സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Dec 13th, 2018

രാജസ്ഥാന്‍ : സിപിഎമ്മിന്റെ അവകാശവാദം ശരിയോ..??

Share This
Tags

rr‘രാജസ്ഥാനില്‍ കര്‍ഷക രോഷമാണ് കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത്.കര്‍ഷക രോഷം ഉയര്‍ത്തിവിട്ടത് സി പി എമ്മാണ്, പക്ഷേ അതിന്റെ നേട്ടം കോണ്‍ഗ്രസ്സ് കൊണ്ടുപോയി. രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് രണ്ട് സീറ്റ് സി പി എം പിടിച്ചെടുത്തു’, ഇതാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള സി പി എമ്മിന്റെ വാദം.

ഈ വാദം എത്രത്തോളം ശരിയായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

ബി ജെ പിയുടേയും കോണ്‍സ്സിന്റെയും ജന വിരുദ്ധ നയങ്ങളെ തോല്പിക്കാന്‍ സി പി എം, ജനതാദള്‍, ജനതാദള്‍(സെക്കുലര്‍ ), എസ്പി, സി പി ഐ, സി പി ഐ (എംഎല്‍), രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ടികളുമായി ചേര്‍ന്ന്, ഒരു മുന്നണിയായാണ് രാജസ്ഥാനില്‍ ഇത്തവണ മത്സരിച്ചത്. സി പി എമ്മിന്റെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ ഉയര്‍ത്തിവിട്ട കര്‍ഷക രോഷത്തിന്റെ നേട്ടവും കൂടി പ്രതീക്ഷിച്ച് കൊണ്ടാണ് സി പി എം ഇത്തരം ഒരു മുന്നണിയായി ബിജെപിക്കും കോണ്‍ഗ്രസ്സിനും എതിരെ മത്സരിച്ചത്.

മൊത്തം 29 മണ്ഡലങ്ങളിലാണ് സി പി എം രാജസ്ഥാനില്‍ ഇത്തവണ മത്സരിച്ചത്.അതില്‍ 24 മണ്ഡലങ്ങളില്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി. 2 മണ്ഡലങ്ങളില്‍ സി പി എം ജയിച്ചു. ഒരിടത്ത് രണ്ടാം സ്ഥാനത്തും രണ്ടിടത്ത് മൂന്നാം സ്ഥാനത്തും എത്തി. ഇതാണ് സി പി എമ്മിന്റെ വിജയ തേരോട്ടം! 2013 ല്‍ രാജസ്ഥാനില്‍ സി പി എം 38 സീറ്റില്‍ മത്സരിച്ചിരുന്നു. അന്ന് 34 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു.

2013 ല്‍ സി പി എമ്മിന് രാജസ്ഥാനില്‍ ലഭിച്ചത് 2.69 ലക്ഷം വോട്ടായിരുന്നു ( 0.87 %). അത് ഇത്തവണ 4.22 ലക്ഷം വോട്ടായി ഉയര്‍ന്നു ( 0.33% ത്തിന്റെ വര്‍ദ്ധന ) ( 1.53 ലക്ഷം വോട്ടിന്റെ വര്‍ദ്ധന ). ഇതാണ് വമ്പന്‍ മുന്നേറ്റമായി ഉയര്‍ത്തിക്കാട്ടുന്നത്.

അതേ സമയം, 2013ല്‍ വെറും 21 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് ഇത്തവണ ലഭിച്ചത് 99 സീറ്റ്. 2013 ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 1.02 കോടി വോട്ടെങ്കില്‍, ഇത്തവണ ലഭിച്ചത് 1.39 കോടി വോട്ട് .കോണ്‍ഗ്രസിന്റെ വോട്ടില്‍ ഉണ്ടായത് 37 ലക്ഷത്തിന്റെ വര്‍ദ്ധന. സി പി എമ്മിന്റെ വോട്ടിലുണ്ടായത് 1.5 ലക്ഷത്തിന്റെ വര്‍ദ്ധന. കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ടിന്റെ കേവലം 3.12 % മാത്രമാണ് സി പി എമ്മിന് ലഭിച്ചത്! എന്നിട്ടും രാജസ്ഥാനില്‍ സി പി എം വമ്പന്‍ മുന്നേറ്റം നടത്തിയെന്ന് !

രണ്ട് സീറ്റുകള്‍ സി പി എം ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്തു എന്ന വാദവും കളവാണ്. ഒരു സീറ്റ് (ഭാദ്ര) ബിജെപിയില്‍ നിന്നും, മറ്റൊന്ന് ( ദുംഗര്‍ഗഡ്) കോണ്‍ഗ്രസില്‍ നിന്നുമാണ് പിടിച്ചെടുത്തത്.

