സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Sep 1st, 2018

ജനപക്ഷ വികസനത്തിലൂടെയാവണം കേരള പുനര്‍നിര്‍മ്മാണം : മാധവ് ഗാഡ്ഗില്‍

Share This
Tags

mm

കേരളം പുനര്‍നിര്‍മ്മിക്കുമ്പോള്‍ ജനാധിപത്യപരവും സുതാര്യവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണെമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തുമ്പോള്‍ അത് ഉദ്യോഗസ്ഥ കസര്‍ത്തായി മാറരുതെന്നും, ഗ്രാസ്റൂട്ട് തലത്തില്‍ നിന്ന് മുകളിലേക്കുള്ള ഒരു രീതി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനം പറയുന്ന ശാസ്ത്രീയ ഉപദേശം പലപ്പോഴും തട്ടിപ്പായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രീകൃതമായ ഒരു ഉദ്യോഗസ്ഥ സംവിധാനം തീരുമാനങ്ങള്‍ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന് പകരം പ്രാദേശികമായ സവിശേഷതകള്‍ കൂടി കണക്കിലെടുത്ത് വേണം നടപ്പിലാക്കണമെന്നും ഗാഡ്ഗില്‍ ആവശ്യപ്പെട്ടു. എറണാകുളത്ത് കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പ്രാദേശിക ജനതയുടെ ശക്തമായ എതിര്‍പ്പുകളെ മറികടന്നും വികസന പദ്ധതികള്‍ അടിച്ചേല്പിക്കപ്പെടുന്നുണ്ട്. അതിരപ്പിള്ളി പദ്ധതി ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ പാറ ഖനനം, മലിനീകരണം ഉണ്ടാക്കുന്ന കമ്പനികള്‍ തുടങ്ങിയവയൊക്കെ ജനങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി നടപ്പിലാക്കുകയാണ്. ഇത് തികച്ചും അനുചിതമാണ്. പുതിയ കേരളം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഗാഡ്ഗില്‍ പറഞ്ഞു. ഡാം മാനേജ്മെന്റില്‍ വന്ന പിഴവുകള്‍ പ്രളയക്കെടുതി വര്‍ദ്ധിപ്പിച്ചു എന്നാണ് പ്രാഥമികമായി മനസിലാക്കാനാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്‍സൂണ്‍ അവസാനം മാത്രം നിറയേണ്ട ഡാമുകള്‍ കാലവര്‍ഷത്തിന്റെ പകുതിയില്‍ തന്നെ നിറച്ച് നിര്‍ത്തിയത് അശാസ്ത്രീയമാണെന്നും ഗാഡ്ഗില്‍ പറഞ്ഞു. ആഗോള കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ കനത്ത മഴയ്ക്കും ചില സമയങ്ങളില്‍ മഴക്കുറവിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും ഗവണ്മെന്റുകള്‍ക്ക് പതിവ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് അവസാനിപ്പിക്കുന്നതിന് പകരം എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും ഗാഡ്ഗില്‍ പറഞ്ഞു.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>