സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Oct 12th, 2018

മലയാളികളുടെ നവോത്ഥാനം ജാതികളുടെ അടുക്കളകാര്യം മാത്രമായിരുന്നു അതൊരിക്കലും പൊതുസമൂഹത്തിന്റെ പുരോഗതിക്ക് വഴിതെളിച്ചില്ല

Share This
Tags

kkഎസ് എം രാജ്

അയ്യന്‍ കാളിയുടെ വില്ലുവണ്ടി സമരവും , പുഞ്ചപ്പാട സമരവും ,പഞ്ചമിയുടെ വിദ്യാഭ്യാസത്തിനായുള്ള സമരവും ,ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരവും ഒക്കെ കൃത്യമായും സവര്‍ണ്ണ ബ്രാഹ്മണ ശൂദ്ര ജാതി ബോധത്തിനെതിരെയുള്ള പ്രത്യക്ഷ സമരങ്ങള്‍ ആയിരുന്നു .ചാന്നാര്‍ മനുഷ്യര്‍ ക്രിസ്തുമതം സ്വീകരിച്ചുകൊണ്ടാണ് ചൂത്തര ഗുണ്ടകളോട് സമരം ചെയ്തത് .അയ്യന്‍ കാളിയാകട്ടെ ചൂത്തരന്റെ അമ്പലത്തില്‍ ഞങ്ങളേം കേറ്റണെ തമ്പ്രാ എന്ന് പറയാതെയാണ് തന്റെ ജനതയുടെ രാഷ്ട്രീയ സാമൂഹ്യ ,അവകാശങ്ങള്‍ക്കായി സമരപാത തുറന്നത് .ചുരുക്കി പറഞ്ഞാല്‍ സവര്‍ണ്ണ ചൂത്തര ബ്രാഹ്മണ തെമ്മാടികളോട് യാതൊരുവിധ സന്ധിയും ഇല്ലാതെയാണ് ദലിതര്‍ തങ്ങളുടെ സമരങ്ങള്‍ ചെയ്തത് .ആ സമരങ്ങള്‍ ഒന്നും തന്നെ സവര്‍ണ ബ്രാഹ്മണ ശൂദ്ര ആത്മീയതയുടെ ചാണകകുണ്ടില്‍ തങ്ങള്‍ക്കും പുഴുക്കളെപോലെ കഴിയാനായുള്ള ഇടം നല്‍കണം എന്ന് പറഞ്ഞായിരുന്നില്ല .ഒരല്‍പം ഭാവന കലര്‍ത്തിയാല്‍ അംബേദ്കര്‍ മലയാളനാട്ടിലെ ഒരു പുലയനൊ പറയനോ വല്ലതും ആയിരുന്നു വെങ്കില്‍ കേരളത്തിലെ ദലിതര്‍ മുഴുവന്‍ ബുദ്ധമതക്കാര്‍ ആകുമായിരുന്നു കാരണം അതിനുള്ള രാഷ്ട്രീയ ബൗദ്ധികത അവര്‍ക്കുണ്ടായിരുന്നു അക്കാലത്ത്. ദലിതര്‍ നടത്തിയ ക്രിസ്തുമത ഇസ്ലാം സ്വീകരണങ്ങളും പില്‍ക്കാലത്തെ ബുദ്ധമത സ്വീകരണവും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ് . അയ്യന്‍ കാളിയുടെ സമരങ്ങള്‍ സവര്‍ണ്ണ സമൂഹ ത്തിന്റെ ജാതി ബോധങ്ങളെ എതിര്‍ത്തുകൊണ്ടായി രുന്നു അതുമായി യാതൊരുവിധ സന്ധിയും ചെയ്യാതെ ആയിരുന്നു .എന്നാല്‍ പിന്‍തലമുറ അദ്ദേഹത്തെ പാതിവഴിയില്‍ ഉപേക്ഷിച്ചു എന്നത് പരമമായ സത്യമാണ് .അയ്യന്‍ കാളി കാട്ടിയ വഴികളില്‍ നിന്നും കേരള ത്തിലെ ദലിത് സമൂഹങ്ങള്‍ക്ക് മാറിനടക്കാനുള്ള പ്രവണത കൂടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നമ്പൂതിരി ആചാരം നടപ്പിലാക്കാനായി പറയനും പുലയനും തെരുവില്‍ ഇറങ്ങുന്നത്. അയ്യന്‍ കാളിയുടെ വിപ്ലവം ഇനി വരും കാലങ്ങളില്‍ ചരിത്ര പുസ്തകത്തിന്റെ പേജുകളില്‍ മാത്രമേ ഉണ്ടാകൂ എന്ന് സാരം .

