സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Sep 5th, 2018

പ്രളയ ദുരന്തം നേരിടാന്‍ ആദിവാസി- ദളിത്- മത്സ്യത്തൊഴിലാളി -കര്‍ഷക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വികസനനയം നടപ്പാക്കണം

Share This
Tags

aaa

എം ഗീതാനന്ദന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കാട് സംരക്ഷിക്കുന്ന ആദിവാസികളെയും മണ്ണിനെയും കടല്‍ത്തീരങ്ങളിലും സംരക്ഷിക്കുന്ന ദളിത്-ആദിവാസി -മത്സ്യത്തൊഴിലാളി -കര്‍ഷക സമൂഹങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസനനയം ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രസ്തുത വിഭാഗങ്ങളുടെ സാങ്കേതികവിദ്യയും സംരക്ഷിക്കുകയും അവരെ വികസനപ്രക്രിയയുടെ ഗുണഭോകതാക്കള്‍ ആകുകയും വേണം. വനം, തണ്ണീര്‍ത്തടങ്ങള്‍, കടലും തീരവും തുടങ്ങിയവയെ ഉപജീവനമാക്കുന്നവരാണ് കേരളത്തിലെ പ്രകൃതി സംരക്ഷിച്ച് വന്നിരിക്കുന്നത.പ്രളയ് കെടുതികളില്‍ നിന്നും പതിനായിരങ്ങളെ രക്ഷിച്ചത് ഡാം മാനേജ്‌മെന്റ് അധികാരികളോ വൈദ്യുതി കൈകാര്യം ചെയ്യുന്ന വിദഗ്ധരോ അല്ല.സാധാരണ മത്സ്യത്തൊഴിലാളികളും ജനങ്ങളും ആണെന്നും സര്‍ക്കാര്‍ അംഗീകരിക്കണം. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന വികസനമാണ് നടക്കുന്നത.അതിനാല്‍ പ്രളയക്കെടുതികള്‍ മറികടക്കാനുള്ള വികസന പാക്കേജ് ആദിവാസി-ദളിത് -മത്സ്യത്തൊഴിലാളി -കര്‍ഷക വിഭാഗങ്ങളുടെ ഉപജീവനത്തിനും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കുന്ന പ്രത്യേക പാക്കേജിന് രൂപം നല്‍കണം.

റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മാത്രം ചുരുങ്ങി കൂടാ. കേരളത്തിന്റെ പ്രകൃതി നിലനില്‍ക്കാതെ യാതൊരു വികസനവും സാധ്യമല്ലെന്നും സര്‍ക്കാര്‍ അംഗീകരിക്കണം. ലാഭ കേന്ദ്രീകൃതമായ ഡാം മാനേജ്‌മെന്റ് നയം പുനപരിശോധിച്ച ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. പശ്ചിമഘട്ടത്തിലെ ജനജീവിതം സുരക്ഷിതമാക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗ്രാമസഭകളുടെ പരിഗണനക്ക് വിടണം,തണ്ണീര്‍ത്തട ഭേദഗതി നിയമം റദ്ദാക്കണം, കരിങ്കല്‍ ഖനനം നിയന്ത്രിക്കണം, കുട്ടനാടിനെ രക്ഷിക്കാന്‍ തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്നിടണം, കരിങ്കല്‍ ഒഴിവാക്കി ജൈവ ബണ്ടുകള്‍ നിര്‍മ്മിക്കണം, ആദിവാസി വനാവകാശ നിയമവും പെസാ നിയയവും നടപ്പാക്കണം, വ്യാജ രേഖകളിലൂടെ വിദേശകമ്പനികള്‍ കൈവശം വയ്ക്കുന്ന തോട്ട ഭൂമി ഏറ്റെടുത്ത് കേരളത്തിന്റെ പരിസ്ഥിതി പുനഃസ്ഥാപനത്തിന് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും് നല്‍കണം തുടങ്ങി ദശകങ്ങളായി ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ആദിവാസികളും മത്സ്യത്തൊഴിലാളികളും അവഗണന നേരിടുന്നുന്നുണ്ട്.് ദുരന്തം നേരിടാന്‍ വിവിധ മേഖലകളില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ച വിഭവങ്ങള്‍ പാലക്കാട്, എറണാകുളം തുടങ്ങിയ മേഖലകളില്‍ കെട്ടിക്കിടക്കുകയാണ്. ഇത് വയനാട്, പാലക്കാ്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ആദിവാസിവിഭാഗങ്ങള്‍ക്ക ലഭിക്കാന്‍ നടപടി സ്വീകരിക്കണം. അട്ടപ്പാടിയിലെ ആദിവാസി ഈരുകളിലും മറ്റ് വനമേഖലയിലെ ആദിവാസി ഈരുകളിലും സന്നദ്ധപ്രവര്‍ത്തകരെ തടയുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കണം. പുനരധിവാസത്തില്‍ റവന്യൂവകുപ്പിന് ഒപ്പം പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പുകള്‍ക്കും ചുമതല നല്‍കണം. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കണം. നഷ്ടങ്ങളുടെ കണക്കെടുക്കാനും പുനരധിവാസ പദ്ധതിക്ക് വേണ്ടി രൂപരേഖ തയ്യാറാക്കാനും ഒരു വസ്തുതാന്വേഷണസമിതി ആദിവാസി ദളിത് സംഘടനകള്‍ രൂപം നല്‍കിയിട്ടുണ്ട്.ഇതിന്റെ മാര്‍ഗരേഖ ചര്‍ച്ചചെയ്യുന്നതിന് സെപ്തംബര്‍ 15,16 തീയതികളില്‍ എറണാകുളത്ത് ദ്വിദിനശില്പശാല സംഘടിപ്പിക്കും. പ്രളയക്കെടുതികള്‍ കാരണം ആദിവാസികളുടെ മേഖലയിലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നടപടികളില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട.് എല്ലാ യൂണിവേഴ്‌സിറ്റികളും പ്രസ്തുത വിഭാഗങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ നടപടി സ്വീകരിക്കണം.

എം ഗീതാനന്ദന്‍ (കണ്‍വീനര്‍ ഗോത്രമഹാസഭ) സി.ജെ. തങ്കച്ചന്‍ (സെക്രട്ടറി ആദി ജനസഭ) ജഗന്‍ നന്ദ(സമ്മര്‍ സ്‌കൂള്‍ സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍) ലക്ഷ്മി സുരേഷ് (സമ്മര്‍ സ്‌കൂള്‍ സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍)

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>