സി പി എം രണ്ട് സീറ്റ് പിടിച്ചെടുത്തു എന്നത് വലിയ നേട്ടമൊന്നുമല്ല.2008 ല്‍ രാജസ്ഥാനില്‍ സി പി എം 3 സീറ്റുകള്‍ നേടിയിരുന്നു. 2008 ല്‍ സി പി എം ജയിച്ച അനൂപ്ഗര്‍ എന്ന മണ്ഡലത്തില്‍ ഇത്തവണ കിട്ടിയത് വെറും 17,566 വോട്ടുകള്‍ മാത്രമാണ്.

സി പി എം രാജസ്ഥാനില്‍ കര്‍ഷക രോഷം ഇളക്കിവിട്ടു എന്നും, എന്നാല്‍ അതിന്റെ നേട്ടം കോണ്‍ഗ്രസ് കൊണ്ടുപോയി എന്നുമാണ് സി പി എമ്മിന്റെ വാദം. ഈ വാദവും അസംബന്ധമാണ്. കര്‍ഷക രോഷത്തിന്റെ നേട്ടം വോട്ടാക്കാന്‍ മൂന്നാം മുന്നണിയുടെ ഭാഗമായി മത്സരിച്ച സി പി എം 29 സീറ്റില്‍ മത്സരിച്ചെങ്കിലും, 24 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടപ്പെടുകയായിരുന്നു. ആകെ 2 സീറ്റില്‍ ജയം, ഒരു സീറ്റില്‍ രണ്ടാം സ്ഥാനം, രണ്ട് സീറ്റില്‍ മൂന്നാം സ്ഥാനം.ഇതാണ് ആകെയുള്ള നേട്ടം. ആകെയുള്ള 199 മണ്ഡലങ്ങളില്‍ 5 മണ്ഡലങ്ങളില്‍ ഒതുങ്ങുന്നു സി പി എമ്മിന്റെ സ്വാധീനം.

മറുഭാഗത്ത്, കര്‍ഷക ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് 2013 നെ അപേക്ഷിച്ച് 2018ല്‍ 34.5 % ത്തില്‍ നിന്ന് 38.8% മായി വര്‍ദ്ധിക്കുകയായിരുന്നു ( 4.3% ത്തിന്റെ വര്‍ദ്ധന). പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ട് 6.2% കണക്കിലും ( 32.6% ല്‍ നിന്ന് 38.8% ആയി), ഗ്രാമീണ മേഖലകളിലെ മണ്ഡലങ്ങളില്‍ ലഭിച്ച വോട്ട് 4.9% കണക്കിലും ( 32.8% നിന്ന് 37.7% ആയി) ഉയര്‍ന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലകളില്‍ എല്ലാം, ബി ജെ പിയേക്കാള്‍ മുന്നിലായിരുന്നു കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ടിന്റെ ശതമാനം. സര്‍വ്വതലസ്പര്‍ശിയായിരുന്നു കോണ്‍ഗ്രസിന്റെ മുന്നേറ്റം എന്നാണ് ഈ കണക്കുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്.

കോണ്‍സ്സിന്റെ വിജയത്തില്‍, സി പി എം ഉര്‍ത്തിവിട്ട കര്‍ഷക സമരത്തിന് യാതൊരു പങ്കുമില്ല എന്ന്, ഈ കണക്കുകള്‍ പകല്‍ പോലെ വ്യക്തമാക്കുന്നു. അതേ സമയം, മോഡി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നിലനിന്ന കര്‍ഷക രോഷം വോട്ടാക്കി മാറ്റാന്‍, പ്രധാന രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ്സിന് കഴിഞ്ഞു എന്നും വോട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ചിതറിച്ച് ബി ജെ പി യെ വിജയിപ്പിച്ച്, കോണ്‍ഗ്രസിന് ഒറ്റക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക എന്ന ദൗത്യം മാത്രമാണ് ഇത്തവണ സി പി എം രാജസ്ഥാനില്‍ സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ചത്!

മധ്യപ്രദേശിലും സി പി എം മത്സരിച്ചിരുന്നു. അത് പോലെ സി പി ഐ യും മധ്യപ്രദേശിലും, രാജസ്ഥാനിലും മത്സരിച്ചിരുന്നു. അതിദയനീയമാണ് അവിടെ ഈ പാര്‍ടികളുടെ അവസ്ഥ. അതിനെ കുറിച്ച് പിന്നീട് പറയാം.

കടപ്പാട്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>