സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Dec 16th, 2018

ടാന്‍സ്‌ജെന്‍ഡേഴ്‌സിനെ തിരിച്ചയച്ചതിനെതിരെ സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തര്‍…

Share This
Tags

xx

ശബരിമല ദര്‍ശനത്തിന് ചെന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും തിരിച്ചയക്കുകയും ചെയ്ത നടപടി അത്യന്തം അപലപനീയമാണ്. കേരളാ പൊലീസിന്റെ ഈ നടപടിയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു.

മുന്‍കുട്ടി പൊലീസിനെ അറിയിച്ച് മലകയറുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ അനന്യ, രഞ്ജുമോള്‍, അവന്തിക, തൃപ്തി എന്നിവരെ എരുമേലി പൊലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും അപ്രകാരം എത്തിയ അവരെ സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയുമായിരുന്നു. ആണ്‍ വേഷം ധരിക്കാന്‍ അവരെ നിര്‍ബ്ബന്ധിക്കുകയും ആണാണൊ പെണ്ണാണൊ എന്ന് വ്യക്തമാക്കണമെന്ന് പൊലീസ് അവരെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. തീര്‍ത്തും നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഈ നടപടി. നാല്‍സാ കേസിലെ വിധിയിലൂടെ സുപ്രീം കോടതി തന്നെ ട്രാന്‍സ്‌ജെന്‍സറുകളുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പടിക്കുകയും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന വിധം ഭരണകൂട നടപടികളെ പുനഃക്രമീകരിക്കേണ്ടതാണെന്ന് ചൂണ്ടി കാണിക്കുകയും ചെയ്തിരുന്നു. നാല്‍സാ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി ലിംഗ- ലൈംഗികാടിസ്ഥാനത്തിലുള്ള എല്ലാതരം വിവേചനങ്ങളും റദ്ദാക്കുന്നതാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവരുടെ സ്വത്വം നിര്‍ണ്ണയിക്കാനും , സ്വത്വം വെളിപ്പെടുത്തി ക്ഷേത്ര ദര്‍ശനം നടത്താനുമുള്ള മൗലികാവകാശത്തെ നിഷേധിക്കുന്നതാണ് പൊലീസിന്റെ നടപടി.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കാനൊരുങ്ങുന്ന അവസരത്തില്‍ തന്നെ ട്രാന്‍സ്‌ജെന്‍ഡറുകളെ ശബരിമലയില്‍ കയറുന്നതില്‍ നിന്നും തടഞ്ഞ നടപടി സര്‍ക്കാരിന്റെ കാപട്യം ഒരിക്കല്‍ക്കൂടി തുറന്നു കാട്ടുന്നതാണ്.
വനിതാമതില്‍ എന്ന പേരു കൊണ്ടു തന്നെ കേരളസര്‍ക്കാരിന്റെ നവോത്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് പുറത്താണ് ട്രാന്‍സജന്‍ഡറുകള്‍ എന്ന യാഥാര്‍ഥ്യത്തിനു അടിവരയിടുന്നതാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്ഡറുകളെ തടഞ്ഞ പോലീസ് നടപടി.

സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ദളിതരും അടക്കമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ശത്രുതാ മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയച്ച നടപടി. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം അവതരിപ്പിച്ചവരെന്ന് ഊറ്റം കൊള്ളുന കേരളസര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ച പൊലീസ് കാര്‍ക്കെതിരെ നടപടിയെടുക്കാനും ശബരിമല ദര്‍ശനത്തിന് ആഗ്രഹമുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അതിനു വേണ്ട സൗകര്യമൊരുക്കാനും തയ്യാറാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ശബരിമല ദര്‍ശനത്തിന് ചെന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും തിരിച്ചയക്കുകയും ചെയ്ത നടപടി അത്യന്തം അപലപനീയമാണ്. കേരളാ പൊലീസിന്റെ ഈ നടപടിയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു.

ബി. ആര്‍.പി. ഭാസ്‌കര്‍, ടി.ടി.ശ്രീകുമാര്‍, മീന കന്തസാമി, ഡോ. രേഖാരാജ്, ഡോ.ജെ ദേവിക, ഡോ.എ കെ ജയശ്രീ, രേഷ്മാ ഭരദ്വാജ്, എം.എന്‍. രാവുണ്ണി, കെ.അജിത, ഡോ.പി.ഗീത, ദിലീപ് രാജ്, ജീവന്‍ ജോബ് തോമസ്, ഡോ. ആസാദ്, പി കെ പോക്കര്‍, ഫൈസല്‍ഫൈസു., എസ്.ശാരദ കുട്ടി, അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ.കെ.വി. ഭദ്രകുമാരി, മൈത്രി പ്രസാദ്, എം. സുല്‍ഫത്ത്, ചന്ദ്ര മോഹന്‍ സത്യനാഥന്‍, നിഖില ഹെന്റി, സി.പി. റഷീദ്, സുജ ഭാരതി, തസ്‌നി ബാനു….

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>