സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Oct 2nd, 2018

കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഐഎംഎഫിന്റെ ആസ്ഥാന സാമ്പത്തിക വിദഗ്ധയാകുമ്പോള്‍!

Share This
Tags

ggg

പി ജെ ജെയിംസ്

തീവ്രമുതലാളിത്ത – നവ ഉദാര സാമ്പത്തിക ശാസ്ത്രജ്ഞയായ ഗീത ഗോപിനാഥ് ഹാര്‍വാര്‍ഡില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധയെന്ന നിലയിലായിരുന്നു ഇതുവരെയും മുഖ്യമന്ത്രി പിണറായിയെ ഉപദേശിച്ചുപോന്നത്. അമേരിക്കന്‍ സാമാജ്യത്വത്തിന്റെ ചിന്താ സംഭരണി (think – tank) യായിരിക്കുമ്പോഴും ഒരു അക്കാദമിക് സ്ഥാപനത്തിന്റെ മുഖംമൂടി ഹാര്‍വാര്‍ഡിനുണ്ട്. എന്നാല്‍ ഗീത ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിക്കപ്പെടുന്നതോടെ ഈ മറ പിണറായിക്കും നഷ്ടമാകും.

‘ബ്രട്ടണ്‍ വുഡ്‌സ് സഹോദരിമാര്‍ ‘ എന്നറിയപ്പെടുന്ന, അമേരിക്കക്ക് മാത്രം വീറ്റോ അധികാരമുള്ള, ഐഎംഎഫും ലോക ബാങ്കും രണ്ടാം ലോകയുദ്ധാനന്തരമുള്ള പുത്തന്‍ അധിനിവേശ ലോകക്രമം അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്കനുസൃതമായി നിലനിര്‍ത്തുന്നതില്‍ തന്ത്രപരമായ പങ്കാണു വഹിക്കുന്നതെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.

സൈന്യത്തിനു പകരം ഐഎംഎഫിനെയും ലോകബാങ്കിനെയും വിന്യസിച്ച് സ്വന്തം മൂലധന താല്പര്യങ്ങള്‍ ആഫ്രോ-ഏഷ്യന്‍- ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടപ്പാക്കി വരികയാണല്ലോ അമേരിക്കയും കൂട്ടാളികളും. പട്ടാളത്തിന് പകരം ഐ.എം.എഫിനെയും ബഹുരാഷ്ട്രക്കുത്തകകളെയുമാണ് ഞങ്ങള്‍ അവിടങ്ങളിലേക്കയക്കുകയെന്ന് അമേരിക്കന്‍ നയതന്ത്ര വിദഗ്ധര്‍ പ്രസ്താവിച്ചിട്ടുമുണ്ട്.

90 കള്‍ മുതല്‍ നവ ഉദാര ലോകക്രമം നിലവില്‍ വരികയും അതിന്റെ നെടുംതൂണുകളിലൊന്നായി ലോകവ്യാപാര സംഘടന 1995 ല്‍ സ്ഥാപിതമാകുകയും ചെയ്തതെ തുടര്‍ന്ന്, ഐഎംഎഫ് – ലോക ബാങ്ക് – ലോകവ്യാപാര സംഘടന ത്രയത്തിനിടയില്‍ ആഗോള സാമ്പത്തിക നയരൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട സമവായത്തിന് ഒരു Cooperation Agreement നിലവില്‍ വന്നിട്ടുണ്ട്. ഇതു പ്രകാരമുള്ള ഉന്നതതല സംവിധാനത്തെ നിയന്ത്രിക്കുന്നതില്‍ അമേരിക്കന്‍ പൗര കൂടിയായ ഗീതയടക്കമുള്ള അമേരിക്കന്‍ വിദഗ്ധര്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടായിരിക്കുന്നതാണ്. ഈ ഉന്നതതല സമിതിയുടെ നിര്‍ദ്ദേശങ്ങളും ബഹുരാഷ്ട്ര കുത്തകകളുടെ ബോര്‍ഡ് റൂമിലെ തീരുമാനങ്ങളുമെല്ലാം ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായുണ്ട്.

പുതിയ പദവിയോടെ, മോദിയെയും പിണറായിയെയും ഉപദേശിക്കുന്ന കേവലമൊരു ഒരു അക്കാദമിക് സാമ്പത്തിക വിദഗ്ധയല്ല ഗീത. ഐഎംഎഫിന്റെയും അതുവഴി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ആസ്ഥാന സാമ്പത്തിക വിദഗ്ധയെന്ന നിലയില്‍ ആഗോള മൂലധനത്തിന്റെ അധികാര കേന്ദ്രവും ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റെയും മര്‍ദ്ദിത ജനതകളുടെയും രാഷ്ട്രീയ എതിരാളിയുമായി അവര്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും, അമേരിക്കയുടെ മൂലധന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നിടത്തോളമേ അവര്‍ക്ക് ആ പദവിയിലിരിക്കാനാകൂ എന്നത് മറ്റൊരു കാര്യം.

വസ്തുതകള്‍ കൂടുതല്‍ വ്യക്തമായിരിക്കെ, ലോകബാങ്കിനെയും എഡിബിയെയും മറ്റും ആശ്രയിച്ച് കേരളത്തിന്റെ പുനര്‍നിര്‍മ്മാണം നടത്താനുള്ള നീക്കം, അതിവിടെ പൂര്‍ണമായും കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ‘അമേരിക്കന്‍ മോഡല്‍’ ആവിഷ്‌കരിക്കുന്നതിലേക്കാവും എത്തുകയെന്നതിന് രണ്ടാമതൊന്നാലോചിക്കേണ്ടതില്ല!

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>