷ വിവേചനം നിലനില്‍ക്കുന്ന എല്ലാ ഇടങ്ങളില്‍ നിന്നും അത് ഒഴിവാക്കാനുള്ള ബോധമാണ് മതങ്ങളുടെ തലപ്പത്ത് ഇരിക്കുന്ന ആളുകള്‍ സ്വീകരിക്കേണ്ടത് .
അത്തരമൊരു കാലോചിതമായ നിലപാട് അവര്‍ എടുക്കുക എന്നതാണ് അവരില്‍ നിന്നും ഈ നാട് പ്രതീക്ഷിക്കുന്നത് .മതങ്ങള്‍ക്കകത്തെ വിവേചനങ്ങള്‍ ഇല്ലാതാകുമ്പോള്‍ മതവും ദൈവവും കൂടുതല്‍ മഹത്തും മൂല്യമുള്ളതും ആകും .

ഒരു മതത്തിനകത്തെ സ്ത്രീകള്‍ക്കെതിരെ ആ മതം വിവേചനം പുലര്‍ത്തുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല .സ്ത്രീകള്‍ രണ്ടാം തരം പൗരന്മാരോ അടിമകളോ അല്ല . പുരുഷന്മാര്‍ക്ക് ഉള്ള എല്ലാ പൗരാവകാശങ്ങളും തുല്യമായി അനുഭവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കും ഉണ്ട് ,ഉണ്ടാകണം .മതം സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ തന്റെ ജീവിതത്തെ സുന്ദരമാക്കുന്ന ,സുരക്ഷിതമാക്കുന്ന ,സുരഭിലമാക്കുന്ന മധുരമനോജ്ഞ വിശ്വാസ പ്രമാണങ്ങള്‍ ആണെന്ന വങ്കത്തരം പറയാത്ത സ്ത്രീകള്‍ ഭൂരിപക്ഷമാകുന്ന ഒരു സമൂഹം അതായിരിക്കണം വനിതാ മതില്‍ ലക്ഷ്യമിടുന്നത് .അത്തരമൊരു സമൂഹത്തില്‍ തന്റെ ശരീരമോ ആര്‍ത്തവമോ തന്നെ ലജ്ജിപ്പിക്കുന്ന അപമാനപ്പെടുത്തുന്ന സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്തുന്ന അകറ്റി നിര്‍ത്തപ്പെടുന്നതിനുള്ള ഒരുപാധി ആയി മാറില്ല എന്ന് ഓരോ സ്ത്രീയും തിരിച്ചറിയണം .ഈ തിരിച്ചറിവാണ് വനിതാ മതില്‍ എന്ന ആശയത്തിലൂടെ നമ്മള്‍ സമൂഹത്തിലേക്ക് നല്‍കേണ്ടത് .ആ ലക്ഷ്യത്തിലേക്ക് നയിക്കാത്ത മതിലുകള്‍ ബീവറേജ് ക്യൂകള്‍ പോലെ നിഷ്ഫലം ആയിരിക്കും .വനിതാ മതില്‍ എന്തിനാണ് എന്ന് കൃത്യമായി പറയാനുള്ള രാഷ്ട്രീയ സത്യസന്ധത നമുക്കുണ്ടാകണം .പഴയ വിമോചന സമര കഴുകന്മാര്‍ ചോരകുടിക്കാന്‍ നമുക്ക് ചുറ്റും ഉണ്ടെങ്കിലും ,ഒരുപക്ഷെ വിജയം അവര്‍ക്കൊപ്പം നിന്നാലും ,നമുക്ക് ചെയ്യാന്‍ പറ്റുന്നത് നമ്മള്‍ ചെയ്യുക തന്നെ വേണം .ആര്‍ക്കും ഒരു സംശയവും ഇല്ലാത്ത വിധം, സുതാര്യമായി .

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>