സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Sep 25th, 2018

സഞ്ജീവ് ഭട്ട്, നിങ്ങളാണ് ശരി

Share This
Tags

sssസഞ്ജീവ് ഭട്ട് ഇരയാക്കപ്പെട്ട സമുദായത്തില്‍ അല്ല ജനിച്ചത്. നല്ല IPS ഉദ്യോഗം. നല്ല സോഷ്യല്‍ സ്റ്റാറ്റസ്. സന്തുഷ്ട കുടുംബം സര്‍ക്കാര്‍ ശമ്പളം.

അങ്ങനെ സുഖിച്ചു നടക്കുമ്പോഴാണ് കഥ മാറി മറിയുന്നത്. 2002 ലെ ഗുജറാത്ത് കലാപ കാലം. ഇപ്പോഴത്തെ പ്രധാന മന്ത്രി നരേന്ദ്രമോഡിയാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രി.

ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും മോഡി മന്ത്രി സഭയിലെ റവന്യു മന്ത്രിയുമായ ഹരണ്‍ പാണ്ഡ്യാ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. ഗോദ്രയിലെ തീവണ്ടി കത്തിക്കലിന് ശേഷം നരേന്ദ്രമോഡിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തിര മീറ്റിങ്ങില്‍ താന്‍ പങ്കെടുത്തു എന്നും ആ മീറ്റിങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരും പോലീസ് മേധാവികളും സംബന്ധിച്ചു എന്നും അദ്ദേഹം പറയുകയുണ്ടായി.

ഗോദ്രയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായുള്ള റാലി അഹമ്മദാബാദിലൂടെ കൊണ്ടു വരുമെന്നും ആ റാലി വരുമ്പോള്‍ ‘ ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം തീര്‍ക്കാന്‍ പോലീസ് തടസ്സമാവാരുത് ‘ എന്നും നിര്‌ദേശിക്കപ്പെട്ടു. രാജ്യം ഞെട്ടിയ ഈ വെളിപ്പെടുത്തലിനു ശേഷം ഏതാനും മാസങ്ങള്‍ മാത്രമാണ് അദ്ദേഹം ജീവിച്ചത്. സ്വന്തം കാറില്‍ വെച്ച് ‘അജ്ഞാതന്‍’ അയാളെ കൊലപ്പെടുത്തി.

ഗുജറാത്തിലെ വ്യാജ എന്‍കൗണ്ടര്‍ കൊലകള്‍ക്കും മുന്‍പാണിത്. പതിവ് പോലെ കേസ് എവിടെയും എത്തിയില്ല. നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ഗ്രാഫിലെ അനേകം ചുവപ്പ് വര്‍ണ്ണങ്ങളില്‍ ഒന്നായി ആ രക്ത തുള്ളികളും മാറി..

27 February 2002 ലെ മീറ്റിങ്ങില്‍ നരേന്ദ്ര മോഡി ‘ ഹിന്ദുക്കള്‍ മുസ്ലിംകള്‍ക്കെതിരെ രോഷം തീര്‍ക്കട്ടെ’ എന്ന് പറഞ്ഞതായി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിച്ചു. കലാപത്തിന് തൊട്ട് മുന്‍പ് പ്രഖ്യാപിച്ച ബന്ദ് കൈകാര്യം ചെയ്യാന്‍ വേണ്ടത്ര ആളില്ല എന്ന് അന്നത്തെ ഡിജിപി K. Chakravarthi യും സിറ്റി പോലീസ് കമ്മീഷ്ണര്‍ പിസി പാണ്ഡേയും ആശങ്കപ്പെട്ടിരുന്നു. ഇക്കാര്യം തന്നെ ചൂണ്ടി കാണിച്ചു സഞ്ജീവ് ഭട്ടും നിരവധി ഫാക്‌സ് സന്ദേശങ്ങള്‍ അയച്ചിരുന്നു എങ്കിലും മോഡി നിശ്ചയിച്ചത് പോലെ വിലാപ ‘ആഘോഷ’ യാത്ര ആ വഴിക്ക് തന്നെ വന്നു. കലാപാഗ്‌നി ആളിക്കത്തി.

