സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Oct 26th, 2018

ബ്രാഹ്മണ്യ കുത്തക അവസാനിപ്പിച്ച് ശബരിമല ആദിവാസികള്‍ക്ക് തിരിച്ചു നല്‍കുക. 28 ന് ദലിത്-ആദിവാസി-ജനാധിപത്യ കണ്‍വെന്‍ഷന്‍

Share This
Tags

WhatsAppബ്രാഹ്മണ്യ കുത്തക അവസാനിപ്പിച്ച് ശബരിമല ആദിവാസികള്‍ക്ക് തിരിച്ചു നല്‍കുക ! സംസ്‌ക്കാരങ്ങളുടെ സഹവര്‍ത്തിത്വവും ലിംഗസമത്വവും നിലനില്‍ക്കാന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. 2018 ഒക്‌ടോബര്‍ 28 ന് (ഞായര്‍) കാലത്ത് 10 മണി മുതല്‍ കോട്ടയം (തിരുനക്കര) ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തില്‍ ദലിത്-ആദിവാസി-ജനാധിപത്യ കണ്‍വെന്‍ഷന്‍

മാതൃത്വത്തിന്റെയും, മാനവരാശിയുടെയും നിലനില്‍പ്പിനാധാരമായ ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് സവര്‍ണ്ണഹിന്ദു വര്‍ഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. ശബരിമലയിലെത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ജനിച്ച മണ്ണില്‍ നിന്നും തുരത്തുന്ന തരത്തിലേക്ക് ഈ സംഘര്‍ഷം വളര്‍ത്തുകയാണ്. സ്ത്രീകള്‍ക്കും ആദിവാസി-ദലിത്്-പാര്‍ശ്വവല്‍കൃതര്‍ക്കും മേല്‍ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ജാതിവാദികളുടെ താല്‍പ്പര്യമാണ് ഇതിനു പിന്നിലുള്ളത്. തദ്ദേശീയരായ ജനങ്ങളുടെ സാംസ്‌ക്കാരിക ബഹുസ്വരതയെയും, വിശ്വാസധാരകളെയും, ലിംഗസമത്വത്തയും, ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിച്ചുകൊണ്ടാണ് ഈ ജാതി മേല്‍ക്കോയ്മ സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ മനുഷ്യരുടെ ആത്മീയ ജീവിതത്തിന് വഴികാട്ടിയാകാന്‍ ശേഷിയില്ലാത്ത ഇടുങ്ങിയ മനസ്സുള്ള പുരോഹിത വര്‍ഗ്ഗങ്ങളാണ് വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള ഇന്ധനം പകരുന്നവര്‍. ശബരിമലയില്‍ അത് നിര്‍വ്വഹിക്കുന്നത് തന്ത്രി സമൂഹമാണ്. ആര്‍ത്തവം അശുദ്ധമാണെന്നും, ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠയുടെ താല്‍പ്പര്യമതാണെന്നും അവര്‍ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു. വിശ്വാസികളെ വിഭജിച്ച് രാഷ്ട്രീയത്തില്‍ ബ്രാഹ്മണ്യ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ ഇത് ഉപയോഗപ്പെടുത്തുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്ന കള്ളക്കഥയാണ് ഇതിനായി പ്രചരിപ്പിക്കുന്നത്. ഈ നാടിന്റെ വൈവിദ്ധ്യമാര്‍ന്ന വിശ്വാസധാരകളെയും, ജനവര്‍ഗ്ഗ-സാംസ്‌ക്കാരിക വിഭാഗങ്ങളെയും ഇവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ശബരിമലയും കാനനവാസനായ അയ്യപ്പനുമായി തന്ത്രി കുടുംബത്തിന് യഥാര്‍ത്ഥത്തില്‍ ജൈവബന്ധമില്ല. പ്രാചീനകാലം മുതല്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ശബരിമല യുടെ .