സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Oct 16th, 2018

കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്നും മാറ്റണം : എഐവൈഎഫ്

Share This
Tags

kp

സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിക്കുന്ന കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കലാരംഗത്ത് നടമാടുന്ന എല്ലാത്തരം വിവേചനങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാനും നിലപാട് കൈക്കൊള്ളാനും ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദിത്വരഹിതമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ല. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ സംഘടനക്ക് ബാധകമല്ലെന്നുപോലും സിദ്ധിഖും കെപിഎസി ലളിതയും പറയുന്നു. അത്തരം സംവിധാനത്തെ പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അത് രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയോടുള്ള പരിഹാസം കൂടിയാണ്. എഎംഎംഎ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ മാപ്പുപറയണമെന്ന ശ്രീമതി ലളിതയുടെ ആവശ്യം പരിഹാസ്യമാണ്.
സിനിമാരംഗത്തെ തമ്പുരാക്കന്മാരുടെയും, യജമാനന്മാരുടെയും വക്താക്കളായി ഇവര്‍ പ്രവര്‍ത്തിക്കുന്നത് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ പദവികളില്‍ ഇരുന്നു കൊണ്ടാണ്. മാത്രമല്ല സിനിമാരംഗത്ത് നടന്ന അനഭിലേഷനീയ പ്രവണതകള്‍ക്കെതിരെ മന്ത്രിമാരുള്‍പ്പെടെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന് സര്‍ക്കാര്‍ നയത്തിനെതിരായി പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കാനാവില്ല. WCC അംഗങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച നടപടിയും ഗൗരവമായി കാണണം.
സിനിമാരംഗത്തെ എല്ലാത്തരം വൃത്തികേടുകള്‍ക്കും കുടപിടിക്കുന്ന എഎംഎംഎ എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>