സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Sep 18th, 2018

ആധുനിക വൈദ്യശാസ്ത്രം മരണം വിധിച്ച ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് പ്രകൃതിചികിത്സമൂലം

Share This
Tags

sss

സൈമണ്‍ ബ്രിട്ടോ (2006 ജൂണ്‍ 23ലെ മാധ്യമം അഴ്ചപ്പതിപ്പിലെഴുതിയത്)

1983 ഒക്ടോ.14 ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗം വരാന്തയില്‍ വച്ചാണ് എന്റെ നട്ടെല്ല് ക്ഷതത്തിന് കാരണമായ കുത്തേറ്റത്. നട്ടെല്ലിനും ശ്വാസകോശത്തിനും കരളിനും ഹൃദയത്തിനും മാരകമായ കത്തേറ്റു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. തൊറാസിക് സര്‍ജറിക്ക് ശേഷം ഡോ:നുബ്ബറാവു ഫൈനല്‍ സര്‍ജറിയും നടത്തി. അതിനിടെ നെഞ്ചിന് കീഴെ പൂര്‍ണ്ണമായും തളര്‍ന്നു. നട്ടെല്ല് ക്ഷതത്തെ തുടര്‍ന്ന് ഞാല്‍ മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തൊറാസിക് വെര്‍ട്ടിബ്ര നമ്പര്‍ 4 പഴുത്തു. അത് 3 ലേയ്ക്ക് പടര്‍ന്നു. തലച്ചോറിനെ ബാധിച്ചു. രണ്ടു തവണ ഉന്മാദമുണ്ടായി. ഈ ഘട്ടത്തില്‍ 18 അലോപ്പതി ഗുളികകളാണ് കഴിച്ചു കൊണ്ടിരുന്നത്. കോര്‍ട്ടിസോണ്‍ ഉപയോഗിച്ചിരുന്നു. 47 ദിവസം തുടര്‍ച്ചയായി ഉറങ്ങാന്‍ കഴിഞ്ഞില്ല.
ഓരോ നാഡീ ഞരമ്പും നിറയെ മിന്നായം പോലെ മാറി അധികരിച്ച് ശരീരം പിളര്‍ത്തി കൊണ്ടുള്ള വേദന. കുറച്ചു കൂടെ പഴുത്താല്‍ അത് സെര്‍വികലിനെ ബാധിക്കും. രണ്ടു കയ്യും തളരും. ഈ അവസരത്തില്‍ ഹോമിയോ വൈദ്യം പഠിച്ചിട്ടുള്ള എന്റെ അഛന്‍, നിലവില്‍ കഴിച്ചു കൊണ്ടിരുന്ന അലോപ്പതി മരുന്ന് ഉപേക്ഷിച്ച് എന്റേയും കൂടി ആഗ്രഹപ്രകാരം രഹസ്യമായി ഹോമിയോ മരുന്ന് കഴിക്കാന്‍ തന്നു. അതിനു ശേഷമാണ് നട്ടെല്ലിലെ പഴുപ്പ് നിലച്ചതും 47 ദിവസത്തിന് ശേഷം ഉറക്കം കിട്ടിയതും.
പാര്‍ട്ടി വഴി എന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് USSR, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങളിലേയ്ക്കയച്ചു. എന്നെ രക്ഷിക്കാനുള്ള ഒരു ചികിത്സയും അവരുടെ കയ്യിലിലായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ചികിത്സാരീതി പരിശോധിച്ചതിന് ശേഷം വൈറ്റമിന്‍ C കഴിക്കാന്‍ മാത്രമാണ് റഷ്യയിലെ ഡോക്ടര്‍മാരും ബോംബെ ജസ്ലോകിലെ ന്യൂറോളജി വിദഗ്ദ്ധനായ ഡോ. വാഡിയയും വിധിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി ഭൂട്ടാസിങ് മുഖേന കിര്‍ക്കിലെ മിലിറ്ററി ഹോസ്പിറ്റലില്‍ പ്രവേശനം തരപ്പെട്ടു. എന്നാല്‍ ഒരു സ്ഥലത്ത് നിന്ന് ദൂരേയ്ക്ക് യാത്ര ചെയ്താല്‍ മരിച്ചു പോകുമെന്ന കാരണത്തില്‍ മാത്രം മിലിറ്ററി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചില്ല. കൊളാസ്റ്റമി നടത്താനാണ് ഡോക്ടര്‍മാര്‍ എന്നോട് നിര്‍ദ്ദേശിച്ചത് കാരണം, തളര്‍ച്ച മൂലം മലവിസര്‍ജ്ജനം ഇനി സാധ്യമാകില്ല. പത്ത് വര്‍ഷത്തിന് ശേഷം ഡോ: ജേക്കബ്ബ് വടക്കന്‍ചേരിയുടെ പ്രകൃതിചികിത്സ കൊണ്ടാണ് മലവിസര്‍ജനം സാധ്യമായത്.
