സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Oct 23rd, 2018

കൊട്ടാരങ്ങളിലുറങ്ങുന്ന ചരിത്ര രേഖകള്‍ ജനങ്ങള്‍ക്കു ലഭ്യമാവണം

Share This
Tags

ppp

ഡോ ആസാദ്

ഇപ്പോഴുമുണ്ട് നമുക്ക് കൊട്ടാരവും രാജാവും പരിവാരങ്ങളുമൊക്കെ. തമ്പുരാന്‍, തിരുമേനി വിളികളും കുറഞ്ഞിട്ടില്ല. സ്വത്തും അധികാരവും കുറെയേറെ നഷ്ടപ്പെട്ടുവെന്നേ കൊട്ടാരങ്ങള്‍ കരുതുന്നുള്ളു. അതു തിരിച്ചുകിട്ടണേ എന്നാവാം പ്രാര്‍ത്ഥന. പക്ഷെ, ലോകം ബഹുദൂരം മുന്നോട്ടു പോയല്ലോ. ആരു തമ്പുരാന്‍ ആരടിമ എന്നു സകല വിവേചനങ്ങളും ഭേദിക്കുന്ന ജനാധിപത്യത്തിന്റെ ശബ്ദമുയര്‍ന്നിട്ടു കാലമേറെയായി. ഇപ്പോഴും അതൊന്നും അംഗീകരിക്കില്ലെന്നു മാത്രമല്ല പുരോഗമനത്തമ്പുരാന്‍, വിപ്ലവരാജാവ് എന്നൊക്കെ പരിഷ്‌കരിച്ചെത്തുകയാണ് ഭൂതപ്രഭാവം.
അതൊക്കെയിരിക്കട്ടെ. അതിലും പ്രധാനപ്പെട്ട കാര്യം കൊട്ടാരങ്ങളിലുറങ്ങുന്ന ചരിത്ര രേഖകള്‍ ജനങ്ങള്‍ക്കു ലഭ്യമാവണം എന്നതാണ്. കേരളത്തിലെ പഴയ രാജകൊട്ടാരങ്ങളിലെ മുഴുവന്‍ ചരിത്ര രേഖകളും ചരിത്ര പുരാവസ്തു പഠന വിഭാഗങ്ങള്‍ക്കും രേഖാസൂക്ഷിപ്പു വിഭാഗങ്ങള്‍ക്കും കൈമാറണം. ലക്ഷക്കണക്കിനു ചരിത്ര രേഖകള്‍ ഇപ്പോഴും ഗവേഷകരുടെയോ ചരിത്രാന്വേഷകരുടെയോ കൈകളിലെത്താതെ ചിതലെടുക്കുകയാവണം. ജനങ്ങളുടെ ജീവിതവും വിശ്വാസവും പുലരുന്ന ഒന്നിന്റെയും അവകാശികളായി പഴയ ഭരണത്തിന്റെ പിന്മുറക്കാര്‍ ഇനി തുടരേണ്ടതുമില്ല. ജനാധിപത്യം എന്നത് കൗതുകത്തിനണിയാവുന്ന തൂവല്‍ത്തൊപ്പിയല്ല. അതു ജനാധികാരമാണ്.
അന്യോന്യം യുദ്ധം ചെയ്തിരുന്ന അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നു രൂപപ്പെട്ട ദേശീയതയില്‍ ആ ഭൂതകാലത്തിന്റെ വിദൂരപ്രവണതകള്‍ പ്രതിസ്പന്ദിക്കാതിരിക്കില്ല. അവയിലെ ബഹുസ്വരതകളെ ആദരിച്ചുതന്നെ ആ ഉപദേശീയതകളെയും അവയ്ക്കകത്തെ അനവധി സ്വരഭേദങ്ങളെയും ഏകോപിപ്പിക്കുന്ന ദര്‍ശനമായി മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭരണഘടന രൂപപ്പെട്ടിട്ട് അറുപത്തിയെട്ട് വര്‍ഷമായി. അതാണ് പുതിയ കാലത്തെ നിയമപുസ്തകം. എല്ലാ ചോദ്യത്തിനും ഒടുവിലെത്തേണ്ട ഉത്തരം. അതു മാറാന്‍ മറ്റൊരു വിപ്ലവത്തിന് കാത്തിരിക്കണം.
ഇപ്പോള്‍ ആ നിയമമൊന്നും ബാധകമല്ലെന്ന് ഏതെങ്കിലും തമ്പുരാന് തോന്നിയാല്‍ അതു വലിയ പ്രയാസമുണ്ടാക്കും. രാജാവിന് നല്‍കിപ്പോന്ന ആദരവും അവകാശവും എല്ലാ കാലത്തേക്കുമുള്ള ബഹുമതിയോ വിനീതവിധേയത്വമോ അല്ല. അറകളില്‍ നിധികളോ പുറത്തു കാഴ്ച്ചയോ അവകാശമായി കാണരുത്. എല്ലാം ജനങ്ങളുടേതാണ്. എല്ലാവരുടേതുമാണ്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>