സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 13th, 2018

അവസരം വരുമ്പോള്‍ തള്ളിപ്പറയുന്ന സവര്‍ണ കുറുക്കന്‍മാരുടെ കൂട്ടിലേക്ക് ഞങ്ങളില്ല.

Share This
Tags

kk

കെ പി എം എസ ബാബു വിഭാഗവും തെരുവിലേക്കില്ല

ശബരിമല വിഷയത്തില്‍ കെ പി എം എസ് വിശ്വാസികള്‍ ക്കൊപ്പമാണെന്നും ഇതിന്റെ പേരില്‍ തെരുവിലിറങ്ങി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാ കേണ്ടതില്ല എന്നതാണ് സംഘടനാ നയമെന്ന് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് വ്യക്തമാക്കി. സംഘടനയിലെ അംഗങ്ങള്‍ പട്ടികജാതി സ്റ്റാറ്റസ് ഉള്ളഹിന്ദു പുലയ സമുദായത്തില്‍ പെട്ടവരും തൊണ്ണൂറു ശതമാനം ക്ഷേത്ര വിശ്വാസികളുമാണ്. സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ കെപിഎംഎസ് കുടുംബത്തിലെ ഒരു സ്ത്രീയും ശബരിമലയില്‍ പോകില്ല. ക്ഷേത്രാചാരവും അനുഷ്ടാനങ്ങളും മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്.ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ വിശ്വാസികളുടെ താല്പര്യത്തിനായിരുന്നു മുന്‍ഗണന നല്‌കേണ്ടിയിരുന്നത്. സുപ്രീം കോടതി വിശ്വാസികളെ സംബന്ധിച്ച് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഹിന്ദുമതത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഇനിയും വരുത്തേണ്ടിയിരിക്കുന്നു .അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം ലഭിച്ചിട്ട് 82 വര്‍ഷം കഴിഞ്ഞിട്ടും ശ്രീകോവിലിനുള്ളിലേയ്ക്കുള്ള പ്രവേശനത്തിന് ഹിന്ദു സവര്‍ണത തടസ്സം നില്ക്കുന്നു .ഇടതു ഗവണ്മെന്റിന്റെ ചരിത്രപരമായ തീരുമാനത്തിലൂടെ നിയമിതരായ അബ്രാഹ്മണ ശാന്തി മാര്‍ക്ക് സമാധാനപരമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല. അവരെ എങ്ങനെയും പുകച്ചു പുറത്തുചാടിക്കാനുള്ള നീക്കം നടക്കുന്നു. അവര്‍ നിയമാനുസൃതമായ അവധി എടുത്താല്‍ പകരത്തിന് ബ്രാഹ്മണ ശാന്തി മാര്‍ തയ്യാറാകാതെ പ്രതിസന്ധി സൃഷ്ടിക്കുന്നു. കടുത്ത വര്‍ണവെറിയാണ് ഈ മേഖലയില്‍ നിലനില്‍ക്കു ന്നത്.ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ഓഫീസുകളിലും പട്ടികജാതി-പിന്നോക്ക വിഭാഗങ്ങള്‍ കടന്നുവരാതിരിക്കാന്‍ ഭൂരിപക്ഷ ഹിന്ദു ഐക്യം പറയുന്നവര്‍ തന്നെയാണ് തടസ്സം നില്ക്കുന്നത്. ക്ഷേത്രങ്ങളും അനുബന്ധ ഇടങ്ങളും ഈ കൂട്ടര്‍ തന്നെയാണ് കൈയ്യടക്കി വച്ചിരിക്കുന്നത്. ഭരണഘടനാപരമായ ജാതി സംവരണത്തിനെതിരായ കടുത്ത മനോഭാവവും ജാതിവിവേചനവും മനസ്സില്‍ സൂക്ഷിക്കുന്നതും ഇവര്‍ തന്നെ. ഇത്തരം ദുഷിച്ച ചിന്താഗതി മാറാതെ ഹൈന്ദവ ഐക്യത്തിന് പ്രസക്തിയില്ല. ഭൂരിപക്ഷ ഐക്യത്തിനായി കൂടെ നിര്‍ത്തുകയും അവസരം വരുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്ന സവര്‍ണ കുറുക്കന്‍മാരുടെ കൂട്ടിലേക്ക് എന്തിന്റെ പേരിലായാലും ഞങ്ങളില്ല. ഞങ്ങള്‍ക്കു പരിഗണന കിട്ടുന്ന ദേവസ്വം ബോര്‍ഡുനിയമനങ്ങള്‍ പി എസ് സി ക്കു വിടുന്ന വിഷയത്തിലും പട്ടികജാതി അതിക്രമ നിരോധന നിരോധന നിയമം വെള്ളം ചേര്‍ക്കാന്‍ ഉള്ള ശ്രമം നടന്നപ്പോളും സംവരണം അട്ടിമറിക്കാന്‍ ഉള്ള നീക്കം നടന്നപ്പേഴും ഞങ്ങളുടെ ഭൂമി സംരക്ഷിക്കാനും എയ്ഡഡ് മേഖലയിലെ സംവരണ വിഷയത്തിലും ഒരു ഹിന്ദുഐക്യകാരെയും കണ്ടിട്ടില്ല ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ മാത്രമെയുള്ള എന്ന തിരിച്ചറിവിലാണ് ഭരണഘടന സംരക്ഷിതവിഭാഗമായ പട്ടികജാതി വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കൂടെ നില്‍ക്കത്ത ഒരു ഹിന്ദു ഐക്യവും സാധ്യമല്ല
ശബരിമല വിഷയത്തില്‍ ദുരഭിമാനം വെടിഞ്ഞ് ബന്ധപ്പെട്ടവര്‍ റിവ്യൂ ഹര്‍ജ്ജി നല്‍കി ശബരിമയുടെ വിശ്വാസവും വികാരവും ശബരിമലയുടെ പവിത്രതയും കാത്തു സൂക്ഷിക്കാന്‍ നിലപാട് എടുക്കണം ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി കേരളത്തെ കലൂഷിധമാക്കാനുള്ള നീക്കത്തില്‍ നിന്ന് എല്ലാവരും സ്വമേധയ പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>