എന്നാല്‍ നാരായണ ഗുരുവിന്റെ നയമാകട്ടെ ഹിന്ദുമതത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നു എന്ന് തോന്നിപ്പിക്കുമ്പോള്‍ തന്നെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ബ്രാഹ്മണ യുക്തികളെ സ്വയം പരിവര്‍ത്തന പ്പെടുത്തി തനിക്കിണങ്ങുന്ന രീതിയില്‍ ഉപയോഗി ക്കുക എന്നതായിരുന്നു .തമ്പ്രാനെ അനുകരിക്കാന്‍ മുട്ടി നിന്ന അടിയാന്മാര്‍ക്കു ഇണങ്ങുന്ന രീതിയില്‍ ഹിന്ദുമതത്തിന്റെ അഴകൊഴമ്പന്‍ വഴക്കങ്ങളെ ഉപയോഗിക്കാനാണ് ഗുരു ശ്രമിച്ചത് .ഹിന്ദുത്വം എല്ലാക്കാലവും മുന്നോട്ടുവച്ച ബ്രാഹ്മണ്യത്തെ ആശയപരമായി എതിര്‍ക്കാന്‍ ഗുരു ശ്രമിച്ചിരുന്നില്ല മറിച്ച് അതില്‍ തങ്ങള്‍ക്കും പങ്കു വേണമെന്ന ജനാധിപത്യപരമായ ഒരു അവകാശവാദം ഉന്നയിക്കുക മാത്രമാണ് ചെയ്തത് .അതായത് അയ്യന്‍ കാളിയുടെ സമരങ്ങള്‍ ചാന്നാര്‍മാരുടെ സമരങ്ങള്‍ ബ്രാഹ്മണ വിരുദ്ധം ആയിരുന്നപ്പോള്‍ നാരായണ ഗുരുവിന്റെ നിലപാടുകള്‍ അടുക്കള സമരങ്ങള്‍ മാത്രമായിരുന്നു .മലയാളി നവോഥാന നായകനായി ഒരാളെ മാത്രമേ പരിഗണിക്കൂ എന്ന് വരികില്‍ അത് നാരായണ ഗുരു ആയിരിക്കില്ല മറിച്ച് അത് അയ്യന്‍ കാളി ആയിരിക്കും .ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കോടതിക്കൊപ്പം ആരൊക്കെ നില്‍ക്കുന്നുവെന്ന് നോക്കിയാല്‍ തന്നെ വ്യക്തമാകും അയ്യന്‍ കാളിയാണോ നാരായണഗുരുവാണോ കേരളത്തില്‍ സവര്‍ണ ശൂദ്രര്‍ക്കെതിരെ ഉറച്ച നിലപാട് എടുത്തതെന്ന് .ഗുരുവിന്റെ പിന്‍ തലമുറകള്‍ എത്ര പെട്ടന്നാണ് സവര്‍ണ്ണ സംഘി കൂടാരത്തില്‍ കയറി പറ്റിയതെന്നതും നാമിവിടെ കൂട്ടി വായിക്കണം .

നായന്മാരുടെ ഇടയില്‍ ഉണ്ടായ പരിഷ്‌കാര ശ്രമങ്ങളും നമ്പൂതിരിമാരുടെ ഇടയില്‍ ഉണ്ടായ പരിഷ്‌കാരങ്ങളും അടുക്കള കാര്യങ്ങള്‍ മാത്രമായിരുന്നു .സവര്‍ണ്ണ ബ്രാഹ്മണ ശൂദ്ര ഹിന്ദുത്വത്തിന്റെ ചട്ടക്കൂടുകളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് സവര്‍ണ്ണര്‍ക്കിടയില്‍ കൂടുതല്‍ ജനാധിപത്യവും ലിംഗനീതിയും പേരിനെങ്കിലും കൊണ്ടുവരുവാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചത്. അല്ലാതെ അവര്‍ തന്നെ ഇപ്പോഴും കൊണ്ടുനടക്കുന്ന ജാതി ജന്മി നാടുവാഴി സാമൂഹ്യബോധത്തെ ഇല്ലാതാക്കാനുള്ള ഒരു ചെറു ശ്രമം പോലും സവര്‍ണ്ണ പരിഷ്‌കാരികള്‍ എന്നവകാശപ്പെടുന്നവരില്‍ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല .

സാമൂഹ്യ വികസനത്തില്‍ ലോകത്തിനുതന്നെ മാതൃകയായി മലയാളി മാറിയെന്ന് സവര്‍ണ്ണര്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ തന്നെയാണ് ആര്‍ത്തവം ആചാരമാണ് എന്നവര്‍ തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നതെന്നത് മാത്രം മതിയല്ലോ മലയാളി നവോഥാനം ജാതികളുടെ അടുക്കള വിപ്ലവം മാത്രമായിരുന്നു അതൊരിക്കലും പൊതുജനമധ്യത്തിലേക്ക് വന്നിരുന്നില്ല എന്ന് മനസിലാക്കാന്‍ .

ഫേസ് ബുക്ക്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>