പോലീസ് സംവിധാനം നിശ്ചലമായി നിന്നു . രോഷം തീരുന്നത് വരെ. ബാക്കി എല്ലാം ചരിത്രമാണ്. സാക്ഷാല്‍ വാജ് പേ പോലും ( ബാബരിയില്‍ തീ കോരിയിട്ട വ്യക്തി ആയിട്ടും വിധിയുടെ വൈപരീതം പോലെ ധര്‍മ്മോപദേശം നല്‍കി ) മോദിയോട് രാജധര്‍മ്മം പാലിക്കാന്‍ ഉപദേശിച്ച സംഭവം അരങ്ങേറി.

മോഡിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ താനും ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ 6 സാക്ഷികളെയാണ് സഞ്ജീവ് ഭട്ട് ഉയര്‍ത്തി കാണിച്ചത്. അവരില്‍ പ്രമുഖര്‍ ഇവരാണ്  K. Chakravarthi

K. Chakravarthi യുടെ ഒഫീഷ്യല്‍ കാറില്‍ Tarachand Yadav എന്ന ഡ്രൈവറുടെ കൂടെയാണ് അന്ന് പോയത്

KD Panth
ഭട്ടിന്റെ സ്വന്തം ഡ്രൈവര്‍ KD Panth ഭട്ടിന്റെ കാറില്‍ ഇവരെ പിന്തുടര്‍ന്നു

ഇവരില്‍ Tarachand Yadav ഒഴികെയുള്ളവര്‍ കളം മാറ്റി ചവിട്ടി എങ്കിലും ഭട്ട് തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഉണ്ടായത്. താന്‍ ഭട്ടിനെ മോഡിയുടെ വസതിയില്‍ എത്തിച്ചു എന്ന് താരാചന്ദ് ആണയിട്ടു.

2004 ല്‍ താന്‍ നാനാവതി കമ്മീഷന് മുന്‍പാകെ തെളിവ് നല്‍കാം എന്ന് അറിയിച്ചെങ്കിലും കമ്മീഷന്‍ തന്നെ വിളിപ്പിച്ചില്ല എന്ന് ഭട്ട് ആരോപിക്കുന്നു. അന്നത്തെ ഔദ്യോഗിക രേഖകള്‍ വിട്ടു കിട്ടിയാല്‍ താന്‍ ആരോപണങ്ങള്‍ തെളിയിക്കാമെന്ന് ഭട്ട് പറഞ്ഞെങ്കിലും രേഖകള്‍ വിട്ടു കിട്ടിയില്ല. മോഡി സര്‍ക്കാര്‍ ഗൂഡാലോചന പുറത്ത് വരുന്നത് തടയാന്‍ രേഖകള്‍ തടയുകയാണ് എന്ന് ഭട്ട് ആരോപിക്കുന്നു.

ഗുജറാത്ത് കലാപത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഭട്ട് നിയമ നടപടികളുമായി നീങ്ങിയെങ്കിലും അവയൊക്കെ പരാജയപ്പെടുത്തപ്പെട്ടു. ഒടുവില്‍ കാരണം ഇല്ലാതെ ലീവ് എടുത്തു എന്നും ഡ്യൂട്ടിയില്‍ അല്ലാത്തപ്പോള്‍ കാറ് ഉപയോഗിച്ചു എന്നും ആരോപിച്ചു കൊണ്ട് ഭട്ടിനെ മോഡി സസ്പെന്‍ഡ് ചെയ്തു.

താന്‍ വിവിധ സര്‍ക്കാര്‍ കംമീഷനുകള്‍ക്ക് മുന്‍പില്‍ ഹിയറിങ്ങിനു ഹാജരായ ദിവസമാണ് ലീവ് എടുത്തത് എന്ന ഭട്ടിന്റെ വാദം അവഗണിച്ചു കൊണ്ടാണ് മോഡി പക വീട്ടിയത്. ഏറ്റവും ഒടുവില്‍ 1996 ലെ ഒരു കേസിന്റെ പേരില്‍ ഭട്ടിനെ അറസ്റ്റ് ചെയ്തു.

