സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Aug 9th, 2018

പൂര്‍വ്വികരുടെ ആത്മാക്കള്‍ അന്തിയുറങ്ങുന്ന ശ്മശാനഭൂമികള്‍ സംരക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങുക.

Share This
Tags

SSS

സുരന്‍ റെഡ്

തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടൂര്‍ നരിക്കുഴി പുലയ ശ്മശാനം സംരക്ഷിക്കണമെന്ന ആവശ്യം ഇന്ന് കാട്ടൂര്‍ കാറളം പഞ്ചായത്തിലെ ദലിത് ജനതയുടെ ശബ്ദമായി തീര്‍ന്നിട്ടുണ്ട്. ഏകദേശം 70 സെന്റ് സ്ഥലത്തിലധികം വരുന്ന പുലയുടെ ശവപ്പറമ്പ് ഇന്ന് കാട്ടൂര്‍ പഞ്ചായത്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ആയിരകണക്കിന് പുലയരുടെ ആത്മാക്കള്‍ അന്തിയുറങ്ങുന്ന ഈ ശ്മശാനഭൂമി ആ ജനതയില്‍ നിന്ന് കൈപ്പടിയിലാക്കാന്‍ തക്കം നോക്കിയിരിക്കുകയാണ് ഇടതുപക്ഷ മൂടുപടമണിഞ്ഞ പഞ്ചായത്ത് ഭരണസമിതി. അതിന് ചൂട്ട് പിടിച്ചു കൊണ്ട് ചില ദലിത് സഖാക്കള്‍ ഒത്താശ ചെയ്തു കൊണ്ടിരിക്കുകയാണ്.

ഏതാനും വര്‍ഷം മുന്‍പ് പട്ടികജാതി ഫണ്ട് വിനിയോഗിച്ച് ചുറ്റ് മതില്‍ കെട്ടിയ സംഭവത്തേ മുന്‍നിര്‍ത്തി പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇത്തരം നിര്‍മ്മിതികള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന വാദഗതിയാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഇത് തികഞ്ഞ അസംബന്ധമാണ്. ഇതിനെതിരെ കെ പി എം എസ് സമരമുഖത്താണ്. കള്ള കേസ്സുകള്‍ പടച്ചും, പോലീസിനെ സ്വാധീനിച്ചും ഭീഷിണിപ്പെടുത്തിയും സമരമുഖത്ത് നിലയുറപ്പിച്ചവരെ തകര്‍ക്കാമെന്ന വ്യാമോഹത്തിലാണ് പഞ്ചായത്ത് വാഴുന്നവര്‍. ഹൈകോടതിയില്‍ നിന്ന് സമ്പാദിച്ച ഇന്‍ജക്ഷന്‍ ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായ് പ്രശ്‌നം ഒതുങ്ങി നില്‍ക്കുന്നത്.

ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഹിഡന്‍ അജണ്ട നാം കാണെണ്ടതുണ്ട്. ചില സ്ഥാപിത താല്പര്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. മുന്‍പ് കാറളം പഞ്ചായത്തിലെ സംബവരുടെ ശവപറമ്പായ അര ഏക്കറോളമുണ്ടായിരുന്ന ഇത്തിള്‍ക്കുന്ന് ശ്മശാനഭൂമി ചെവിയില്‍ പൂടയുള്ള ജാതി മേധാവികള്‍ വെട്ടി പിടിച്ച് കൈക്കലാക്കിയതും. കാറളം സ്‌കൂളിനോട് ചേര്‍ന്ന പുലയുടെ ശ്മശാനഭൂമി സ്‌കൂള്‍ ഗ്രൗണ്ടായി മാറി കൊണ്ടിരിക്കുന്നതും കൂട്ടി വായിക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ നിരവധിയായ സംഭവങ്ങള്‍ നമുക്ക് ചുറ്റും കണ്ടെത്തുവാനാകും. ഇതിനെതിരെ മറ്റെല്ലാ പ്രശ്‌നങ്ങളും മാറ്റി വെച്ച് ദലിത് ജനത ഒറ്റകെട്ടായ്മറേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. ഇന്ന് നാം ഇത് തടഞ്ഞില്ലെങ്കില്‍ നാളെ അവശേഷിക്കുന്ന അടിയാളരുടെ ജീവതത്തേയും സംസ്‌കാരത്തേയും അവരുടെ അവകാശങ്ങളെയുമാണ് നമുക്കന്യമാകാന്‍ പോകുന്നത്. അതു കൊണ്ട് തന്നെ കാട്ടൂരിലെ ശ്മശാന വിഷയം ഓരോ ദലിതന്റെയും കണ്ണു തുറപ്പിക്കേണ്ടതുണ്ട്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>