സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 6th, 2018

നജ്മല്‍ ബാബുവിന്റെ കബറടക്കം നിക്ഷേധിച്ചത് രാഷ്ട്രീയ ഫാസിസം

Share This
Tags

ഡയലോഗ് കൊടുങ്ങല്ലൂര്‍

പ്രമുഖ നക്‌സലൈറ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ടിtn.എന്‍.ജോയി (നജ്മല്‍ ബാബു – 70 ) യുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ മറവു ചെയ്യാതിരുന്നത് ആ വ്യക്തിയോട് ചെയ്യുന്ന രാഷ്ട്രീയ ഫാസിസമാണെന്ന് ഡയലോഗ് കൊടുങ്ങല്ലൂര്‍ . ടി എന്‍ ജോയ് എന്ന വ്യക്തി അദ്ദേഹത്തിന്റെ ശ്വാസത്തില്‍ പോലും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഇസ്ലാംമത സ്വീകരണം ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന സംഘപരിവാര്‍ ഫാസിസത്തോട് വിയോജിച്ചു കൊണ്ടും , അപര വല്‍ക്കരിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹത്തോട് ഐക്യപ്പെട്ടു കൊണ്ടുമുള്ള രാഷ്ട്രീയ നിലപാടായിരുന്നു. അതേ രാഷ്ട്രീയ നിലപാടിന്റെ വിശാലതയില്‍ നിന്നുകൊണ്ടാണ് തന്റെ മൃതശരീരം മരണാനന്തരം ചേരമാന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കം ചെയ്യുന്നതിനുവേണ്ടി ചേരമാന്‍ ജുമാ മസ്ജിദിലെ മൗലവിക്ക് നിവേദനം നല്‍കിയത്.

കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദിലെ പള്ളിക്കമ്മിറ്റി അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം പള്ളിയങ്കണത്തില്‍ കബറടക്കം ചെയ്യുവാന്‍ തയ്യാറായിട്ടും കുടുംബത്തിലെ ചില വ്യക്തികളുടെ സ്ഥാപിത താല്‍പര്യങ്ങളുടെ പുറത്തു മാത്രം അതു നിഷേധിക്കപ്പെട്ടത് നജ്മല്‍ ബാബു എന്ന വ്യക്തിയോട് ചെയ്ത രാഷ്ട്രീയ ഫാസിസം ആണെന്ന് ഡയലോഗ് കൊടുങ്ങല്ലൂര്‍ വിലയിരുത്തുന്നു. സാമൂഹികമായി ജീവിച്ച ഒരു വ്യക്തിയുടെ രാഷ്ട്രീയത്തെ സംരക്ഷിക്കാന്‍ കെല്പില്ലാത്ത വിധത്തില്‍ പെരുമാറിയ പോലീസ് കടുത്ത മനുഷ്യാവകാശ ലംഘനമാണ് ആ മൃത ശരീരത്തോട് ചെയ്തത്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി ഐയ്ക്കു പരാതി നല്‍കിയിട്ടും, ആ പരാതി ഒന്നു പരിശോധിക്കുക പോലും ചെയ്യാതെ തികച്ചും ഏകപക്ഷീയമായി തീരുമാനമെടുക്കുക വഴി കേരള പൊലീസിന് കടുത്ത അപമാനം ആണ് ഇവര്‍ വരുത്തി വെച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ മരണത്തോടുകൂടി അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് ഇല്ലാതാകുന്നതെന്നും രാഷ്ട്രീയം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഉത്തമബോധ്യമുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനപ്രതിനിധികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. ഹിന്ദുത്വത്തോട് സന്ധി ചെയ്യുന്ന ഇത്തരം മതേതരത്വമാണ് നാളെ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ അപകടമെന്നും ആ രാഷ്ട്രീയം തന്നെയാണ് ടി എന്‍ ജോയ് എന്ന വ്യക്തി തന്റെ ഇസ്ലാം മത സ്വീകരണത്തിലൂടെ പറഞ്ഞു വച്ചതെന്നും ഡയലോഗ് കൊടുങ്ങല്ലൂര്‍ വിലയിരുത്തി.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>