സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Oct 18th, 2018

പുരോഹിതന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘത്തെ അറസ്റ്റു ചെയ്യുക

Share This
Tags

mmm

സി.ആര്‍. നീലകണ്ഠന്‍

മാഞ്ഞാലി വ്യാകുലമാതാ പള്ളി പൊതുജനങ്ങളുടെ വഴി കെട്ടിയടച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന്റെ നേതാക്കളെ അന്യായമായി അറസ്റ്റു ചെയ്തു തടങ്കലില്‍ ആക്കുകയും സ്വകാര്യഭൂമിയിലെ സമരപ്പന്തല്‍ അടിച്ചു തകര്‍ക്കുകയും അതില്‍ ഉണ്ടായിരുന്ന മൈക്കും ഫാനുമടക്കമുള്ള ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും സമരത്തെ പിന്താങ്ങിയിരുന്ന രാഷ്ട്രീയകക്ഷികളുടെ കൊടികള്‍ നശിപ്പിക്കുകയും ചെയ്ത അക്രമികള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ ആം ആദ്മി പാര്‍ട്ടി ശക്തിയായി പ്രതിഷേധിക്കുന്നു.
മാഞ്ഞാലിപ്പള്ളി മേധാവികള്‍ നിയമവിരുദ്ധമായി വഴി അടച്ചുകെട്ടിയത്തിനെതിരെ പതിനാറു ദിവസമായി നിരാഹാരം കിടക്കുന്ന ജമീല അബ്ദുല്‍ക്കരീം മരണാസന്ന ആയപ്പോള്‍ അവരെ ആശുപത്രിയിലേക്ക് ലേക്ക് കൊണ്ടുപോകുവാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാണ് വില്ലേജ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം മതില്‍ പൊളിച്ചത്. ഇതിന്റെ പേരില്‍ സമര നേതാക്കളെയും സമരത്തെ സഹായിക്കുന്നവരെയും അറസ്റ്റു ചെയ്ത്
അതിനി ഷ്ഠൂരമായി മര്‍ദ്ദിച്ച നടപടി ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്. അവിടെ കെട്ടിയിരിക്കുന്ന മതില്‍ നിയമവിരുദ്ധമാണ് എന്ന് RDO അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് തന്നെ അറിയാമായിരുന്നിട്ടും ആ മതിലിന് സംരക്ഷണം നല്‍കുവാന്‍ ജനങ്ങളുടെ നികുതി പണം വാങ്ങുന്ന പോലീസ് കൂട്ടുനിന്നു എന്നത് വര്‍ഗീയശക്തികളെ പ്രീണിപ്പിക്കാന്‍ പോലീസും അധികാര വര്‍ഗ്ഗവും അടങ്ങിയവരുടെ താല്‍പര്യമാണ് എന്ന് വ്യക്തമാണ്. ഭരണ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് ഈ പോലിസ് നടപടികളും ഗുണ്ടാവിളയാട്ടവും എന്ന് വ്യക്തമാണ്.
ജീവന്‍ രക്ഷിക്കാന്‍വേണ്ടി ജമീലയെ മതില്‍ പൊളിച്ച് ആംബുലന്‍സില്‍ കയറ്റുമ്പോഴാണ് പോലീസ് ഷാമോന്‍, കുഞ്ഞുമോന്‍ തുടങ്ങിയ സമരനേതാക്കളെ മൃഗീയമായ രൂപത്തില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. തദ്ദേശവാസികളെ മുഴുവന്‍ ആട്ടി ഓടിച്ചു കൊണ്ട് വന്‍ പോലീസ് സംഘത്തിന്റെ പിന്തുണയോടുകൂടി നിയമവിരുദ്ധമായ മതില്‍ വീണ്ടും കെട്ടുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു ജനകീയ സര്‍ക്കാരിന് ഒരിക്കലും ചേര്‍ന്നതല്ല. ഈ നീക്കത്തില്‍ സമരസഹായ സമിതി ശക്തമായി പ്രതിഷേധിക്കുന്നു.
ജമീലയുടെ സ്വന്തം ഭൂമിയില്‍ കെട്ടിയിരുന്ന സമപ്പന്തല്‍ തകര്‍ക്കുകയും അതിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത പുരോഹിതന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്തു ശിക്ഷിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാമെന്നു സര്‍ക്കാര്‍ ധരിക്കുന്നു എങ്കില്‍ അതിനുള്ള ശക്ത മായ തിരിച്ചടി നല്‍കുമെന്ന് സമരസഹായ സമിതി ഓര്‍മിപ്പിക്കുന്നു. ഈ സമരം ശക്തിപ്പെടുത്തിക്കൊണ്ട് നിയമവിരുദ്ധമായ ഈ മതില്‍ പൂര്‍ണ്ണമായും പൊളിച്ചു നീക്കി തലമുറകളായി നിലനിന്ന സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ സമരം തുടരും എന്ന് പ്രഖ്യാപിക്കുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>