സത്യത്തില്‍ ഭട്ടിന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഭട്ടിന്റെ പേര് അഖ്‌ലാഖ് എന്നോ ജുനൈദ് എന്നോ കുത്തുബുദ്ദീന്‍ എന്നോ അല്ല. ഭരണ കൂടത്തോട് കലഹിക്കാതെ നീങ്ങിയിരുന്നു എങ്കില്‍ ഇന്നും സുഖാഡംബരങ്ങളുടെ പറുദീസയില്‍ വിഹരിക്കാമായിരുന്നു. ഏറ്റവും ചുരുങ്ങിയത് കാര്യങ്ങള്‍ എവിടെയും എത്തില്ല എന്ന് മനസ്സിലായപ്പോള്‍ എങ്കിലും കളം മാറ്റാമായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിയുടെ വിമര്ശകയായ സ്മൃതി ഇറാനി കാല് മാറി മന്ത്രി ആയ പോലെ. അല്ലെങ്കില്‍ RSS ഭീകരതയ്‌ക്കെതിരെ നെടുനീളന്‍ ലേഖനം എഴുതിയ സുബ്രഹ്മണ്യ സ്വാമിയേ പോലെ.

ഈ ലോകത്ത് സത്യവും നീതിയും പുലരണം എന്ന് കരുതി തന്റെ ജീവിതം തന്നെ പരീക്ഷണങ്ങളുടെ തീച്ചൂളയിലേക്ക് വലിച്ചിട്ട താങ്കള്‍ ഒരു വിഡ്ഢിയാണ് ഭട്ട്. ജീവിക്കാന്‍ പഠിച്ചിട്ടില്ല. രാജാവ് നഗ്‌നന്‍ ആണെന്ന് വിളിച്ചു പറയാന്‍ പാടില്ല. അതാണ് ഈ കലികാലത്തിലെ യുക്തി.

എന്തായാലും താങ്കളുടെ വിധി താങ്കള്‍ തന്നെ അനുഭവിക്കേണ്ടി വരും. ഇത് ജനാധിപത്യ ഇന്ത്യയുടെ പുതിയ മുഖം.

പക്ഷെ താങ്കള്‍ക്കു ഒരു കാര്യത്തില്‍ ആശ്വസിക്കാം. താങ്കളുടെ കയ്യില്‍ നിരപരാധികളുടെ ചോരയുടെ കറ ഇല്ലെന്ന്. താങ്കളെ പോലെയുള്ള ജനുസ്സുകളാണ് ചരിത്രത്തില്‍ ധീരന്മാരായി വാഴ്ത്തപ്പെടുക എന്ന്.

നൂറു നൂറു കാരണങ്ങള്‍ മോഡിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ നിരത്തുന്നു എങ്കിലും ഒന്നാമത്തെ കാരണം മോഡി ഭരണ കൂട ഭീകരതയുടെ ഇന്ത്യയിലെ ഒന്നാന്തരം പ്രായോക്താവ് ആണ് എന്നത് തന്നെയാണ്. ഗുജറാത്തിലെ മനുഷ്യര്‍ക്ക് ഇന്നും നീതി കിട്ടിയിട്ടില്ല. പല കേസുകളും മോഡി സര്‍ക്കാരിന്റെ ഇടപെടല്‍ ഭയന്ന് കൊണ്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് സുപ്രീം കോടതി തന്നെ മാറ്റേണ്ടി വന്നത് തന്നെ അതിന് തെളിവാണ്. നീതി നടപ്പാക്കാന്‍ കഴിയാത്ത ഒരാള്‍ അംബേദ്കറുടെ ഭരണ ഘടനയുടെ വക്താവല്ല. ..

പക്ഷെ ഭട്ട്, താങ്കള്‍ ആണ് തല തിരിഞ്ഞ ഈ ലോകത്തിലെ വലിയ ശരി. താങ്കളുടെ 3 വരി ട്വിറ്റര്‍ പോലും താങ്കളുടെ എതിരാളികളെ കീറി മുറിക്കുകയും അവരുടെ ഉറക്കം കളയുകയും ചെയ്യുന്നു എങ്കില്‍ താങ്കള്‍ തന്നെയാണ് വലിയ ശരി

കടപ്പാട്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>