യഥാര്‍ത്ഥ ഉടമകളായ ആദിവാസി വിഭാഗമായ മല അരയരെയും ഊരാളി, മലപണ്ടാരം തുടങ്ങിയ മറ്റ് ആദിവാസി വിഭാഗങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് തന്ത്രി സമൂഹവും മറ്റ് അധികാരി വര്‍ഗ്ഗങ്ങളും മാറ്റി നിര്‍ത്തുകയാണുണ്ടായത്. പകരം, അന്ധ വിശ്വാസവും അനാചാരങ്ങളും അടിച്ചേല്‍പ്പിച്ചു. മാനവരാശിയുടെ പകുതിയായ സ്ത്രീ സമൂഹത്തെ അയിത്തം ആരോപിച്ച് മാററി നിര്‍ത്തി. ദളിത്-ആദിവാസി-പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കു മേല്‍ ജാതി മേല്‍ക്കോയ്മയുള്ള സവര്‍ണ്ണ ഫാസിസം അടിച്ചേല്‍പ്പിക്കാനുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ലോകജനതയ്ക്കു മുമ്പിന്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തെ തരം താഴ്ത്തുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിക്കുകയുമാണ്. തദ്ദേശീയ സമൂഹങ്ങളായ ആദിവാസി-ദളിത് ജനവിഭാഗങ്ങളുടെ കാവുകളും, ആരാധനാ കേന്ദ്രങ്ങളും അവരുടെ സംസ്‌ക്കാരത്തിന് അന്യമായ ബ്രാഹ്മണ്യാചാരം അടിച്ചേല്‍പ്പിച്ച് തട്ടിയെടുക്കുന്ന നടപടി കേരളത്തില്‍ വ്യാപകമായി നടക്കുന്നുണ്ട്. സവര്‍ണ്ണ ഫാസിസത്തിന്റെ ഒരു തന്ത്രമാണിത്. വനാവകാശവും, ഭൂമിയും, വിഭവങ്ങളും, പൊതുയിടങ്ങളും തട്ടിയെടുക്കപ്പെട്ട ആദിവാസി-ദളിത് സമൂഹങ്ങളെ വംശീയവും സാംസ്‌ക്കാരികവുമായി തുടച്ച് നീക്കുന്ന മേല്‍പ്പറഞ്ഞ പദ്ധതിയുടെ ഭാഗമാണ് ശബരിമലയിലും കാണുന്നത്. ശബരിമലയില്‍ വനാവകാശമുള്ള ആദിവാസികളെ ശബരിമലയിലെ വിഭവങ്ങളില്‍ നിന്നും വരുമാനങ്ങളില്‍ നിന്നും ബഹിഷ്‌കൃതരാക്കിയിട്ടുണ്ട് എന്നതും വാസ്തവമാണ്. രാജ്യത്തെമ്പാടും ജനാധിപത്യ സമൂഹങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന സവര്‍ണ്ണ ഹിന്ദു ഫാസിസത്തെ പ്രതിരോധിക്കാനും, ജനാധിപത്യ മൂല്യങ്ങള്‍ നിലനിന്നു കാണാനും ശബരിമലയിലെ ആദിവാസികളുടെ ആചാരാനുഷ്ഠാനങ്ങളും വിഭവാധികാരവും പുനഃസ്ഥാപിക്കുന്നത് സുപ്രധാനമാണ്. ആയതിനെക്കുറിച്ച് ആലോചിക്കുന്നതിന് 28.10.2018 (ഞായര്‍) കാലത്ത് 10 മണിയ്ക്ക് കോട്ടയം തിരുനക്കരയിലുള്ള ശ്രീനാരായണ സാംസ്‌ക്കാരിക സമിതി ഓഡിറ്റോറിയത്തില്‍ കണ്‍വെന്‍ഷന്‍ ചേരുന്നതാണ്. ശബരിമലയില്‍ ആദിവാസികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും കേരളത്തിലെ ദളിത്-ആദിവാസികളുടെ വിശ്വാസ-ആരാധനാ കേന്ദ്രങ്ങള്‍ തിരിച്ച് പിടിക്കുന്നതിനുമുള്ള പ്രക്ഷോഭ പരിപാടി കണ്‍വെന്‍ഷന്‍ പ്രഖ്യാപിക്കുന്നതാണ്. താങ്കള്‍/താങ്കളുടെ സംഘടനയുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സംഘാടക സമിതിക്കു വേണ്ടി,

എം.ഗീതാനന്ദന്‍ (സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, ആദിവാസി ഗോത്രമഹാസഭ & ഭൂഅധികാര സംരക്ഷണ സമിതി – 9746361106), സണ്ണി എം.കപിക്കാട് (ചെയര്‍മാന്‍ ഭൂഅധികാര സംരക്ഷണ സമിതി – 9847036356), സി.ജെ.തങ്കച്ചന്‍ (കണ്‍വീനര്‍, ആദിജനസഭ), പി.ജെ.തോമസ് – ( പൗരാവകാശ സമിതി), വി.ഡി.ജോസ് (ഭരണഘടനാ സംരക്ഷണ സമിതി) ,കെ.സി.ചന്ദ്രശേഖരന്‍ (മനുഷ്യാവകാശ സംരക്ഷണ സമിതി), ശിവപ്രസാദ് ഇരവിമംഗലം

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>