ഡോ: ജേക്കബ്ബ് വടക്കഞ്ചേരി പ്രകൃതിചികിത്സക്കായി വന്നപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന് -പത്ത് വര്‍ഷമായി എന്റെ ശരീരത്തില്‍ ദിവസേന വന്നും പോയും കൊണ്ടിരിക്കുന്ന പനി മാറ്റിത്തരണം.
രണ്ട് – വാതിലും ജനലും അടച്ചിട്ട് ഞാന്‍ മുറിക്ക് അകത്താണെങ്കിലും പുറത്തെ അന്തരീക്ഷത്തില്‍ സൂര്യ മുഖംമങ്ങുമ്പോള്‍, ഒരുപാടു പേര്‍ ഒരുമിച്ച് ചേര്‍ന്ന് എന്നെ കെട്ടി വലിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുന്ന പോലത്തെ പീഢനമാണ്. ഈ അവസരത്തില്‍ ശിരസ്സിന്റെ വലത് ഭാഗം നിര്‍ത്താതെ വിയര്‍ത്ത് കൊണ്ടിരിക്കും. വലത് കണ്ണ് തള്ളി താഴെ വീഴാന്‍ പോകും പോലെ തോന്നും. ഒരു വര്‍ഷത്തെ ചികിത്സകൊണ്ട് ഈ അവസ്ഥയും മാറ്റിത്തന്നത് പ്രകൃതിചികിത്സയാണ്.
ദേഹത്ത് നിന്ന് നീര്‍ക്കെട്ട് ഏതാണ്ട് കുറഞ്ഞു. അലോപ്പതി ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മത്സ്യ മാംസ്യങ്ങള്‍ കഴിച്ച് തടിച്ച എന്റെ ശരീരം മനുഷ്യ രൂപമായത് പ്രകൃതിചികിത്സ കൊണ്ട് മാത്രമാണ്. പത്ത് വര്‍ഷമായി വീട്ടില്‍ കഴിഞ്ഞിരുന്ന എന്നോട് പുറത്ത് സഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ടത് ഡോ: ജേക്കബ്ബ് വടക്കഞ്ചേരിയാണ്. 1993 ല്‍ നടന്ന SFI അഖിലേന്ത്യാ സമ്മളനത്തില്‍ പങ്കെടുപ്പിക്കാന്‍ ഡോ: ജേക്കബ്ബ് എന്നെ കൂട്ടികൊണ്ട് പോയി.
എനിക്ക് നട്ടെല്ലിന് ക്ഷതം പറ്റുമ്പോള്‍, അതേ കാലത്ത് നട്ടെല്ലിന് ക്ഷതം പറ്റിയ വേലായുധനും ജോര്‍ജ്ജുമടക്കം പലരുമുണ്ടായിരുന്നു. അവര്‍ അലോപ്പതിയുമായി മുന്നോട്ടു പോയി. ചുരുങ്ങിയ വര്‍ഷം കൊണ്ട് അവര്‍ ഭൂമിയോട് വിട പറഞ്ഞപ്പോള്‍, അവരിലും മാരകമായ അവസ്ഥയിലായിരുന്ന ഞാന്‍ എന്തു കൊണ്ട് ഇന്നും ജീവിക്കുന്നു ?
എന്റെ വിവാഹത്തിന്റെ തലേന്ന് MLA കോര്‍ട്ടേഴ്‌സില്‍ യാദൃശ്ചികമായിട്ടാണ് ഡോ. ജേക്കബ്ബ് വടക്കന്‍ചേരി എത്തുന്നത്. എന്റെ നാഡിപിടിച്ച് നോക്കി ‘ഞാനിത് പോലെ നാഡീ സ്പന്ദനം കേട്ടത് ഗുജറാത്തില്‍ വച്ച് വിഷം കഴിച്ച ഒരു കുട്ടിയുടെ നാഡി പിടിച്ചു നോക്കിയപ്പോഴാണ്. ‘ബ്രിട്ടോയ്ക്കി
തെന്തു പറ്റി’ . എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സത്യം തുറന്ന് പറഞ്ഞു. നാളെ അപകടവും സംഘര്‍ഷവും നിറഞ്ഞ എന്റെ വിവാഹമാണ്. രോഗിയെ തിരിച്ചറിയുന്ന ഒരാളെ ‘ഡോക്ടര്‍’ എന്നല്ലാതെ ഞാന്‍ പിന്നെ എന്ത് വിളിക്കും.
പാരലല്‍ ബാര്‍ ഉപേക്ഷിച്ച് വാക്കറില്‍ നടക്കാര്‍ സഹായിച്ചത് പ്രകൃതിചികിത്സയാണ്. പി.എം.ആറില്‍ കിടക്കുമ്പോള്‍ ഡോ:: സുബ്ബറാവു മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി ഡോ.. ഹരിഹരനെ ഏല്പിക്കാന്‍ തന്നു, ‘No Recovery to the patient T3T4′ എന്നിട്ടുമെനിക്കെങ്ങനെ റിക്കവറി സാധ്യമായി ?

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>